Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

തുമ്പിക്കൈ പോലെ കാർമേഘം താഴേക്ക് വന്ന് കടൽപരപ്പിലൂടെ നീങ്ങി; കാഴ്ച കണ്ട് അമ്പരന്ന് വിനോദ സഞ്ചാരികളും നാട്ടുകാരും; ദൃശ്യം വാട്‌സാപ്പിൽ പ്രചരിച്ചതോടെ അമ്പരപ്പ്; വേളി കടലിൽ കണ്ടത് തുലാവർഷകാലത്ത് കാണുന്ന 'ആനക്കാലെ'ന്ന് മത്സ്യത്തൊഴിലാളികൾ

തുമ്പിക്കൈ പോലെ കാർമേഘം താഴേക്ക് വന്ന് കടൽപരപ്പിലൂടെ നീങ്ങി; കാഴ്ച കണ്ട് അമ്പരന്ന് വിനോദ സഞ്ചാരികളും നാട്ടുകാരും; ദൃശ്യം വാട്‌സാപ്പിൽ പ്രചരിച്ചതോടെ അമ്പരപ്പ്; വേളി കടലിൽ കണ്ടത് തുലാവർഷകാലത്ത് കാണുന്ന 'ആനക്കാലെ'ന്ന് മത്സ്യത്തൊഴിലാളികൾ

മറുനാടൻ മലയാളി ഡസ്‌ക്

തിരുവനന്തപുരം: വിനോദ സഞ്ചാരികൾക്കും, നാട്ടുകാർക്കും വിരുന്നൊരുക്കി വേളിയിൽ കടലിൽ വാട്ടർ സ്പൗട്ട പ്രതിഭാസം.ശക്തമായ ഇടിമിന്നലിനെ തുടർന്ന് വി എസ്എസ്സിയുടെ ഭാഗമായ ടേൾസിന് സമീപം ഉൾക്കടലിലാണ് പ്രതിഭാസം കണ്ടത്.

ഫൗണ്ടൻ പോലെ മേഘം താഴേക്ക് വരികയും കടലിൽ വലിയ തിരയിളക്കം ഉണ്ടാക്കുകയും ചെയ്തു. ഫണൽ പോലെ മുകളിലേക്ക് ഉയർന്നതായാണ് ദൃക്്സാക്ഷികൾ പറഞ്ഞത്.കടലിന്റെ വിവിധ ഭാഗങ്ങളിലേക്ക് നീങ്ങിയ പ്രതിഭാസം അഞ്ചുമിനിറ്റോളം ദൃശ്യമായി.

നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് പലരും ദൃശ്യം പകർത്തി വാട്‌സാപ്പിൽ പ്രചരിപ്പിച്ചു.ഇതോടെ ചിലരൊക്കെ ആശങ്ക പരത്തുന്ന സന്ദേശങ്ങൾ കൈമാറുകയും ചെയ്തു.കരിംചുഴലി എന്നി വിളിക്കുന്ന പ്രതിഭാസം തുലാവർഷകാലത്ത് പതിവാണെന്ന് മത്സ്യത്തൊഴിലാളികൾ പറയുന്നു.ശക്തമായ ഇടിമിന്നലിൽ മേഘങ്ങൾക്കിടയിലുണ്ടാകുന്ന മർദ്ദവ്യത്യാസമാണ് പ്രതിഭാസത്തിന് കാരണമെന്നാണ് ശാസ്ത്രീയ വിശകലനം.

കഴിഞ്ഞ വർഷം വർക്കല പാപനാശത്തും മുമ്പ് ശംഖുമുഖത്തും പ്രതിഭാസം ദൃശ്യമായിരുന്നു. 2015 മെയിലും പാപനാശത്ത് ആനക്കാൽ പ്രത്യക്ഷപ്പെട്ടിരുന്നു.പാപനാശം ഹെലിപ്പാഡിന് മുൻവശത്ത് ഒരുകിലോമീറ്ററോളം അടുത്ത് കടലിൽ അപൂർവമായ പ്രതിഭാസം ഉണ്ടായത്.

ഇരുണ്ടുമൂടിയ ആകാശത്തുനിന്ന് ഒരു ഫൗണ്ടൻപോലെ മേഘം താഴേക്ക്ഊർന്നിറങ്ങുകയായിരുന്നെന്ന് ഇത് കണ്ടവർ പറഞ്ഞു. തുടർന്ന് ഫണൽ രൂപത്തിൽ വെള്ളവും ഉയർന്നുപൊങ്ങി. തിരകൾ ആഞ്ഞടിച്ചു. ശക്തമായ ഇടിമിന്നലും മഴയും കാറ്റും ഉണ്ടായി. പാപനാശത്തെ പ്രധാന ബീച്ചിന് മുൻഭാഗത്തുണ്ടായ പ്രതിഭാസം തെക്കോട്ട് നീങ്ങി മറയുകയും ചെയ്തു.

ഇടിമിന്നൽ മേഘങ്ങൾക്കിടയിൽ പെട്ടെന്നുണ്ടാകുന്ന മർദവ്യത്യാസമാണ് വാട്ടർ സ്പൗട്ടിന് കാരണമാകുന്നത്. തുമ്പിക്കൈപോലെ കാർമേഘം താഴേക്ക് വരികയും കടൽപ്പരപ്പിലൂടെ നീങ്ങുകയും ചെയ്യും. കരയിൽ ഉണ്ടാകുന്ന ടൊർണാഡോ ()യുടെ മറ്റൊരു പതിപ്പാണിത്. ഇതിനോടൊപ്പം ശക്തമായ ഇടിമിന്നലും കാറ്റും കടൽക്ഷോഭവും ഉണ്ടാകും. അത്യന്തം അപകടകാരികൂടിയാണിത്. ഈ സമയത്ത് ഈഭാഗത്ത് പെട്ടുപോകുന്ന കപ്പലുകളും മറ്റും അപകടത്തിൽ പെടാനുള്ള സാധ്യത ഏറെയാണ്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP