Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കുടിവെള്ളം മുട്ടിക്കുന്ന കള്ളൻ ഒടുവിൽ പിടിയിൽ; കൃഷിയിടങ്ങളിലും വീടുകളിലും മോഷണം നടത്തിയ പിണ്ടിമന സാബു പിടിയിലായത് സിസിടിവിയിൽ കുടുങ്ങിയതോടെ

കുടിവെള്ളം മുട്ടിക്കുന്ന കള്ളൻ ഒടുവിൽ പിടിയിൽ; കൃഷിയിടങ്ങളിലും വീടുകളിലും മോഷണം നടത്തിയ പിണ്ടിമന സാബു പിടിയിലായത് സിസിടിവിയിൽ കുടുങ്ങിയതോടെ

പ്രകാശ് ചന്ദ്രശേഖർ

കൊച്ചി: കോതമംഗലത്തെ കടകളിലെ വാട്ടർ മീറ്ററുകൾ മോഷ്ടിച്ചയാൾ പൊലീസ് പിടിയിൽ .കഴിഞ്ഞ മൂന്ന് മാസങ്ങളായി ടൗണിലും പരിസര പ്രദേശങ്ങളിലും ആളുകളുടെ കുടിവെള്ളം മുട്ടിച്ചു കൊണ്ട് വാട്ടർ മീറ്ററുകളും അനുബന്ധ ഉപകരണങ്ങളും അഴിച്ചെടുക്കുകയും കൃഷിയിടങ്ങളിൽ വച്ചിട്ടുള്ള മോട്ടോറിന് വലിച്ചിരിക്കുന്ന വയർ മുറിച്ചെടുക്കുകയും ചെയ്തിരുന്ന പിണ്ടിമന കൗങ്ങം പിള്ളിൽ സാബു (55)നെയാണ് കോതമംഗലം പൊലീസ് അറസ്റ്റ് ചെയ്തത്.

വാട്ടർ മീറ്റർ മോഷ്ടിക്കുന്നതിടെ തൊട്ടടുത്ത സിസിടിവി ക്യാമറകളിൽ പ്രതിയുടെ മുഖം പതിയുകയും തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത് പ്രതിയിൽ നിന്നും 22 ഓളം മീറ്ററുകളും കണ്ടെടുത്തു. മോഷ്ടിക്കുന്ന വസ്തുക്കൾ ടൗണിലെ വിവി മത്തായി & സൺസ് എന്ന സ്ഥാപനത്തിലാണ് വിൽപന നടത്തുന്നത്.പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്ത ശേഷം കസ്റ്റഡിയിൽ വാങ്ങി. എസ് ഐ ബേസിൽ തോമസ്, ശശികുമാർ ,രഘുനാഥ്, ഉബൈസ്, ശ്രീജിത്ത്, ജോബി, അജീഷ് ,സുറുമി തുടങ്ങിയവർ അന്വേഷണത്തിന് നേതൃത്വം നൽകി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP