Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഭർത്താവിന്റെ കയ്യിൽ നിന്ന് രണ്ടെണ്ണം കിട്ടിയാലും കുഴപ്പമില്ലെന്ന് മലയാളി വീട്ടമ്മമാർ; 69 ശതമാനം വീട്ടമ്മമാർ ഒരുതരത്തിലല്ലെങ്കിൽ വേറൊരു തരത്തിലുള്ള പീഡനത്തെ അനുകൂലിക്കുന്നുവെന്ന് പഠനം; 58 ശതമാനം പുരുഷന്മാർ ഗാർഹികപീഡനത്തെ പിന്തുണയ്ക്കുന്നുവെന്നും റിപ്പോർട്ട്

ഭർത്താവിന്റെ കയ്യിൽ നിന്ന് രണ്ടെണ്ണം കിട്ടിയാലും കുഴപ്പമില്ലെന്ന് മലയാളി വീട്ടമ്മമാർ; 69 ശതമാനം വീട്ടമ്മമാർ ഒരുതരത്തിലല്ലെങ്കിൽ വേറൊരു തരത്തിലുള്ള പീഡനത്തെ അനുകൂലിക്കുന്നുവെന്ന് പഠനം; 58 ശതമാനം പുരുഷന്മാർ ഗാർഹികപീഡനത്തെ പിന്തുണയ്ക്കുന്നുവെന്നും റിപ്പോർട്ട്

ന്യൂഡൽഹി: നാലാമത് ദേശീയ കുടുംബ-ആരോഗ്യ സർവേയിലെ കണ്ടെത്തൽ കണ്ട് ഞെട്ടിയിരിക്കുകയാണ് മലയാളികൾ. ചെറിയ കാരണങ്ങൾ കൊണ്ട് ഭർത്താവിന്റെ ഭാഗത്തുനിന്നുണ്ടാവുന്ന പീഡനത്തോട് ഭൂരിഭാഗം മലയാളി വീട്ടമ്മമാർക്കും എതിർപ്പില്ലെന്നാണ് സർവേയിലെ കണ്ടെത്തിയിരിക്കുന്നത്.

കേരളത്തിലെ 69 ശതമാനം വീട്ടമ്മമാർ ഒരുതരത്തിലല്ലെങ്കിൽ വേറൊരു തരത്തിലുള്ള പീഡനത്തെ അനുകൂലിക്കുവെന്നാണ് റിപ്പോർട്ടുകൾ, അതേ സമയം 58 ശതമാനം പുരുഷന്മാർ മാത്രമാണ് ഇതിനെ അംഗീകരിക്കുന്നത്.

10 വർഷംമുന്പ് പ്രസിദ്ധീകരിച്ച മൂന്നാമത് ദേശീയ കുടുംബ-ആരോഗ്യ സർവേയുമായി താരതമ്യം അന്ന് കേരളത്തിലെ 66 ശതമാനം സ്ത്രീകളും 54 ശതമാനം പുരുഷന്മാരും ഗാർഹികപീഡനത്തിന് അനുകൂലമായിരുന്നു. ദേശീയ ശരാശരിയിൽ കുറവുണ്ടായി. കഴിഞ്ഞ സർവേയിൽ 54 ശതമാനം സ്ത്രീകളും 51 ശതമാനം പുരുഷന്മാരുമായിരുന്നു ഭാര്യമാരെ മർദിക്കുന്നതിനെ അനുകൂലിച്ചത്.

ദേശീയ തലത്തിൽ 52 ശതമാനമാണ് പീഡനത്തെ പിന്തുണക്കുന്നവർ, എന്നാൽ രാജ്യത്ത് ഗാർഹികപീഡനം അംഗീകരിക്കുന്ന സംസ്ഥാനങ്ങളിൽ തെലങ്കാന (84 ശതമാനം)യാണ് മുന്നിൽ നിൽക്കുന്നത്. മണിപ്പുർ (84 ശതമാനം), ആന്ധ്രാപ്രദേശ് (82 ശതമാനം) എന്നിവ മറ്റു സ്ഥാനങ്ങളിൽ ആണ്.

എന്നാൽ വടക്ക് കിഴക്ക് സംസ്ഥാനങ്ങൾ ഇതിനെ ശക്തമായി എതിർക്കുകയാണ്. സിക്കിം (എട്ടുശതമാനം), ഹിമാചൽപ്രദേശ് (19 ശതമാനം), ഗോവ (21 ശതമാനം) എന്നിവിടങ്ങളിലെ സ്ത്രീകൾ ഇതിനെ എതിർക്കുന്നു.

ഭാര്യയെ മർദിക്കാൻതക്ക 'അംഗീകൃത' കാരണങ്ങളായി മലയാളി സ്ത്രീകൾ കരുതുന്നവ കുടുംബത്തെയും കുട്ടികളെയും നോക്കാതിരിക്കുക, ഭർത്താവിന്റെ മാതാപിതാക്കളെ ബഹുമാനിക്കാതിരിക്കുക, നന്നായി പാചകം ചെയ്യാതിരിക്കുക, ലൈംഗികബന്ധത്തിന് വിസമ്മതിക്കുക തുടങ്ങിയവയാണ്.

30% അനുവാദമില്ലാതെ പുറത്തുപോയ ഭാര്യയെ ഭർത്താവ് മർദിക്കുന്നതിൽ തെറ്റില്ല, 40% ഭർത്താവിന് സംശയം തോന്നിയാൽ ഭാര്യമാരെ മർദിക്കാം, 30% ഭർത്താവുമായി തർക്കിക്കുന്ന ഭാര്യയെ മർദിക്കാം എന്നിവയാണ് മുംബൈയിലെ ഇന്റർനാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പോപ്പുലേഷൻ സയൻസസ് കണ്ടെത്തിയ സർവേയിലുള്ളത്.

തനിച്ച് സഞ്ചരിക്കുന്ന സ്ത്രീകൾ കേരളത്തിൽ 12 ശതമാനമേയുള്ളൂവെന്ന് സർവേ. തെക്കേ ഇന്ത്യൻ സംസ്ഥാനങ്ങളായ തമിഴ്‌നാട് (54 ശതമാനം), തെലങ്കാന (44 ശതമാനം), കർണാടക (31 ശതമാനം) എന്നീ സംസ്ഥാനങ്ങൾ ഇക്കാര്യത്തിൽ കേരളത്തേക്കാൾ ഏറെ മുന്നിലാണ്. കേരളത്തിൽ സ്വന്തമായി പണം വിനിയോഗിക്കുന്ന സ്ത്രീകൾ 40 ശതമാനമുണ്ടെന്നും കുടുംബ - ആരോഗ്യ സർവേയിൽ പറയുന്നു.15-നും 49-നും മധ്യേ പ്രായമുള്ളവർക്കിടയിലായിരുന്നു സർവേ.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP