Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഏഴാം നമ്പർ ഉപയോഗിക്കുന്ന ഇ പി ജയരാജനാണോ അതോ രണ്ടാം നമ്പർ ഉപയോഗിക്കുന്ന ഈ ചന്ദ്രശേഖരനാണോ മന്ത്രിസഭയിലെ രണ്ടാമൻ? സെക്രട്ടറിയേറ്റിന് മുമ്പിൽ രണ്ട് ഡ്രൈവർമാർ തമ്മിൽ തുടങ്ങിയ തർക്കം ഇടതു മുന്നണിയിൽ

ഏഴാം നമ്പർ ഉപയോഗിക്കുന്ന ഇ പി ജയരാജനാണോ അതോ രണ്ടാം നമ്പർ ഉപയോഗിക്കുന്ന ഈ ചന്ദ്രശേഖരനാണോ മന്ത്രിസഭയിലെ രണ്ടാമൻ? സെക്രട്ടറിയേറ്റിന് മുമ്പിൽ രണ്ട് ഡ്രൈവർമാർ തമ്മിൽ തുടങ്ങിയ തർക്കം ഇടതു മുന്നണിയിൽ

തിരുവനന്തപുരം: കഴിഞ്ഞ മന്ത്രിസഭയിലെ രണ്ടാമാൻ ആരായിരുന്നു? യുഡിഎഫിലെ രണ്ടാം കക്ഷിയായ മുസ്ലിംലീഗിലെ കുഞ്ഞാലിക്കുട്ടിക്കായിരുന്നു ആ സ്ഥാനം. എന്നാൽ, എൽഡിഎഫിൽ എങ്ങനെയാണ് കാര്യങ്ങൾ എന്ന് പരിശോധിച്ചാൽ സത്യത്തിൽ ആർക്കും വ്യക്തമായ ധാരണകളില്ല. എൽഡിഎഫിൽ എപ്പോഴും വല്ല്യേട്ടൻ മനോഭാവം വച്ചു പുലർത്തുന്ന സിപിഐ(എം) സിപിഐയെ വേണ്ടവിധത്തിൽ പരിഗണിക്കുന്നില്ലെന്ന് ആക്ഷേപം പലപ്പോഴും ഉയർന്നിട്ടുള്ളതാണ്. ഇത്തരത്തിലുള്ള മൂപ്പിളമ തർക്കം ഒടുവിൽ പരിഹരിച്ചു.

സെക്രട്ടേറിയറ്റിൽ ഔദ്യോഗികവാഹനം പാർക്ക് ചെയ്യുന്നതു സംബന്ധിച്ച് സിപിഐ(എം)-സിപിഐ. മന്ത്രിമാർ തമ്മിലെടുത്ത തർക്കത്തിന് ഒടുവിൽ പരിഹാരമായത്. ഇതോടെ മന്ത്രിസഭയിലെ രണ്ടാമൻ ആരാണെന്ന തർക്കത്തിനാണ് പരിഹാരമായത്. സിപിഐ(എം) പാർട്ടി ഘടന വച്ചും മുഖ്യമന്ത്രി പിണറായിയോടുള്ള അടുപ്പം വച്ചു ഇ പി ജയരാജനാണ് മന്ത്രിസഭയിലെ രണ്ടാനായി കരുതിയത്. എന്നാൽ, ഇക്കാര്യം അംഗീകരിച്ചു കൊടുക്കാൻ സിപിഐ തയ്യാറായിരുന്നില്ല. രണ്ടാം കക്ഷിയായ സിപിഐയിലെ കക്ഷി നേതാവായ ഇ ചന്ദ്രശേഖരനാണ് രണ്ടാമനെന്നാണ് സിപിഐയുടെ വാദം. ഇങ്ങനെ രണ്ട് മന്ത്രിമാർ തമ്മിലുള്ള മൂപ്പിളമത്തർക്കമാണു മുന്നണിയോഗത്തിനു മുന്നിലെത്തിയത്.

സെക്രട്ടേറിയറ്റ് നോർത്ത് ബ്ലോക്കിനു മുന്നിൽ ഒന്നാമതായി പാർക്ക് ചെയ്യുന്നതു മുഖ്യമന്ത്രി പിണറായി വിജയന്റെ ഒന്നാം നമ്പർ കാറാണ്. തൊട്ടടുത്തു രണ്ടാം നമ്പർ കാറും. ഇതുപയോഗിക്കുന്നതു സിപിഐ. നിയമസഭാകക്ഷി നേതാവുകൂടിയായ മന്ത്രി ഇ. ചന്ദ്രശേഖരനാണ്. എന്നാൽ, മന്ത്രിസഭയിലെ രണ്ടാമനാണെന്ന് കരുതപ്പെടുന്ന ഇപി ജയരാജന് ഇത് അത്രയ്ക്ക് ഇഷ്ടപ്പെട്ടില്ലെന്നാണ് കേൾവി. ഇതേതുടർന്ന്, ജയരാജന്റെ ഏഴാം നമ്പർ കാറിന്റെ ഡ്രൈവർ ചന്ദ്രശേഖരന്റെ കാർ ഡ്രൈവറെ സമീപിച്ച് കാര്യം പറഞ്ഞു. നാളെ മുതൽ ഒന്നിനടുത്ത് ഏഴു കിടന്നാൽ മതിയെന്നായിരുന്നു സന്ദേശം.

ഇതോടെ ഡ്രൈവർമാർ തമ്മിലായി തർക്കം. അതെങ്ങനെ ശരിയാകും എന്നാണ് ചന്ദ്രശേഖരന്റെ സാരഥി ഉന്നയിച്ച ചോദ്യം. നിയമസഭയിൽ മുഖ്യമന്ത്രിക്കടുത്ത് ഇരിക്കുന്നതു മന്ത്രി ജയരാജനാണെന്ന് ഏഴാം നമ്പറിന്റെ മറുപടി. രണ്ടാം നമ്പറിന്റെ ഡ്രൈവർ ഇക്കാര്യം മന്ത്രി ചന്ദ്രശേഖരനെ അറിയിച്ചെങ്കിലും അദ്ദേഹം ജയരാജനോട് ഏറ്റുമുട്ടാൻ നിന്നില്ല. പകരം, സിപിഐ. സംസ്ഥാന സെക്രട്ടേറിയറ്റിൽ കാര്യമവതരിപ്പിച്ചു. മന്ത്രിയുടെ വിഷമം കണ്ടപ്പോൾ പാർട്ടി സെക്രട്ടറി കാനം രാജേന്ദ്രൻ ഇടപെട്ടു. പ്രശ്‌നം എൽ.ഡി.എഫ്. യോഗത്തിൽ അവതരിപ്പിച്ചു. അതോടെ പ്രശ്‌നത്തിനു പരിഹാരമായി. ഒന്നിനടുത്ത് രണ്ടുതന്നെ പാർക്ക് ചെയ്യാനും സംഭവം വിവാദമാകാതെ സൂക്ഷിക്കാനും ധാരണയായി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP