Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ആദ്യം നിയമം ലംഘിക്കുക; പിന്നാലെ എല്ലാം ശരിയാക്കി കൊടുക്കുക; ഉമ്മൻ ചാണ്ടി സർക്കാരിന്റെ അപ്രഖ്യാപിത നയം ഇങ്ങനെ; അനധികൃത കെട്ടിടങ്ങൾക്ക് അംഗീകാരം നൽകിയതിന് പിന്നാലെ അനധികൃതമായി നികത്തിയ നിലത്തിനും അംഗീകാരം

ആദ്യം നിയമം ലംഘിക്കുക; പിന്നാലെ എല്ലാം ശരിയാക്കി കൊടുക്കുക; ഉമ്മൻ ചാണ്ടി സർക്കാരിന്റെ അപ്രഖ്യാപിത നയം ഇങ്ങനെ; അനധികൃത കെട്ടിടങ്ങൾക്ക് അംഗീകാരം നൽകിയതിന് പിന്നാലെ അനധികൃതമായി നികത്തിയ നിലത്തിനും അംഗീകാരം

തിരുവനന്തപുരം: അനധികൃത കെട്ടിട നിർമ്മാണമെല്ലാം നിയമവിധേയമായിക്കഴിഞ്ഞു. ആരുടേയും അനുമതിയില്ലാതെ കെട്ടിപ്പൊക്കിയ കെട്ടിടങ്ങൾ പിഴ വാങ്ങിയാണ് സർക്കാർ നിയമപരമാക്കുന്നത്. നിയമലംഘച്ചിവരെല്ലാം അങ്ങനെ രക്ഷപ്പെട്ടു. തൊട്ടു പിറകേ അതേ നയം നിലം നികത്തിലിലും ആവർത്തിക്കുന്നു. പിഴ നൽകിയിൽ നികത്തിയ നിലമെല്ലാം കരഭൂമിയിയായി. 2008ന് മുമ്പ് നികത്തിയ നെൽവയലുകൾ അതത് ഭൂമിക്ക് നിശ്ചയിച്ച ന്യായവിലയുടെ 25 ശതമാനം തുക ഈടാക്കി അംഗീകാരം നൽകും. ന്യായവില നിശ്ചയിക്കാത്ത ഭൂമിയാണെങ്കിൽ സമീപത്തുള്ള സമാനസ്വഭാവമുള്ള ഭൂമിയുടെ ന്യായവില അടിസ്ഥാനമാക്കിയെടുക്കും.

തിങ്കളാഴ്ച നിയമസഭയുടെ പരിഗണനയ്ക്ക് വരുന്ന ധനകാര്യ ബില്ലിലാണ് ഇതുസംബന്ധിച്ച നിർദേശമുള്ളത്. ധനകാര്യ ബിൽ പാസാകുന്നതോടെ 2008 വരെ നികത്തിയ നെൽവയലുകൾ നിയമപ്രകാരംതന്നെ ഫീസടച്ച് സാധൂകരിക്കാൻ കഴിയും. കളക്ടർക്കാണ് ഇതിനുള്ള അധികാരം നൽകുക. 200 കോടി രൂപയാണ് ഇതുവഴിയുള്ള വരുമാനമായി ധനവകുപ്പ് കണക്കാക്കുന്നത്. നിയമസഭയിൽ പ്രതിപക്ഷം ബഹളം തുടരുന്നതിനാൽ ചർച്ചകൾ കൂടാതെ തന്നെ ഈ ബിൽ പാസാകും. സബ്ജക്ട് കമ്മിറ്റിയുടെ ശുപാർശയോടെയാണ് ഈ വ്യവസ്ഥ ഉൾപ്പെടുത്തി ബിൽ സഭയിൽ വരുന്നത്.

ബജറ്റ് തന്നെ അംഗീകരിച്ചിട്ടില്ലെന്ന നിലപാടുള്ള പ്രതിപക്ഷം സബ്ജക്ട് കമ്മിറ്റി യോഗത്തിൽ പങ്കെടുത്തുമില്ല. അതുകൊണ്ട് എല്ലാം മുഖ്യമന്ത്രിക്കും ധനമന്ത്രിക്കും എളുപ്പമായി. നെൽവയൽ സംരക്ഷണനിയമം മലയാളത്തിലായതിനാൽ ഇതിലുള്ള മാറ്റം ധനകാര്യ രണ്ടാംനമ്പർ ബില്ലായി മലയാളത്തിൽ തയ്യാറാക്കിയാണ് കൊണ്ടുവരുന്നത്. 2008ലാണ് മുൻ സർക്കാർ നെൽവയൽതണ്ണീർത്തട സംരക്ഷണനിയമം കൊണ്ടുവന്നത്. ഇത് നിലവിൽ വന്ന 2008 ഓഗസ്റ്റ് 12 ആണ് അടിസ്ഥാന തീയതിയായി കണക്കാക്കുന്നത്. 2008ന് മുമ്പ് നികത്തിയെന്ന് കാണിച്ച് അതിന് ശേഷമുള്ളവയ്ക്കും അംഗീകാരം നേടിയെടുക്കാമെന്നതാണ് വസ്തുത. ഇതോടെ കേരളത്തിലെ നിലമെല്ലാം കരഭൂമിയായി മാറും. നികത്തിയ സ്ഥലത്ത് പ്രായമുള്ള തെങ്ങുകൾ കൊണ്ടു വച്ചും വില്ലേജ് ഓഫീസിൽ സ്വാധീനിച്ചും 2008ന് മുമ്പ് നികത്തിയതെന്ന റിപ്പോർട്ട് ആർക്കും നേടിയെടുക്കാം.

2008ലെ നെൽവയൽ സംരക്ഷണനിയമ പ്രകാരം വയലുകൾ മണ്ണിട്ട് നികത്തിയാലും റവന്യൂ രേഖകളിൽ നിലമെന്ന പേരിലാകും അവ കിടക്കുന്നത്. നിലമായി കിടക്കുന്ന സ്ഥലം നികത്താനോ, അവിടെ നിർമ്മാണ പ്രവർത്തനങ്ങൾ നടത്താനോ കഴിയുമായിരുന്നില്ല. 2008 വരെയുള്ള നികത്തൽ അംഗീകരിക്കുന്നതോടെ ആ സ്ഥിതി മാറും. നികത്തൽ അംഗീകരിക്കപ്പെടുന്ന നിലം പുരയിടമായി മാറും. വയലുകൾ മണ്ണിട്ട് നികത്തിയാൽ അവ പൂർവസ്ഥിതിയിലാക്കുന്നതിനും പിഴശിക്ഷ ഈടാക്കാനും നെൽവയൽ സംരക്ഷണനിയമത്തിൽ വ്യവസ്ഥ ചെയ്തു. വീട് വെയ്ക്കാൻ മറ്റ് സ്ഥലമില്ലാത്തവർക്ക് അഞ്ച് സെന്റ് വരെ മാത്രം നികത്താം. പൊതു ആവശ്യത്തിനായി വയൽ നികത്തണമെങ്കിലും കർക്കശ നിയന്ത്രണം വന്നു. ഇതിനെതിരെ ശക്തമായ എതിർപ്പുമുണ്ടായി.

ഈ സാഹചര്യത്തിലാണ് നെൽവയൽ സംരക്ഷണനിയമത്തിൽ കാതലായ മാറ്റം വരുത്താൻ യു.ഡി.എഫ്. ശ്രമിച്ചത്. ഇതിനായി സബ്കമ്മിറ്റിയെ നിയോഗിച്ചു. സർക്കാർതലത്തിൽ മന്ത്രിതല ഉപസമിതിയും വന്നു. പൊതു ആവശ്യത്തിന് നിലം നികത്താൻ സർക്കാരിന് അനുമതി നൽകാമെന്നും സ്വകാര്യ സംരംഭങ്ങൾക്കാണെങ്കിൽ ഫീസ് ഈടാക്കി അനുമതി നൽകാമെന്നുമായിരുന്നു സമിതികളുടെ ശുപാർശ. 2008ലെ നിയമ പ്രകാരം വയലുകൾ നികത്തിയാൽ അവ പൂർവസ്ഥിതിയിലാക്കാനും പിഴശിക്ഷയ്ക്കും വ്യവസ്ഥയുണ്ട്. വീട് വെക്കാൻ സ്ഥലമില്ലാത്തവർക്ക് അഞ്ച് സെന്റു വരെ മാത്രം നികത്താമെന്നും പറയുന്നു. വരാൻ പോകുന്ന മാറ്റത്തിലൂടെ നികത്തിയ വയലുകൾ ന്യായവിലയുടെ 25 ശതമാനം സർക്കാറിന് നൽകി പുരയിടമായി പ്രഖ്യാപിക്കാം. നിലം പുരയിടമായി പ്രഖ്യാപിക്കാനുള്ള അധികാരം കളക്ടർക്കാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP