Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കുഞ്ഞ് ചുമയ്ക്കുമ്പോൾ കേട്ടിരുന്നത് ചൂളം വിളിക്കുന്ന പോലെയുള്ള ശബ്ദം; കളിപ്പാട്ടത്തിലെ വിസിൽ ശ്വാസ നാളത്തിൽ കുടുങ്ങി നാലു വയസുകാരൻ; ശ്വാസനാളത്തിൽ അണു ബാധയുണ്ടായിട്ടും അറിഞ്ഞില്ല; മണിക്കൂറുകൾ നീണ്ട ശസ്ത്രക്രിയയ്ക്കൊടുവിൽ ഉള്ളിൽ പോയ വിസിൽ നീക്കി

കുഞ്ഞ് ചുമയ്ക്കുമ്പോൾ കേട്ടിരുന്നത് ചൂളം വിളിക്കുന്ന പോലെയുള്ള ശബ്ദം; കളിപ്പാട്ടത്തിലെ വിസിൽ ശ്വാസ നാളത്തിൽ കുടുങ്ങി നാലു വയസുകാരൻ; ശ്വാസനാളത്തിൽ അണു ബാധയുണ്ടായിട്ടും അറിഞ്ഞില്ല; മണിക്കൂറുകൾ നീണ്ട ശസ്ത്രക്രിയയ്ക്കൊടുവിൽ ഉള്ളിൽ പോയ വിസിൽ നീക്കി

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: കുഞ്ഞ് ചുമയ്ക്കുമ്പോൾ പതിവില്ലാത്ത ശബ്ദം കേട്ട് മാതാപിതാക്കൾ ഞെട്ടി. ഒടുവിൽ ഡൽഹി എയിംസിൽ പ്രവേശിപ്പിച്ചപ്പോഴാണ് പിന്നിലുള്ള കാരണമറിയുന്നത്. നാലു വയസുകാരന്റെ ശ്വാസ നാളത്തിൽ തടഞ്ഞിരുന്ന വിസിലായിരുന്നു സംഭവത്തിന് പിന്നിൽ. ചൂളം അടിക്കുന്നതിന് സമാനമായ ശബ്ദമാണ് കുട്ടി ചുമയ്ക്കുമ്പോൾ കേട്ടിരുന്നത്. ശ്വാസ തടസ്സം നേരിട്ട കുട്ടിയെ ഈ മാസം ഒൻപതിനാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. രണ്ടു ദിവസമായി ഇത്തരത്തിൽ വ്യത്യസ്ഥമായ ശബ്ദത്തിലാണ് കുട്ടി ചുമയ്ക്കുന്നത് എന്ന് കണ്ടാണ് മാതാപിതാക്കൾ കുട്ടിയെ കൊണ്ടുവന്നത്.

തുടർന്ന് എക്സറെ പരിശോധന നടത്തിയപ്പോൾ എന്തോ ഒന്ന് തടഞ്ഞിരിക്കുന്നതായി ശ്രദ്ധയിൽ പെടുകയായിരുന്നു. ഇത് ശ്വാസമാളത്തിലെ കടുത്ത അണുബാധയ്ക്ക് കാരണമായിരിക്കാമെന്നും ശസ്ത്രക്രിയ നടത്തി പുറത്തെടുക്കുകയും ചെയ്യുകയായിരുന്നു. കളിപ്പാട്ടത്തിൽ ഉപയോഗിക്കുന്ന വിസിലാണ് ഇത്തരത്തിൽ കുടുങ്ങിയിരുന്നത്. എന്നാൽ എങ്ങിനെയാണ് കുട്ടിയുടെ ഉള്ളിൽ ഇത്രയധികം വലിപ്പമുള്ള വിസിൽ എത്തിയതെന്ന് അറിയില്ല. കുട്ടി ഈ പ്രശ്നങ്ങൾക്ക് കുറച്ചുനേരം മുൻപ് കളിപ്പാട്ടം വച്ച് കളിച്ചിരുന്നുവെന്നു മാതാപിതാക്കൾ പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP