Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പിണറായി എത്താൻ മടിച്ച ജിഷ്ണുവിന്റെ വീട്ടിൽ വി എസ് സന്ദർശനം നടത്തി; ജിഷ്ണുവിന്റെ അമ്മ മഹിജയെ ആശ്വസിപ്പിച്ചു; നെഹ്‌റു കോളജ് മാനേജ്‌നമെന്റ് ജിഷ്ണുവിനെ കൊന്നതാണെന്നും ഭരണപരിഷ്‌കാര കമ്മീഷൻ ചെയർമാൻ

പിണറായി എത്താൻ മടിച്ച ജിഷ്ണുവിന്റെ വീട്ടിൽ വി എസ് സന്ദർശനം നടത്തി; ജിഷ്ണുവിന്റെ അമ്മ മഹിജയെ ആശ്വസിപ്പിച്ചു; നെഹ്‌റു കോളജ് മാനേജ്‌നമെന്റ് ജിഷ്ണുവിനെ കൊന്നതാണെന്നും ഭരണപരിഷ്‌കാര കമ്മീഷൻ ചെയർമാൻ

വടകര: മുഖ്യമന്ത്രി പിണറായി വിജയൻ എത്താൻ മടിച്ച, നെഹ്‌റു കോളജ് വിദ്യാർത്ഥിയായിരുന്ന ജിഷ്ണു പ്രണോയിയുടെ വീട് വി എസ്. അച്യുതാനന്ദൻ സന്ദർശിച്ചു. നെഹ്‌റു കോളജ് മാനേജ്‌നമെന്റ് ജിഷ്ണുവിനെ കൊന്നതാണെന്ന് മനസിലാക്കുന്നുവെന്ന് വി എസ് പറഞ്ഞു. പ്രതികള അറസ്റ്റു ചെയ്യുമെന്ന് പറഞ്ഞിരുന്നൈങ്കിലും അറസ്റ്റു ചെയ്യാൻ പറ്റിയില്ല. ഉടൻ പ്രതികളെ പിടികൂടി കസ്റ്റഡിയിൽ എടുക്കണം. കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്താൽ വസ്തുതകൾ പുറത്തുവരുമെന്നും വി എസ് പറഞ്ഞു.

ജിഷ്ണുവിന്റെ വീട്ടിലെത്തിയ വി എസ് പതിനഞ്ചുമിനിട്ടോളം അമ്മ മഹിജയുമായി സംസാരിച്ചു. പ്രതികളെ അറസ്റ്റു ചെയ്യണമെന്നും പബ്ലിക് പ്രോസിക്യൂട്ടറെ നിയമിക്കണമെന്നാവശ്യപ്പെട്ട് ജിഷ്ണുവിന്റെ അമ്മ നിവേദനം നൽകി. വൻ ജനാവലിയാണ് വിഎസിന്റെ സന്ദർശനത്തോടനുബന്ധിച്ച് ഇവിടെയെത്തിയിരുന്നത്.

മുഖ്യമന്ത്രിയിൽ നിന്ന് നീതികിട്ടിയില്ലെന്ന കുടുംബത്തിന്റെ ആവലാതികൾക്കിടെയാണ് വി എസ് അച്യുതാനന്ദന്റെ സന്ദർശനം. മുഖ്യമന്ത്രി പിണറായി വിജയൻ ജിഷ്ണുവിന്റെ വീട് സന്ദർശിക്കാത്തതുമായി ബന്ധപ്പെട്ട ആക്ഷേപങ്ങൾ നിലനിൽക്കെ വിഎസിന്റെ വരവ് സിപിഐ(എം) കേന്ദ്രങ്ങൾക്ക് തലവേദനയായിട്ടുണ്ട്.

സിപിഐ(എം) കോഴിക്കോട് ജില്ലാ കമ്മിറ്റിയെ അറിയിക്കാതെയാണ് വി എസ് ജിഷ്ണുവിന്റെ വീട് സന്ദർശിച്ചത്. ജിഷ്ണുവിന്റെ അമ്മ മഹിജ വിഎസിന് നൽകിയ പരാതി കൂടി പരിഗണിച്ചായിരുന്നു സന്ദർശനം.

ജിഷ്ണുവിന്റെ മരണത്തിനു ശേഷം നിരവധി തവണ കോഴിക്കോട് ജില്ലയിലും സമീപ പ്രദേശങ്ങളിലും ഔദ്യോഗിക പരിപാടികൾക്ക് എത്തിയിട്ടും മുഖ്യമന്ത്രി ജിഷ്ണുവിന്റെ വീട് സന്ദർശിച്ചിരുന്നില്ല. ഇത് സംബന്ധിച്ച് ജിഷ്ണുവിന്റെ മാതാവ് മുഖ്യമന്ത്രിക്ക് നൽകിയ തുറന്ന കത്തിനും കൃത്യമായ വിശദീകരണം ലഭിച്ചിട്ടില്ല.

മുഖ്യമന്ത്രി ജിഷ്ണുവിന്റെ വീട് സന്ദർശിക്കാത്തത് പാർട്ടി തലത്തിലും വിവാദങ്ങൾക്ക് വഴിവച്ചിരുന്നു. സിപിഐ(എം) സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും മന്ത്രി എ. കെ. ബാലനടക്കമുള്ള ഉന്നത നേതാക്കൾ ജിഷ്ണുവിന്റെ വീട്ടിലെത്തി മാതാപിതാക്കളെ ആശ്വസിപ്പിച്ചെങ്കിലും പിണറായി വരാത്തതിലുള്ള അമർഷം പ്രദേശത്തെ പാർട്ടി കേന്ദ്രങ്ങളിലും നിലനിൽക്കുന്നുണ്ട്.

ഇതിനിടെ നെഹ്റു ഗ്രൂപ്പ് മേധാവി കൃഷ്ണദാസിന് കോടതി മുൻകൂർ ജാമ്യം അനുവദിച്ചു. കേസ് ഈ മാസം 21 പരിഗണിക്കും. ജാമ്യം തുടരണമോ എന്നത് അപ്പോൾ പരിഗണിക്കുമെന്നാണ് വിവരം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP