Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

വയനാട്ടിലെ ദുരന്തമുഖത്തേക്ക് തിരിച്ചു; മഹാപ്രളയത്തിൽ നിന്ന് രക്ഷിച്ചത് നിരവധി ജീവനുകൾ; സ്വന്തം ദുഃഖം മറന്നും നിരവധിപേർക്ക് രക്ഷകനായ ഈ 'ഫയർമാന്റെ' സേവനം കാണാതെ പോകരുത്

വയനാട്ടിലെ ദുരന്തമുഖത്തേക്ക് തിരിച്ചു; മഹാപ്രളയത്തിൽ നിന്ന് രക്ഷിച്ചത് നിരവധി ജീവനുകൾ; സ്വന്തം ദുഃഖം മറന്നും നിരവധിപേർക്ക് രക്ഷകനായ ഈ 'ഫയർമാന്റെ' സേവനം കാണാതെ പോകരുത്

മറുനാടൻ മലയാളി ബ്യൂറോ

വടകര: പ്രകൃതിക്ഷോഭം ഒരു രാത്രികൊണ്ട് തന്റെ വീട് തകർത്തിട്ടും ആ ദുരിതമൊന്നും ബിജുവിനെ അലട്ടിയില്ല.ദുരന്ത ഭൂമിയിൽ എന്നും സക്രിയ സേവനം നടത്തിയിരുന്ന പ്രക്യതമായിരുന്നു ചേലക്കാട് ഫയർസ്റ്റേഷനിലെ ഫയർമാൻ ഡ്രൈവറായ കുനിയിൽ ബിജു. തന്റെ വീട്ടിലെ ദുരന്തവും തനിച്ച് കൈകാര്യം ചെയ്യാനുള്ള ശ്രമത്തിലായിരുന്നു. അതിനിടയിലാണ് നാദാപുരം ചേലക്കാട് ഫയർസ്റ്റേഷനിൽ നിന്ന് ആ വിളി വരുന്നത്. വയനാട്ടിലെ ദുരന്ത സ്ഥലത്തേക്ക് ഓടിയെത്തണം. ബിജു മറ്റൊന്നും ആലോചിച്ചില്ല. തകർന്ന വീട്ടിൽ നിന്നും രക്ഷപ്പെടുത്തിയ തന്റെ കുടുംബത്തെ പരിസരവാസികളെ ഏൽപിച്ച ശേഷം ദുരന്തമുഖത്തേക്ക് ഓടിയെത്തി.

ഓഗസ്റ്റ് എട്ടിനാണ് വാണിമേൽ പുതുക്കയം കുനിയിൽ ബിജുവിന്റെ വീട്ടിലേക്ക് ദുരിതം കയറി വരുന്നത്. വൈകുന്നേരം വീടിന്റെ ചില ഭാഗത്ത് വിള്ളൽ കണ്ടു. ബിജുവിന്റെ നിർബന്ധത്തിന് വഴങ്ങി ബന്ധു വീട്ടിലേക്ക് മാറി താമസിക്കാൻ കുടുംബം തയ്യാറായി. ഭാര്യയും മക്കളും മാതാപിതാക്കളുമാണ് വീട്ടിലിൽ നിന്നും മാറി താമസിച്ചത്. രാത്രി ഒൻപത് മണിയോടെയുണ്ടായ ശക്തമായ മഴയിൽ വീട് ഭാഗികമായി തകർന്നു.വീടിന്റെ അടുക്കള, കുളിമുറി എന്നിവ പൂർണമായും തകർന്ന നിലയിലാണ്. വീട്ടിലുള്ള ആളുകൾ മാറി താമസിച്ചത് മൂലം വൻ ദുരന്തം ഒഴിവായി.

രാവിലെ തകർന്ന വീടിന്റെ ഭാഗങ്ങൾ ശരിയാക്കുന്ന നടപടികൾ സ്വീകരിക്കുന്നതിനിടയിലാണ് ചേലക്കാട് ഫയർസ്റ്റേഷനിൽ നിന്നും വിളി വരുന്നത്.അടിയന്തരമായി വയനാട്ടിലേക്ക് എത്തണം. മറ്റൊന്നും ആലോചിക്കാതെ വീട്ടുകാര്യങ്ങൾ നാട്ടുകാരെയും അടുത്ത സുഹ്യത്തുകളെയും ഏൽപ്പിച്ച് സഹപ്രവർത്തകരോടൊപ്പം വയനാട്ടിലേക്ക് തിരിച്ചു.

ആറ് ദിവസം വയനാട്ടിലും തുടർന്ന് നാദാപുരം മേഖലയിലെ വിവിധ ഭാഗങ്ങളിലുണ്ടായ മഴക്കെടുതിയിൽ ദുരിതാശ്വാസ പ്രവർത്തനവുമായി ബിജു മുൻപന്തിയിലുണ്ടായിരുന്നു. കുഞ്ഞോത്ത് നിന്നും ആദിവാസികളടക്കമുള്ള 160ലധികം പേരെയും പനമരത്ത് നിന്നും 50ലധികം പേരെയും കോറോത്ത് നിന്നും അഞ്ച് പേരെയും സ്റ്റേഷൻ ഓഫീസർ സി.കെ.വാസന്തിന്റെ നേത്യത്വത്തിൽ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റി. 20 ആട്,അഞ്ച് പശു എന്നിവരുടെ ജീവൻ രക്ഷിക്കാൻ സാധിച്ചു

. കുഞ്ഞോത്ത് നിന്ന് പൂർണ ഗർഭിണികളായ ആദിവാസി സ്ത്രീകളെ രക്ഷിക്കാൻ സാധിച്ചത് വല്ലാത്ത അനുഭവമാണെന്ന് ബിജു പറഞ്ഞു.ഫയർമാന്മാരായ ടി.ബവീഷ്,കെ.കെ.ഷിഗിലേഷ് എ.കെ.ഷിഗിൽചന്ദ്രൻ,പി.നിജീഷ്,ടി.ബാബു എന്നിവരും സന്നദ്ധസേവനത്തിന് കൂടെയുണ്ടായിരുന്നു. കഴിഞ്ഞ ദിവസത്തെ ചെറിയ ഇടവേളയിൽ വീട്ടിലെത്തിയപ്പോൾ വീടിന്റെ തകർന്ന ഭാഗങ്ങളിൽ നാട്ടുകാർ ടാർപായ കെട്ടി മഴ കൊള്ളുന്നത് തടയുന്ന രീതിയിൽ ഭദ്രമാക്കിയിരുന്നു.നാട്ടുകാരുടെ സഹായം ബിജു എടുത്തു പറയുമ്പോഴും ബിജുവിന്റെ ആത്മാർത്ഥതയാണ് നാട്ടുകാർക്ക് പറയാനുള്ളത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP