Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കത്വയിലെ എട്ട് വയസുകാരി പെൺകുട്ടിയെ ബലാത്സംഗം ചെയ്തുകൊന്നതിനെതിരെ സെക്രട്ടേറിയേറ്റ് പടിക്കൽ ഉപവാസം; സ്ത്രീകൂട്ടായ്മയുടെ നേതൃത്വത്തിൽ നടത്തിയ സമരത്തിൽ പങ്കെടുത്തത് നൂറ് കണക്കിന് വനിതകൾ

കത്വയിലെ എട്ട് വയസുകാരി പെൺകുട്ടിയെ ബലാത്സംഗം ചെയ്തുകൊന്നതിനെതിരെ സെക്രട്ടേറിയേറ്റ് പടിക്കൽ ഉപവാസം; സ്ത്രീകൂട്ടായ്മയുടെ നേതൃത്വത്തിൽ നടത്തിയ സമരത്തിൽ പങ്കെടുത്തത് നൂറ് കണക്കിന് വനിതകൾ

തിരുവനന്തപുരം : കത്വ യിൽ നിഷ്ടൂരമായ കൊല ചെയ്യപ്പെട്ട എട്ട് വയസ്സുകാരി വംശീയാക്രമണത്തിന്റെ ഇരയാണെന്ന് സെക്രട്ടറിയേറ്റിന് മുന്നിൽ നടന്ന സ്ത്രീകളുടെ ഉപവാസ കൂട്ടായ്മ. ലൈംഗികാക്രമണം മാത്രമല്ല കത്വയിൽ നടന്നത് .വംശീയ വെറി പൂണ്ട സംഘ് പരിവാറിന്റെ ഭീകരതയാണ് രാജ്യം ഇതിലൂടെ ദർശിച്ചത് . തീർത്തും സ്ത്രീ വിരുദ്ധമായ പ്രത്യശാസ്ത്രമാണ് സംഘ് പരിവാറിന്റെത് . കലാപങ്ങളിൽ പകപോക്കിനുള്ള ഇരയായി മാത്രമാണ് സ്ത്രീകളെ സംഘ് പരിവാർ കാണുന്നത്. ഉന്നാവിലും ഇത് തന്നെയാണ് നടന്നത് . ഇത്തരം കുറ്റങ്ങൾക്ക് നേതൃത്വം നൽകിയ കൊടും കുറ്റവാളികളെ രക്ഷിക്കാനുള്ള ശ്രമം നടത്തിയത് വഴി നഷ്ടപ്പെട്ട പ്രതിച്ഛായ വീണ്ടെടുക്കാനാണ് മോദി സർക്കാർ പുതിയ നിയമ നിർമ്മാണം നടത്തിയത്. അതൊന്നും കൊണ്ട് രാജ്യത്ത് ഉയർന്ന് വന്ന പ്രതിഷേധം അണയില്ല . അതിന്റെ തെളിവാണ് സ്ത്രീകളടെ ഈ ഉപവാസ സമരം . സ്ത്രീ മുന്നേറ്റത്തിന് മുമ്പിൽ സംഘ്പരിവാർ ഭയന്ന് പോയിരിക്കുന്നു.

എല്ലാ ഭിന്നതകളും മാറ്റി വെച്ച് രാജ്യത്തെ സ്ത്രീകൾ ഫാഷിസ്റ്റ് ഭരണത്തിനെതിരെ അണിനിരക്കണമെന്ന സന്ദേശമാണ് ഇത് നൽകുന്നത് . ഇത് കൂടുതൽ വ്യാപിപ്പിക്കും. സ്ത്രീ ജീവിതത്തെ അങ്ങേയറ്റം ദുരിതമയമാക്കിയ ഭരണകൂടത്തെ തൂത്തെറിയുന്നതിൽ സ്ത്രീ മുന്നേറ്റം സുപ്രധാനമായ പങ്ക് വഹിക്കും. ദലിതരും ആദിവാസികളും കർഷകരും വിദ്യാർത്ഥികളും നടത്തുന്ന പ്രക്ഷോഭങ്ങളോട് സ്ത്രീകളുടെ പോരാട്ടവും കണ്ണി ചേരുമെന്നും സമരത്തിൽ പങ്കെടുത്തവർ പറഞ്ഞു. സമരം ശ്രീമതി മേഴ്‌സി അലക്‌സാണ്ടർ ഉദ്ഘാടനം ചെയ്തു. ട്രാൻസ്‌ജെൻഡർ ആക്ടിവിസ്റ്റ് ശീതൾ സമരത്തിൽ പങ്കെടുത്തവരെ വയലറ്റ് ഹാരമണിയിച്ചു.

ഡോ. ജെ ദേവിക , സി എസ് ചന്ദ്രിക, കെ കെ രമ, രേഖ രാജ്, പെൺപിള്ളെ ഒരുമൈ നേതാവ് ഗോമതി, എ റഹ്മത്തുന്നീസ, കെ കെ ഷാഹിന അഡ്വ കെ കെ പ്രീത, ശ്രീജ നെയ്യാറ്റിൻകര, പ്രമീള ഗോവിന്ദ്, ലാലി പി എം, സോണിയ ജോർജ്ജ്, മാഗ്ലിൻ, ശാന്തി രാജശേഖരൻ, സീനത്ത് കോക്കൂർ, ഭൂമി ജയൻ, ഫിലോമിന, കെ.കെ. റഹീന, മൃതല ഭവാനി, വിനീത വിജയൻ, സീറ്റ ദാസ്, മുംതാസ് ബീഗം, അൽഫോൻസ, അഡ്വ: ഫാത്തിമ തഹ് ലിയ്യ, ജസീറ, ആശാഭായ് തങ്കമ്മ, രശ്മി നായർ, ദിയ സന, സി.പി. രഹ്ന ടീച്ചർ, ജാസ്മിൻ, തുടങ്ങി നിരവധി പേർ പങ്കെടുത്തു. അറങ്ങോട്ടുകര പിറ പാശാലയിലെ കുട്ടികൾ മരിച്ച കുഞ്ഞുങ്ങൾ വരുന്നുണ്ട് എന്ന നാടകം അവതരിപ്പിച്ചു. ദളിത് കവി സി എസ് രാജേഷ് സമരത്തിന് ഐക്യദാർഡ്യം പ്രഖ്യാപിച്ച് കവിത ചൊല്ലി. ആർ അജയൻ, കെ.ജി. ജഗദീശൻ എന്നിവർ അഭിവാദ്യം അർപ്പിച്ചു.വൈകുന്നേരം സമര പ്രവർത്തകർക്ക് നാരങ്ങാ നീര് നൽകി ഉപവാസ സമരത്തിന് സമാപനം കുറിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP