Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

വാളയാറിലെ പെൺകുട്ടികളുടെ മരണം: പൊലീസ് ചോദ്യം ചെയ്തയാൾ മരിച്ച നിലയിൽ; മരിച്ചത് മൂന്ന് തവണ പൊലീസ് വിളിച്ചുവരുത്തിയ പ്രവീൺ

വാളയാറിലെ പെൺകുട്ടികളുടെ മരണം: പൊലീസ് ചോദ്യം ചെയ്തയാൾ മരിച്ച നിലയിൽ; മരിച്ചത് മൂന്ന് തവണ പൊലീസ് വിളിച്ചുവരുത്തിയ പ്രവീൺ

പാലക്കാട്: വാളയാറിൽ പീഡനത്തിനിരയായ പെൺകുട്ടികളുടെ മരണവുമായി ബന്ധപ്പെട്ട് പൊലീസ് ചോദ്യം ചെയ്ത യുവാവ് തൂങ്ങിമരിച്ച നിലയിൽ. മരിച്ച പെൺകുട്ടികളുടെ സമീപവാസിയായ പ്രവീൺ (25) ആണ് മരിച്ചത്. കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യാൻ മൂന്നുതവണ പ്രവീണിനെ പൊലീസ് സ്റ്റേഷനിൽ വിളിച്ചുവരുത്തിയിരുന്നു.

വാളയാർ അട്ടപ്പള്ളത്ത് ജനുവരി 13-ന്, 13 വയസ്സുള്ള പെൺകുട്ടിയെയും മാർച്ച് നാലിന് ഒൻപത് വയസ്സുള്ള സഹോദരിയെയും സമാനസാഹചര്യത്തിൽ വീട്ടിനകത്ത് തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയിരുന്നു. ഇരുവരും പീഡിപ്പിക്കപ്പെട്ടിരുന്നതായും പിന്നീട് തെളിഞ്ഞു.
കേസുമായി ബന്ധപ്പെട്ട് ഏതാനും ദിവസങ്ങൾക്കു മുമ്പ് അയൽവാസിയായ പതിനാറുകാരനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

രണ്ട് പെൺകുട്ടികളെയും പ്രതി ഉപദ്രവിച്ചിരുന്നതായി തെളിഞ്ഞിരുന്നു. ഇതോടെ കേസിൽ അറസ്റ്റിലായ പ്രതികളുടെ എണ്ണം അഞ്ചായി.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP