Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

അയൽവാസികളായ പെൺകുട്ടികളെ പീഡിപ്പിക്കാൻ ശ്രമം; വൈപ്പിൻകരയിൽ തെങ്ങുകയറ്റ തൊഴിലാളി അറസ്റ്റിൽ; പോസ്‌കോ പ്രകാരം 49കാരനെ ജയിലിലടച്ചത് അഞ്ചും പത്തും വയസ്സുള്ള കുട്ടികളുടെ പരാതിയിൽ

അയൽവാസികളായ പെൺകുട്ടികളെ പീഡിപ്പിക്കാൻ ശ്രമം; വൈപ്പിൻകരയിൽ തെങ്ങുകയറ്റ തൊഴിലാളി അറസ്റ്റിൽ; പോസ്‌കോ പ്രകാരം 49കാരനെ ജയിലിലടച്ചത് അഞ്ചും പത്തും വയസ്സുള്ള കുട്ടികളുടെ പരാതിയിൽ

കൊച്ചി: വൈപ്പിൻ കരയിൽ വീണ്ടും അഞ്ചും പത്തും വയസ്സുകാരികളായ രണ്ട് പെൺകുട്ടികളെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമം. ഇതുമായി ബന്ധപ്പെട്ട് 49 കാരനായ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. പോസ്‌കോ നിയമപ്രകാരം കെസ്സെടുത്ത പ്രതിയെ കോടതി റിമാൻഡു ചെയ്തു.

വൈപ്പിൻ കരയിലാണ് വീണ്ടും പ്രായപൂർത്തിയാകാത്ത രണ്ട് പെൺകുട്ടികളെ ഒരാൾ തന്നെ പീഡിപ്പിക്കാൻ ശ്രമിച്ചസംഭവം നടന്നത്. കേസുമായി ബന്ധപ്പെട്ട് മലപ്പുറം വളപ്പ് വേട്ടുവ കോളനിയിൽ പുതുശ്ശേരി പ്രദീപ് 49 നെയാണ് ഞാറക്കൽ പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ഏപ്രിൽ 1ന് പ്രതി 10 വയസ്സു പ്രായമായ അയൽവാസിയായ പെൺകുട്ടിയെ പീഡനത്തിന് ശ്രമം നടത്തിയതോടെയാണ് 5 വയസ്സുകാരിയെയും പീഡിപ്പിക്കാൻ ശ്രമം നടന്ന വിവരം അറിഞ്ഞത്.

ഇതോടെ കുട്ടിയുടെ മാതാപിതാക്കൾ ഞാറക്കൽ പൊലീസിൽ പരാതി നൽകയായിരുന്നു.5 വയസ്സുകാരിയും പത്ത് വയസ്സും കാരിയും രണ്ട് വീട്ടിലേതാണ്. പ്രതി പ്രദീപിന്റെ അയൽവാസികളാണ് ഇരുവരും. പ്രദീപ് തെങ്ങുകയറ്റ തൊഴിലാളിയാണ്. ഞാറക്കൽ പൊലീസ് അറസ്റ്റ് ചെയ്ത പ്രതികളെ കോടതിയിൽ ഹാജരാക്കി. കോടതി പ്രതിയെ റിമാൻഡു ചെയ്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP