Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

പൊലീസിന് കഴകത്തില്ലെങ്കിലും സരിതയ്ക്ക് വിഷയമില്ല; വാട്‌സ് ആപ്പ് ദൃശ്യങ്ങൾ താൻതന്നെ പകർത്തിയതെന്ന് സമ്മതിച്ച് സരിത; വാട്‌സ് ആപ്പിലൂടെ പുറത്തുവിട്ടത് എഡിജിപി പത്മകുമാർ! അന്വേഷിക്കണമെന്ന പരാതിയുമായി സോളാർ തട്ടിപ്പുകാരി ഡിജിപിയെ കണ്ടു

പൊലീസിന് കഴകത്തില്ലെങ്കിലും സരിതയ്ക്ക് വിഷയമില്ല; വാട്‌സ് ആപ്പ് ദൃശ്യങ്ങൾ താൻതന്നെ പകർത്തിയതെന്ന് സമ്മതിച്ച് സരിത; വാട്‌സ് ആപ്പിലൂടെ പുറത്തുവിട്ടത് എഡിജിപി പത്മകുമാർ! അന്വേഷിക്കണമെന്ന പരാതിയുമായി സോളാർ തട്ടിപ്പുകാരി ഡിജിപിയെ കണ്ടു

തിരുവനന്തപുരം: സോളാർ തട്ടിപ്പുകാരി സരിത എസ് നായരുടെ നഗ്നദൃശ്യങ്ങൾ വാട്‌സ് ആപ്പിൽ പ്രചരിപ്പിച്ചത് ആരാണ്? കേരളാ പൊലീസിന് കഴിവില്ലാത്തതിനാൽ അന്വേഷിച്ച് കണ്ടുപിടിക്കാത്ത കാര്യം ഒടുവിൽ സരിത തന്നെ നേരിട്ടിറങ്ങി കണ്ടുപിടിച്ചു. പതിനായിരക്കണക്കിന് പേർ വാട്‌സ് അപ്പിലൂടെ ഷെയർ ചെയ്യപ്പെട്ട വീഡിയോ പുറത്തുവിട്ട സൂത്രധാരൻ എഡിജിപി പത്മകുമാറാണെന്നാണ് സരിതയുടെ ആരോപണം. സരിത മുഖ്യപ്രതിയായ സോളാർ തട്ടിപ്പുകേസ് അന്വേഷിച്ച് എഡിജിപി പത്മകുമാറാണ് തന്റെ സ്വകാര്യ ദൃശ്യങ്ങൾ മൊബൈലിൽ നിന്നും വാട്‌സ് ആപ്പ് വഴി പ്രചരിപ്പിച്ചുവെന്നാണ് സോളാർ താരത്തിന്റെ പുതിയ ആരോപണം. പത്മകുമാറാണ് സ്വകാര്യ ദൃശ്യങ്ങൾ പ്രചരിപ്പിച്ചതെന്ന് ചൂണ്ടിക്കാട്ടി സരിത ഡിജിപിക്ക് പരാതിയും നൽകിയിട്ടുണ്ട്.

സോളാർ കേസ് അന്വേഷണത്തിന്റെ ഭാഗമായി തന്റെ ലാപ്‌ടോപ്പും മൊബൈൽ ഫോണും അന്ന് റേഞ്ച് ഐജി ആയിരുന്ന പത്മകുമാർ പിടിച്ചെടുത്തിരുന്നു. നിലവിൽ വാട്‌സ് ആപ്പിലൂടെ പ്രചരിക്കുന്ന ദൃശ്യങ്ങൾ അതിലുള്ളതാണെന്നും സരിത വ്യക്തമാക്കി. തെളിവായി പിടിച്ചെടുത്ത മൊബൈൽ ഫോണും ലാപ്‌ടോപ്പും എവിടെയാണെന്നും സരിത ചോദിച്ചു. പിടിച്ചെടുത്ത ഏഴ് മൊബൈൽ ഫോണുകളിൽ 4 എണ്ണം മാത്രമാണ് കോടതിയിൽ ഹാജരാക്കിയത്. കാണാതായ മൂന്ന് മൊബൈൽ ഫോണുകളിലെ ദൃശ്യങ്ങളാണ് വാട്‌സ് ആപ്പിലൂടെ പ്രചരിച്ചത്.

ഇവ പിടിച്ചെടുത്തത് പത്മകുമാറായതിനാൽ ദൃശ്യങ്ങൾ പ്രചരിപ്പിച്ചതിന് പിന്നിൽ നിലവിൽ എഡിജിപിയായ പത്മകുമാറാണെന്ന് സംശയിക്കുന്നതായും സരിത ഡിജിപിക്ക് നൽകിയ പരാതിയിൽ ചൂണ്ടിക്കാട്ടി. മുഖ്യമന്ത്രിക്കൊപ്പം നിൽക്കുന്ന ചിത്രവും തന്റെ മൊബൈൽ ഫോണിൽ മാത്രം ഉണ്ടായിരുന്നതാണ്. സ്വാർത്ഥലാഭങ്ങൾക്കും രാഷട്രീയ നേട്ടങ്ങൾക്കുവേണ്ടി എഡിജിപി പത്മകുമാറും ഉന്നത രാഷ്ട്രീയ നേതൃത്വവും ചേർന്നാണ് ഫോട്ടോകളും ദൃശ്യങ്ങളും ചോർത്തിയതെന്ന് സരിത ഡിജിപിക്കു നൽകിയ പരാതിയിൽ പറയുന്നു. വാട്‌സ് ആപ്പ് ദൃശ്യങ്ങൽ താൻ തന്നെ പകർത്തിയതാണെന്ന് വ്യക്തമാക്കുന്നതാണ് സരിതയുടെ തുറന്നുപറച്ചിൽ.

അതേസമയം നേരത്തെ തന്റെ മരണം ആഗ്രഹിക്കുന്നവരാണ് വാട്‌സ് ആപ്പിലൂടെ ദൃശ്യങ്ങൾ പ്രചരിപ്പിച്ചതെന്നായിരുന്നു സരിത പറഞ്ഞിരുന്നത്. എന്നാൽ, താൻ ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്നും സത്യാവസ്ഥ പരിശോധിച്ച ശേഷം നിയമനടപടികളിലേയ്ക്ക് നീങ്ങുമെന്നും സരിത നേരത്തെ വ്യക്തമാക്കിയിരുന്നു.

ഇതിനിടെ വാട്‌സ് ആപ്പിലൂടെ വീഡിയോ ഷെയർ ചെയ്തവരിൽ ചിലർക്കെതിരെ പരാതി നൽകുമെന്ന് സരിതയുടെ അഭിഭാഷകൻ നേരത്തെ വ്യക്തമാക്കിയിരുന്നു. എന്നാൽ വാട്‌സ് അപ്പ് ദൃശ്യങ്ങൾ കണ്ട എല്ലാവരെയും കേസിൽപ്പെടുത്താൻ തനിക്ക് ആഗ്രഹമില്ലെന്നും സരിത അഭിപ്രായപ്പെടുകയുണ്ടായി. ഇതിന് പിന്നിലെ സത്യം മാത്രം തനിക്ക് അറിഞ്ഞാൽ മതിയെന്നാണ് സരിത കഴിഞ്ഞദിവസങ്ങളിൽ പറഞ്ഞിരുന്നത്.

അതേസമയം അനിഷ്ടമുള്ളവർക്കെതിരെ പരാതി ഉന്നയിക്കുക എന്ന പതിവ് ശൈലിയാണ് ഇതുവരെ സരിത എസ് നായർ തുടർന്നു പോന്നത്. അതിന്റെ ഭാഗമായി തന്നെയാണ് എഡിജിപി പത്മകുമാറിനെതിരെയും സരിത പരാതിയുമായി രംഗത്തെത്തിയതെന്നാണ് സൂചന. സോളാർ കേസിന്റെ തുടക്കത്തിൽ താൻ പേര് വെളിപ്പെടുത്തിയാൽ മന്ത്രിസഭ താഴെ പോകുമെന്ന വിധത്തിലായിരുന്നു സരിതയുടെ പ്രസ്താവനകൾ. എന്നാൽ ഇതൊരു ബ്ലാക്‌മെയിൽ തന്ത്രമായിരുന്നുവെന്ന് പിന്നീട് വ്യക്തമാകുകയും ചെയ്തു. നേരത്തെ വാട്‌സ് ആപ്പ് ദൃശ്യങ്ങൾ പുറത്തുവന്ന വേളയിൽ സരിതയുടെ അറിവോടെ തന്നെയാണ് ദൃശ്യങ്ങൾ പുറത്തുവന്നതെന്നും വാർത്തകളുണ്ടായിരുന്നു.

ഏഷ്യാനെറ്റ് പ്ലസിൽ കോമഡി പരിപാടിയിൽ പങ്കെടുത്ത ദിവസമായിരുന്ന സരിതയുടെ നഗ്ന ദൃശ്യങ്ങൾ പുറത്തുവന്നത്. ചുരുങ്ങിയ ദിവസങ്ങൾക്കകം തന്നെ ഇത് വാട്‌സ് ആപ്പിലൂടെ പ്രചരിക്കുകയും ചെയ്തു. ഈ ദൃശ്യങ്ങൾ പുറത്തുവരാൻ കാരണം രാഷ്ട്രീയ നേതാക്കളാണെന്നും ബാർ കോഴ വിവാദം ശമിപ്പിക്കാനുള്ള ശ്രമമാണെന്നും വ്യാഖ്യാനങ്ങൾ മാദ്ധ്യമങ്ങളിൽ പുറത്തുവന്നിരുന്നു. ഇതിനൊക്കെ ശേഷമാണ് വാട്‌സ് ആപ്പ് ദൃശ്യങ്ങൾ പുറത്തുവന്ന മാസങ്ങൾക്ക് ശേഷം സരിത സോളാർ കേസിലെ അന്വേഷണ ഉദ്യോഗസ്ഥനെതിരെ പരാതിയുമായി രംഗത്തെത്തിയിരുന്നത്. വാർത്തകളിൽ നിറഞ്ഞു നിൽക്കാനുള്ള സരിതയുടെ തന്ത്രത്തിന്റെ ഭാഗമാണ് ഇതെന്നും വിലയിരുത്തപ്പെടുന്നുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP