Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

കാമുകനുമായി പിണങ്ങിപ്പോയ നഴ്‌സിന്റെ അശ്ലീല ദൃശ്യങ്ങൾ വാട്‌സ് ആപ്പിലൂടെ പ്രചരിക്കുന്നു; എറണാകുളത്ത് രണ്ട് യുവാക്കൾ പിടിയിലായത് ന്യൂജൻ രോഗം മൂലം

കാമുകനുമായി പിണങ്ങിപ്പോയ നഴ്‌സിന്റെ അശ്ലീല ദൃശ്യങ്ങൾ വാട്‌സ് ആപ്പിലൂടെ പ്രചരിക്കുന്നു; എറണാകുളത്ത് രണ്ട് യുവാക്കൾ പിടിയിലായത് ന്യൂജൻ രോഗം മൂലം

ചേർത്തല: ജീവിതത്തെ വളരെ സില്ലിയായി കണ്ട് എന്തിനും പോന്നവരായി മാറുന്നവരാണോ ഇന്നത്ത തലമുറ? ചില ദുഷ്പ്രവണതകൾ കാണുമ്പോൾ ശരിക്കും അങ്ങനെ തോന്നിപ്പോകും. അത്തരം ഒരു സംഭവമാണ് ചേർത്തലയിലും ഉണ്ടായത്. കാമുകി പിണങ്ങിയപ്പോൾ പ്രതികാരം തീർത്താൻ അശ്ലീലചിത്രം വാട്‌സ് ആപ്പ് വഴി പ്രചരിപ്പിക്കുകയായിരുന്നു ഒരു യുവാവ് ചെയ്തത്. സംഭവത്തിന്റെ പേരിൽ ഇയാൾ അറസ്റ്റിലാകുകയും ചെയ്തു.

പള്ളിപ്പുറം സ്വദേശിനിയായ യുവതിയുടെ അശ്ലീല വീഡിയോ ദൃശ്യങ്ങൾ വാട്‌സ് ആപ്പിലൂടെ പ്രചരിപ്പിച്ച കേസിലാണ് കാമുകനും സുഹൃത്തും അറസ്റ്റിലായത്. കോതമംഗലം കുമ്പംപള്ളി വീട്ടിൽ അരുൺ ശശി (27), സുഹൃത്ത് കോതമംഗലം നാളികേഴത്ത് ദീപക് രമണൻ (24) എന്നിവരെയാണ് ചേർത്തല ഡിവൈ.എസ്‌പി സേവ്യർ സെബാസ്റ്റ്യന്റെ നേതൃത്വത്തിലുള്ള പൊലീസ് അറസ്റ്റ് ചെയ്തത്.

എറണാകുളത്തെ ഒരു സ്വകാര്യ ആശുപത്രിയിൽ നഴ്‌സായി ജോലിചെയ്യുന്ന പെൺകുട്ടിയുടെ കാമുകനായിരുന്നു അരുൺ. കഴിഞ്ഞ രണ്ടുവർഷത്തോളമായി അരുണുമായി പ്രണയത്തിലായിരുന്ന യുവതി അടുത്തിടെയാണ് ഇയാളുമായി തെറ്റിപ്പിരിഞ്ഞത്. മറ്റൊരു യുവാവിനെ വിവാഹം കഴിക്കുകയും ചെയ്തിരുന്നു. ഇതോടെയാണ് വീഡിയോദൃശ്യങ്ങൾ പുറത്തുവന്നു തുടങ്ങിയത്.

നഴ്‌സിന്റെ ചൂടൻ ദൃശ്യം സോഷ്യൽ മീഡിയകൾ വഴി വാപകമായി പ്രചരിച്ചിട്ടുണ്ടെന്നാണ് അറിയുന്നത്. ചേർത്തല കേന്ദ്രീകരിച്ചുള്ള വാട്‌സാപ്പ് ഗ്രൂപ്പിന് വീഡിയോദൃശ്യങ്ങൾ ലഭിക്കുകയും സമീപപ്രദേശങ്ങളിൽ വ്യാപകമായി പ്രചരിക്കുകയും ചെയ്തതോടെ യുവതി വിവരം പൊലീസിൽ അറിയിച്ചു. ഇതേത്തുടർന്നാണ് അരുണിനെയും ദീപക്കിനെയും ചേർത്തല ഡിവൈ എസ് പി സേവ്യർ സെബാസ്റ്റ്യന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം കോതമംഗലത്തു നിന്നും കസ്റ്റഡിയിലെടുത്തത്. ലോക്കൽ പൊലീസിനെ അറിയിക്കാതെയായിരുന്നു ഈ കേസിൽ ചേർത്തല പൊലീസിന്റെ ഓപ്പറേഷൻ.

ദീപക് മുൻപ് നഗരത്തിൽ സ്വകാര്യമൊബൈൽ കമ്പിനിയുടെ റീച്ചാർജ് കൂപ്പണുകളുടെയും സിമ്മിന്റെയും വിതരണക്കാരനായി പ്രവർത്തിച്ചിട്ടുണ്ട്. ഇരുവരുടെയും വീടുകൾ റെയ്ഡ് ചെയ്ത പൊലീസ് സംഘം ലാപ്‌ടോപ്പും കമ്പ്യൂട്ടറും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. വീഡിയോ ദൃശ്യം പ്രചരിച്ച ഗ്രൂപ്പുകളിൽ അംഗങ്ങളിൽ ചിലരെ ചോദ്യം ചെയ്യുന്നതിനായി ചേർത്തല പൊലീസ് വിളിപ്പിച്ചിട്ടുണ്ട്. ദ്യശ്യങ്ങൾ കൈയിൽ കിട്ടുകയും കാണുകയും ചെയ്ത ഒരുകൂട്ടം യുവാക്കൾ പൊലീസ് നടപടിയിൽ നിന്നും രക്ഷപെടുന്നതിനുള്ള നെട്ടോട്ടത്തിലാണിപ്പോൾ. കോടതിയിൽ ഹാജരാക്കിയ ഇരുവരെയും റിമാന്റു ചെയ്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP