Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

മാണിക്ക് എതിരെ മാത്രം പോരാ അന്വേഷണം; ബാർ കോഴയിൽ ചെന്നിത്തലയേയും ബാബുവിനേയും ശിവകുമാറിനേയും പ്രതിയാക്കണം; വിജിലൻസ് ഡയറക്ടർക്ക് പരാതി നൽകി വി എസ്

മാണിക്ക് എതിരെ മാത്രം പോരാ അന്വേഷണം; ബാർ കോഴയിൽ ചെന്നിത്തലയേയും ബാബുവിനേയും ശിവകുമാറിനേയും പ്രതിയാക്കണം; വിജിലൻസ് ഡയറക്ടർക്ക് പരാതി നൽകി വി എസ്

തിരുവനന്തപുരം: ബാർ കോഴക്കേസിൽ കൂടുതൽ അന്വേഷണം വേണമെന്നു പ്രതിപക്ഷ നേതാവ് വി എസ്. അച്യുതാനന്ദൻ ആവശ്യപ്പെട്ടു. മൂന്നു മന്ത്രിമാർക്കെതിരേകൂടി അന്വേഷണം വേണമെന്നാവശ്യപ്പെട്ടു വി എസ്. വിജിലൻസ് ഡയറക്ടർക്കു കത്തു നൽകി. രമേശ് ചെന്നിത്തല, കെ. ബാബു. വി എസ്. ശിവകുമാർ എന്നിവർക്കെതിരെയാണ് അന്വേഷണം ആവശ്യപ്പെട്ടിരിക്കുന്നത്.

ബാർ ഉടമകളിൽ നിന്ന് കെ എം മാണിക്ക് പുറമെ മൂന്നു മന്ത്രിമാർ കൂടി കോഴ വാങ്ങിയതുമായി ബന്ധപ്പെട്ട ബാർ ഉടമകളുടെ സംഭാഷണരേഖ പുറത്തുവന്ന സാഹചര്യത്തിൽ ആ മന്ത്രിമാർക്കെതിരെ കൂടി അഴിമതി നിരോധന നിയമപ്രകാരം എഫ്‌ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തണമെന്നാണ് ആവശ്യം.

ബാർ ഉടമകളിൽ നിന്ന് മന്ത്രിമാരായ രമേശ് ചെന്നിത്തല, കെ. ബാബു, വി എസ്. ശിവകുമാർ എന്നിവർ കോഴ കൈപ്പറ്റിയതായാണ് റിപ്പോർട്ടർ ടി.വി പുറത്തുവിട്ട വാർത്ത. ബാർ ഉടമകളുടെ യോഗത്തിൽ ബിജു രമേശ് മറ്റ് ബാർ ഉടമകളുമായി നടത്തുന്ന സംഭാഷണത്തിന്റെ ശബ്ദരേഖയിലാണ് ഈ മന്ത്രിമാരും കോഴ കൈപ്പറ്റിയതായുള്ള വിവരമുള്ളത്. ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല കെപിസിസി. ഓഫീസിൽ വച്ചും, ആരോഗ്യമന്ത്രി വി എസ്. ശിവകുമാർ അദ്ദേഹത്തിന്റെ വീട്ടിൽ വച്ചും കോഴ കൈപ്പറ്റിയതായാണ് ശബ്ദരേഖയിലുള്ളത്. സമാനമായ രീതിയിൽ എക്‌സൈസ് മന്ത്രി കെ. ബാബുവും കോടികൾ കോഴ വാങ്ങിയതായി ശബ്ദരേഖയിൽ പറയുന്നു.

ഇത് 1988ലെ അഴിമതി നിരോധന നിയമം 13(1) (ബി) പ്രകാരം കുറ്റകരവും, 13(2) പ്രകാരം ശിക്ഷാർഹവുമാണ്. ഈ വാർത്ത പുറത്തുവന്ന് രണ്ടാഴ്ച പിന്നിട്ടിട്ടും ഇതുസംബന്ധിച്ച് ഒരന്വേഷണവും വിജിലൻസ് നടത്തിയിട്ടില്ല. വാർത്ത പുറത്തുവിട്ട ചാനലിനെതിരെ ബന്ധപ്പെട്ട മന്ത്രിമാർ മറ്റ് നടപടിയും സ്വീകരിച്ചിട്ടില്ല. ഈ സാഹചര്യത്തിൽ അഴിമതി നിരോധന നിയമത്തിലെ 7 ഉം, 13 (1), (2) വകുപ്പുകൾ പ്രകാരവും സുപ്രീംകോടതിയുടെ ലളിതകുമാരി കേസ് വിധിയും 05032014ലെ വിശദീകരണവും അനുസരിച്ച് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യേണ്ടതാണ്. ഇത് അടിയന്തരമായി ചെയ്യണമെന്നാവശ്യപ്പെട്ടാണ് വി എസ്. കത്ത് നൽകിയത്.

വി എസ് അച്യുതാനന്ദൻ നൽകിയ കത്തിന്റെ അടിസ്ഥാനത്തിലാണ് മാണിക്കെതിരെ വിജിലൻസ് ക്വക്ക് വെരിഫിക്കേഷൻ നടത്തിയത്. തുടർന്ന് എഫ്‌ഐആറും രജിസ്റ്റർ ചെയ്തു. ഈ സാഹചര്യത്തിൽ വിഎസിന്റെ പുതിയ കത്തിൽ വിജിലൻസ് ഡയറക്ടർ എടുക്കുന്ന നടപടി നിർണ്ണായകമാകും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP