Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

രോഗങ്ങൾ വരുമ്പോൾ വേണ്ടതു ചികിത്സയാണ്; പ്രാർത്ഥനയല്ല; പ്രാർത്ഥിക്കാൻ പറഞ്ഞുവിടുന്നവർ രോഗികളെ കൊലയ്ക്കു കൊടുക്കുന്നവരെന്നും ഇന്നസെന്റ്‌

രോഗങ്ങൾ വരുമ്പോൾ വേണ്ടതു ചികിത്സയാണ്; പ്രാർത്ഥനയല്ല; പ്രാർത്ഥിക്കാൻ പറഞ്ഞുവിടുന്നവർ രോഗികളെ കൊലയ്ക്കു കൊടുക്കുന്നവരെന്നും ഇന്നസെന്റ്‌

കാസർകോട്: രോഗങ്ങൾക്ക് അടിപ്പെടുന്നവർക്കുവേണ്ടത് പ്രാർത്ഥനയല്ലെന്ന് ഇന്നസെന്റ് എംപി. മനുഷ്യർ രോഗികളാകുമ്പോൾ വേണ്ടത് ചികിത്സയാണ്. അല്ലാതെ പ്രാർത്ഥന കൊണ്ട് അസുഖം മാറില്ലെന്നും ഇന്നസെന്റ് പറഞ്ഞു.

നീലേശ്വരം കരുണാ പാലിയേറ്റീവ് കെയർ സൊസൈറ്റി പടന്നക്കാട് നെഹ്‌റു കോളേജിൽ സംഘടിപ്പിച്ച സ്‌നേഹസ്പർശം സാന്ത്വനം പരിപാടി ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം.

രോഗബാധിതരെ സമീപിച്ച് അമ്പലത്തിൽ പോകാനും പള്ളിയിൽ മെഴുകുതിരി കത്തിക്കാനും പറയുന്നവർ രോഗിയെ കൊലയ്ക്കുകൊടുക്കുന്നവരാണ്. രോഗം തുടക്കത്തിലെ കണ്ടെത്തി മതിയായ ചികിത്സ നൽകുകയാണ് വേണ്ടത്.

ക്യാൻസർപോലുള്ള മാരകരോഗങ്ങൾ പിടികൂടുമ്പോൾ താനൊരു രോഗിയാണെന്നും തനിക്കിനി ജീവിതമില്ലെന്നും സ്വയം തീരുമാനിക്കരുത്. എല്ലാ ഭയപ്പാടുകളെയും അതിജീവിക്കാനുള്ള മാനസികാവസ്ഥ വളർത്തിയെടുത്ത് രോഗത്തെ കീഴടക്കുന്നതാവണം ചികിത്സയെന്നും ഇന്നസന്റ് പറഞ്ഞു.

കാരുണ്യയുടെ പ്രവർത്തനിധിയിലേക്കുള്ള ഏഴുലക്ഷം രൂപയുടെ ചെക്ക് വിവിധ വ്യക്തികളിൽനിന്ന് ഇന്നസെന്റ് ഏറ്റുവാങ്ങുകയും ചെയ്തു. ചടങ്ങിൽ കീമോതെറാപ്പി, ഡയാലിസിസ് ചികിത്സയ്ക്കുള്ള ധനസഹായവും വിതരണം ചെയ്തു.

ഇന്നസെന്റുമൊത്ത് ഒരുദിനം 'സ്‌നേഹസ്പർശനം-14' എന്ന പേരിൽ നടന്ന പാലിയേറ്റീവ് രോഗികളുടെ കൂട്ടായ്മയിൽ വേദനകൾ മറന്ന് എഴുപത്തിഅഞ്ചോളം രോഗികളെത്തി. നിശ്ചയദാർഢ്യവും മനക്കരുത്തും ധൈര്യവും കൊണ്ടുമാത്രം അർബുദത്തെ അതിജീവിച്ച അനുഭവം രോഗികൾക്കുമുമ്പിൽ ഇന്നസെന്റ് അവതരിപ്പിച്ചു. നന്മയുടെ ഉറവ വറ്റിയിട്ടില്ലാത്ത പൊതുസമൂഹം നിർധനരായ രോഗികൾക്ക് സാന്ത്വനവും സഹായവും നൽകണമെന്ന് ഇന്നസെന്റ് അഭ്യർത്ഥിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP