Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കേന്ദ്ര ഇന്റലിജൻസ് അന്വേഷണം ഗൗരവമാക്കിയതോടെ നിലപാട് തിരുത്തി എസ് ഡി പി ഐയും വെൽഫെയർ പാർട്ടിയും; വാട്‌സ് ആപ്പ് ഹർത്താലുമായി തങ്ങൾക്ക് ഒരു ബന്ധവുമില്ലെന്ന് പ്രഖ്യാപിച്ച് ഇരു പാർട്ടികളും; പ്രതികളുടെ രാഷ്ട്രീയം തേടി പൊലീസ്

കേന്ദ്ര ഇന്റലിജൻസ് അന്വേഷണം ഗൗരവമാക്കിയതോടെ നിലപാട് തിരുത്തി എസ് ഡി പി ഐയും വെൽഫെയർ പാർട്ടിയും; വാട്‌സ് ആപ്പ് ഹർത്താലുമായി തങ്ങൾക്ക് ഒരു ബന്ധവുമില്ലെന്ന് പ്രഖ്യാപിച്ച് ഇരു പാർട്ടികളും; പ്രതികളുടെ രാഷ്ട്രീയം തേടി പൊലീസ്

മലപ്പുറം: തിങ്കളാഴ്ച സംസ്ഥാനത്ത് നടന്ന സാമൂഹികമാധ്യമ ഹർത്താലുമായി പാർട്ടിക്ക് ബന്ധമില്ലെന്ന് വെൽഫെയർ പാർട്ടി ഓഫ് ഇന്ത്യ സംസ്ഥാന പ്രസിഡന്റ് കൃഷ്ണൻ കുനിയിൽ അറിയിച്ചു.

ഹർത്താലിനെ പിന്തുണച്ചിട്ടില്ല. ഒരു പാർട്ടി അംഗം പോലും അറസ്റ്റിലായിട്ടുമില്ല. ഹർത്താൽ അനുകൂലികൾ ഉന്നയിച്ച പ്രശ്നം ഗൗരവമുള്ളതാണ്. എന്നാൽ, അക്രമത്തിലേക്കു നീങ്ങിയ ഹർത്താൽ പാർട്ടി അംഗീകരിക്കുന്നില്ലെന്നും വിശദീകരിച്ചു. വാട്സാപ്പ് ഹർത്താൽ ആഹ്വാനത്തിന് എസ്.ഡി.പി.ഐയും അറിയിച്ചു. എന്നാൽ സർക്കാരും പൊലീസും ന്യൂനപക്ഷവിഭാഗത്തിൽപ്പെട്ടവരെ തിരഞ്ഞുപിടിച്ച് കേസെടുക്കുന്നത് ഇനിയും തുടർന്നാൽ സമരമാരംഭിക്കുമെന്നും എസ് ഡിപി ഐ വ്യക്തമാക്കിയിട്ടുണ്ട്.

ഹർത്താലിന്റെ പേരിൽ എസ് ഡി പി ഐയേയും പോപ്പുലർ ഫ്രണ്ടിനേയും നിരോധിക്കുന്നത് കേന്ദ്ര സർക്കാരിന്റെ പരിഗണനയിലുണ്ട്. ഈ സാഹചര്യത്തിലാണ് കേന്ദ്ര ഇന്റലിജൻസ് അന്വേഷണം നടത്തുന്നത്. ഇത് തിരിച്ചറിഞ്ഞാണ് ഹർത്താലിൽ പങ്കില്ലെന്ന് എസ് ഡി പി ഐ വിശദീകരിക്കുന്നത്. അതിനിടെ അറസ്റ്റിലായവരുടെ രാഷ്ട്രീയം കൃത്യമായി പൊലീസ് പരിശോധിക്കുന്നുണ്ട്. പിടിയിലായവരിൽ കൂടുതലും എസ് ഡി പി ഐക്കാരാണ്. മുസ്ലിം ലീഗുകാരും സിപിഎമ്മുകാരും ഉണ്ട്. ഇതെല്ലാം ഐബിക്ക് പൊലീസ് കൈമാറും.

എന്നാൽ, ഹർത്താലിൽ മതസ്?പർധ വളർത്താൻ ശ്രമിച്ചെന്നാരോപിച്ച് ജാമ്യമില്ലാവകുപ്പ് ചാർത്തി വ്യാപക അറസ്റ്റ് നടത്തുന്ന സർക്കാർ നടപടി സിപിഎം. സംഘപരിവാർ അജൻഡ നടപ്പാക്കുന്നതിന്റെ ഭാഗമാണെന്ന് വെൽഫയർ പാർട്ടി ആരോപിക്കുന്നു. ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ ബിജെപിയിലേക്ക് പോകാൻ സാധ്യതയുള്ള മൃദു ഹിന്ദുത്വ വോട്ടുകൾ ആകർഷിക്കാനുള്ള അപകടകരമായ രാഷ്ട്രീയമാണ് സിപിഎം. പയറ്റുന്നത്.

ഹർത്താൽ നടത്തിയത് വെൽഫെയർ പാർട്ടിയെ പോലുള്ള തീവ്രവാദശക്തികളാണെന്ന സിപിഎം. നിലപാട് അതിന്റെ ഭാഗമാണ്. ഹർത്താലിൽ പല പാർട്ടിപ്രവർത്തകരും പങ്കെടുത്തിട്ടുണ്ട്. അറസ്റ്റിലായവരിൽ 125 പേർ സിപിഎം. പ്രവർത്തകരാണെന്നാണ് റിപ്പോർട്ടെന്നും വെൽഫെയർ പാർട്ടി നേതാക്കൾ പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP