Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

സൈക്കിളിൽ സഞ്ചരിക്കവേ കാട്ടാനയുടെ ആക്രമണത്തിൽ ആദിവാസി ബാലൻ മരിച്ചു; കൊലയാളി ആനയെ മയക്കുവെടിവച്ച് പിടികൂടണമെന്നാണ് നാട്ടുകാരുടെ ആവശ്യം; പ്രതിഷേധിച്ച് ഹർത്താൽ നടത്താൻ തീരുമാനിച്ച യുഡിഎഫ് ഒടുവിൽ തീരുമാനത്തിൽ നിന്നും പിൻവാങ്ങി

സൈക്കിളിൽ സഞ്ചരിക്കവേ കാട്ടാനയുടെ ആക്രമണത്തിൽ ആദിവാസി ബാലൻ മരിച്ചു; കൊലയാളി ആനയെ മയക്കുവെടിവച്ച് പിടികൂടണമെന്നാണ് നാട്ടുകാരുടെ ആവശ്യം; പ്രതിഷേധിച്ച് ഹർത്താൽ നടത്താൻ തീരുമാനിച്ച യുഡിഎഫ് ഒടുവിൽ തീരുമാനത്തിൽ നിന്നും പിൻവാങ്ങി

സുൽത്താൻബത്തേരി: ആദിവാസി ബാലൻ കാട്ടാനയുടെ ആക്രമണത്തിൽ മരിച്ച സംഭവത്തെ തുടർന്ന് യുഡിഎഫ് പ്രഖ്യാപിച്ച ഹർത്താൽ പിൻവലിച്ചു. രാവിലെ ആറുമുതൽ വൈകുന്നേരം ആറുവരെയാണ് ഹർത്താൽ പ്രഖ്യാപിച്ചിരുന്നത്. എന്നാൽ കാട്ടാന ആക്രമണത്തിനെതിരെ ഹർത്താൽ പ്രഖ്യാപിച്ചത് കടുത്ത വിമർശനങ്ങൾക്ക് ഇടയാക്കി. ഇതോടെയാണ് യുഡിഎഫ് ഹർത്താൽ തീരുമാനത്തിൽ നിന്നും പിൻവാങ്ങിയത്. മേഖലയിൽ കാട്ടാനശല്യം രൂക്ഷമായതോടെ ആനകളെ തുരത്താൻ വനംവകുപ്പ് അധികൃതർ നടപടി സ്വീകരിക്കാണമെന്ന് നേതാക്കൾ ആവശ്യപ്പെട്ടു.

കർണാടക അതിർത്തിയിൽപ്പെടുന്ന മുതുമല പുലിയാരം കാട്ടുനായ്ക കോളനിയിലെ ചന്ദ്രന്റെ മകൻ മഹേഷ് (മാരൻ-11) നെയാണ് കാട്ടാന കുത്തിക്കൊന്നത്. ചൊവ്വാഴ്ച രാത്രി ഏഴോടെ പൊൻകുഴിയിലുള്ള ബന്ധുവീട്ടിൽ വിരുന്നുവന്നതായിരുന്നു മഹേഷ്. ഇന്ന് പുലർച്ചെ കോളനിക്ക് 150 മീറ്റർ അകലെ വച്ചാണ്സൈക്കിളിൽ സഞ്ചരിക്കുകയായിരുന്ന മഹേഷിനെ കാട്ടാന ആക്രമിച്ചത്.

മൃതദേഹം പോസ്റ്റുമോർട്ടത്തിന് കൊണ്ടുപോകാൻ അനുവദിക്കാതെ പ്രദേശത്ത് നാട്ടുകാർ പ്രതിഷേധം ഉയർത്തിയിരുന്നു. മോർച്ചറിയിൽ എത്തിയ വയനാട് വൈൽഡ് ലൈഫ് വാർഡൻ സാജനെ പ്രവർത്തകർ തടഞ്ഞുവയ്ക്കുകയും ചെയ്തു. കൊലയാളി ആനയെ മയക്കുവെടിവച്ച് പിടികൂടണമെന്നാണ് നാട്ടുകാരുടെ ആവശ്യം. ഇതിന് പിന്നാലെയണ് ജില്ലയിൽ യുഡിഎഫ് ഹർത്താൽ പ്രഖ്യാപിച്ചത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP