Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

എല്ലാം തങ്ങൾ തീരുമാനിക്കുമെന്ന ഹുങ്ക് കേരളത്തിൽ വേണ്ട; സമുദായ സംഘടനാ നേതാക്കളെ വിലയ്‌ക്കെടുത്ത് നടത്തുന്ന ശ്രമങ്ങളെ പരാജയപ്പെടുത്തും; കേരളാ വർമ്മ കോളേജിലെ ബീഫ് ഫെസ്റ്റ് വിവാദത്തിൽ അദ്ധ്യാപികയ്ക്ക് പിന്തുണയുമായി വി എസ്

എല്ലാം തങ്ങൾ തീരുമാനിക്കുമെന്ന ഹുങ്ക് കേരളത്തിൽ വേണ്ട; സമുദായ സംഘടനാ നേതാക്കളെ വിലയ്‌ക്കെടുത്ത് നടത്തുന്ന ശ്രമങ്ങളെ പരാജയപ്പെടുത്തും; കേരളാ വർമ്മ കോളേജിലെ ബീഫ് ഫെസ്റ്റ് വിവാദത്തിൽ അദ്ധ്യാപികയ്ക്ക് പിന്തുണയുമായി വി എസ്

തിരുവനന്തപുരം: തൃശൂർ കേരളവർമ്മ കോളേജിൽ എസ്.എഫ്.ഐ നടത്തിയ ബീഫ് ഫെസ്റ്റിന്റെ പേരിൽ വിദ്യാർത്ഥികളെ പുറത്താക്കാനും, ഇതുസംബന്ധിച്ച് ഫെയ്‌സ് ബുക്ക് പോസ്റ്റ് നടത്തിയ അദ്ധ്യാപികയ്‌ക്കെതിരെ നടപടിയെടുക്കാനുമുള്ള നീക്കം എന്തു വില കൊടുത്തും ചെറുത്തുതോൽപ്പിക്കുമെന്ന് പ്രതിപക്ഷനേതാവ് വി എസ്. അച്യുതാനന്ദൻ പ്രസ്താവനയിൽ പറഞ്ഞു.

സംഘപരിവാർ അജണ്ടയുടെ കുഴലൂത്തുകാരായി കോളേജ് മാനേജ്‌മെന്റ് മാറുന്നത് അത്യന്തം അപലപനീയമാണെന്നും വി എസ്. പറഞ്ഞു.കേന്ദ്രത്തിൽ അധികാരത്തിൽ വന്ന ബിജെപി സർക്കാരിന്റെ പിൻബലത്തിൽ വർഗീയ ഫാസിസ്റ്റ് ശക്തികൾ ഭാരതത്തെ ഭ്രാന്താലയമാക്കി മാറ്റുകയാണ്.

ആരു പാടണം, ഏതു ഗാനം ആലപിക്കണം, എന്തു വരയ്ക്കണം, എന്ത് എഴുതണം എന്ത് ഭക്ഷിക്കണം ഇതെല്ലാം തങ്ങൾ തീരുമാനിക്കുമെന്ന ഹുങ്കാണ് ഇവർ നടപ്പിലാക്കാൻ ശ്രമിക്കുന്നത്. വഴങ്ങാത്തവരെ തല്ലിക്കൊല്ലുകയാണ് ഇവർ. ഇതേ ഭ്രാന്ത് കേരളത്തിലും നടപ്പിലാക്കാൻ ഇക്കൂട്ടർ ശ്രമിക്കുകയാണ്. സമുദായ സംഘടനാ നേതാക്കളെ വിലയ്‌ക്കെടുത്ത് നടത്തുന്ന ഈ ശ്രമം പരാജയപ്പെടുത്തേണ്ടത് മതേതര കേരളത്തിന്റെ ആവശ്യമാണ്.

ഇത്തരം വർഗീയ ശക്തികൾ ആദ്യം ഉന്നം വയ്ക്കുന്നത് കലാലയങ്ങളെയാണ്. വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ളവർ എന്തു ഭക്ഷിക്കണം എന്നു തങ്ങൾ തീരുമാനിക്കുമെന്ന ഇക്കൂട്ടരുടെ ധാർഷ്ട്യം അനുവദിച്ചു കൊടുക്കാനാവില്ല. ഇതിന്റെ പേരിൽ വിദ്യാർത്ഥികളെ പുറത്താക്കുന്ന നടപടി അപലപനീയമാണ്. ഇത് വിദ്യാർത്ഥികൾ ചെറുത്തു തോൽപ്പിക്കുക തന്നെ വേണം.

ഈ ഫാസിസത്തിനെതിരെ ഒരു പ്രതികരണം കലാലയത്തിനു പുറത്ത് നടത്തിയ അദ്ധ്യാപികക്കെതിരെ നടപടി എടുത്തുകളയും എന്ന കോളേജ് അധികൃതരുടെ നിലപാട് സാംസ്‌കാരിക കേരളത്തോടുള്ള വെല്ലുവിളിയാണ്. ഇത് ഒരു കാരണവശാലും അംഗീകരിക്കാനാവില്ലെന്നും വി എസ്. പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP