Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

മകന്റെ വിവാഹ സമയത്ത് അഞ്ച് പെൺക്കുകളുള്ള നിക്കാഹ് നടത്താൻ 25,000 രൂപ വീതം നൽകും; വി കെയർ പദ്ധതിക്ക് മന്ത്രി മുനീറിന്റെ കയ്യൊപ്പ്

മകന്റെ വിവാഹ സമയത്ത് അഞ്ച് പെൺക്കുകളുള്ള നിക്കാഹ് നടത്താൻ 25,000 രൂപ വീതം നൽകും; വി കെയർ പദ്ധതിക്ക് മന്ത്രി മുനീറിന്റെ കയ്യൊപ്പ്

കോഴിക്കോട്: സാമൂഹിക നീതി വകുപ്പ് മന്ത്രി എംകെ മുനീറിന്റെ മകന്റെ നിക്കാഹിനോടനുബന്ധിച്ച് അഞ്ചു പെൺകുട്ടികൾക്ക് 25,000 രൂപ വീതം ധനസഹായം. അങ്ങനെ കേരള സാമൂഹിക സുരക്ഷാ മിഷന്റെ 'വി കെയർ' പദ്ധതിക്കു വകുപ്പു മന്ത്രി എം.കെ. മുനീർ തന്നെ മാതൃകയായി. അർഹരായവർക്കു വിവാഹ ധനസഹായം നൽകാൻ പകുതി സാമൂഹിക സുരക്ഷാ മിഷനും പകുതി സന്മനസ്സുള്ളവരും തുക നൽകുന്ന പദ്ധതിയിലാണ് മന്ത്രി തന്നെ മാതൃകയായത്.

തുക നിക്കാഹിനോടനുബന്ധിച്ചു നടന്ന ചടങ്ങിൽ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ കേരള സാമൂഹിക സുരക്ഷാ മിഷൻ എക്‌സിക്യുട്ടീവ് ഡയറക്ടർക്കു കൈമാറി. ഈ തുകയോടൊപ്പം മിഷന്റെ വിഹിതം 25,000 രൂപ വീതം ചേർത്തു തിരഞ്ഞെടുത്ത ഗുണഭോക്താക്കൾക്കു നൽകും. 30നു രാവിലെ 11.30നു പ്രസ് ക്ലബ് ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ അർഹരായവർക്കു തുക കൈമാറും.

സാമ്പത്തിക പിന്നാക്കാവസ്ഥ മൂലം വിവാഹം നടക്കാത്ത പെൺകുട്ടികളെ സഹായിക്കാനാണ് 'വി കെയർ' പദ്ധതിയിൽ ഉൾപ്പെടുത്തി സാമൂഹിക സുരക്ഷാ മിഷൻ നടപ്പിലാക്കുന്ന ഈ പ്രത്യാശ പദ്ധതി. ഇത്തരത്തിലുള്ള പെൺകുട്ടികളുടെ വിവാഹത്തിനു ആരെങ്കിലും സഹായധനം നൽകുമ്പോൾ അത്രയും തുക സർക്കാർ ചേർത്തു നൽകുന്ന 50-50 പദ്ധതി മന്ത്രി എം.കെ. മുനീർ ആണു പ്രഖ്യാപിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP