Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പള്ളിക്കലാറ്റിൽ കക്കൂസ് മാലിന്യം ഒഴിക്കിയെന്ന പരാതിയിൽ മലിനീകരണ നിയന്ത്രണ ബോർഡിന്റെ പരിശോധന; അടൂർ കെഎസ് ആർടിസി ഡിപ്പോയിലെത്തിയ അന്വേഷണ ഉദ്യോഗസ്ഥർ സാമ്പിൾ ശേഖരിച്ചു; കർശന നടപടി സ്വീകരിക്കണമെന്ന് ആവശ്യവുമായി പശ്ചിമഘട്ട സംരക്ഷണ സമിതി

പള്ളിക്കലാറ്റിൽ കക്കൂസ് മാലിന്യം ഒഴിക്കിയെന്ന പരാതിയിൽ മലിനീകരണ നിയന്ത്രണ ബോർഡിന്റെ പരിശോധന; അടൂർ കെഎസ് ആർടിസി ഡിപ്പോയിലെത്തിയ അന്വേഷണ ഉദ്യോഗസ്ഥർ സാമ്പിൾ ശേഖരിച്ചു; കർശന നടപടി സ്വീകരിക്കണമെന്ന് ആവശ്യവുമായി പശ്ചിമഘട്ട സംരക്ഷണ സമിതി

മറുനാടൻ മലയാളി ബ്യൂറോ

അടൂർ: കെഎസ്ആർടി.സി ഡിപ്പോയിലെ ശുചീമുറിയിൽ നിന്നും സമീപത്തെ ഹോട്ടലുകളിൽ നിന്നും വാണിജ്യ സ്ഥാപനങ്ങളിൽ നിന്നും ആശുപത്രികളിൽ നിന്നും പള്ളിക്കലാറ്റിലേക്ക് മാലിന്യം ഒഴുക്കിവിട്ടതിനെതിരെ പശ്ചിമഘട്ട സംരക്ഷണ സമിതി ജില്ല പ്രസിഡന്റ് അവിനാഷ് പള്ളീനഴികത്ത് നൽകിയ പരാതിയിൽമേൽ അന്വേഷണം ആരംഭിച്ചു. വ്യാഴാഴ്ച രാവിലെ 8.30 ന് അസിസ്റ്റന്റ് പരിസ്ഥിതി എഞ്ചിനീയർ പ്രമിതയുടെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തിയത്.

കെ.എസ്.ആർ.ടി.സി. ഡിപ്പോ അടൂർ ടൂറിസ്റ്റ്‌ഹോം നെല്ലിമൂട്ടിൽപ്പടിപാലം കണ്ണംകോട് പാലം കരിക്കനേത്ത് ടെക്സ്റ്റ്ൽസ് മരിയ ആശുപത്രി എന്നിവിടങ്ങളിൽ പരിശോധന നടത്തി സാമ്പിൾ ശേഖരിച്ചത്. മരിയ ആശുപത്രി അധികൃതർക്ക് പരിസ്ഥിതി വകുപ്പ് താക്കീത് നൽകി. ആശുപത്രിയിൽ നിന്നും തോട്ടിലേക്ക് ഒഴുകുന്ന ഉറവ എത്രയും പെട്ടന്ന് അടയ്ക്കുവാൻ നിർദ്ദേശം നൽകി. രാവിലെ 8.30 ന് ഉദ്യോഗസ്ഥർ അടൂരിൽ എത്തിയശേഷമാണ് പരാതിക്കരെ വിവരം അറിയിച്ചത് എന്ന ആക്ഷേപം നിലനിൽക്കുന്നുണ്ട് .ഇത് കുറ്റക്കാരെ രക്ഷിക്കാനാണന്ന് നാട്ടുകാർ ആരോപിച്ചു.

അടൂർ ആർ.ഡി.ഒ റഹീം എസ്.ഐ.മനോജ് ഇറിഗേഷൻ ഉദ്യോഗസ്ഥർ എന്നിവർ സ്ഥലത്തെത്തിയിരുന്നു. കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും അടൂർ നഗരസഭ ഹോട്ടലുകൾക്കും വാണിജ്യസ്ഥാപനങ്ങൾക്കും കശാപ്പ് ശാലകൾക്കും ലൈസൻസ് നൽകുന്നതിന് മുമ്പ് മാലിന്യ സംസ്‌കരണ പ്ലാന്റ് ഉണ്ടന്ന് ഉറപ്പു വരുത്തണമെന്നും കക്കൂസ് മാലിന്യം പൊതു ജലാശയത്തിൽ ഒഴുക്കിവിട്ടവർക്കെതിരെ ബന്ധപ്പെട്ടവകുപ്പുകൾ കർശന നടപടി സ്വീകരിക്കണമെന്ന് പശ്ചിമഘട്ട സംരക്ഷണ സമിതി ജില്ലാ കമ്മറ്റി ആവശ്യപ്പെട്ടു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP