Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സെൻകുമാറിന് അനുകൂലമായ വിധി ചിരിച്ചുകൊണ്ട് സ്വാഗതം ചെയ്ത് വി എസ്; സെൻകുമാറിന് നീതി കിട്ടി; വിധി ഉടൻ നടപ്പാക്കണമെന്നും വി എസ്

സെൻകുമാറിന് അനുകൂലമായ വിധി ചിരിച്ചുകൊണ്ട് സ്വാഗതം ചെയ്ത് വി എസ്; സെൻകുമാറിന് നീതി കിട്ടി; വിധി ഉടൻ നടപ്പാക്കണമെന്നും വി എസ്

തിരുവനന്തപുരം : ടി.പി.സെൻകുമാറിനെ ഡിജിപി സ്ഥാനം മടക്കി നൽകണമെന്ന സുപ്രീം കോടതി വിധിയെ കുറിച്ചുള്ള വി എസ്.അച്യുതാനന്ദന്റെ പ്രതികരണം ചെറു പുഞ്ചിരിയോടെ. സെൻകുമാറിന് നീതി ലഭിച്ചു. സുപ്രീം കോടതി വിധി എത്രയും വേഗം നടപ്പിലാക്കാൻ സർക്കാർ തയാറാകണമെന്നും വി എസ് ആവശ്യപ്പെട്ടു. 

പിണറായി സർക്കാർ അധികാരം ഏറ്റെടുത്ത ശേഷമുള്ള ആദ്യ തീരുമാനങ്ങളിൽ ഒന്നായിരുന്നു സെൻകുമാറിനെ മാറ്റുകയെന്നത്. ഇതിൽ വി.എസിനുള്ള അതൃപ്തി വ്യക്തമാകുന്നതായിരുന്നു ഇന്നത്തെ പ്രതികരണം. മൂന്നാർ കൈയേറ്റ ഒഴിപ്പിക്കലിലും മുഖ്യമന്ത്രി പിണറായി വിജയന്റെ അഭിപ്രായങ്ങളോട് വിരുദ്ധമായ നിലപാടാണ് വി എസ് സ്വീകരിച്ചിരുന്നത്. ജിഷ്ണു പ്രണോയുടെ അമ്മ മഹിജയ്‌ക്കെതിരായ പൊലീസ് നടപടിയിലും വി എസ് വിമർശനം ഉന്നയിച്ചിരുന്നു.

സർക്കാറിന്റ പ്രവർത്തനങ്ങളോടുള്ള എതിർഭിപ്രായം മാധ്യമങ്ങൾക്ക് മുന്നിൽ വ്യക്തമായി ഉന്നയിക്കുകയാണ് വി എസ് ചെയ്തത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP