Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

അന്യസ്ത്രീകളുമായി ബന്ധമെന്ന് സംശയം; ഭർത്താവിനെ കൊല്ലാൻ ഭാര്യയുടെ ക്വട്ടേഷൻ; വെട്ടേറ്റ് യുവവ്യവസായിക്ക് ഗുരുതര പരിക്ക്; പാലക്കാട് യുവതി പിടിയിൽ

അന്യസ്ത്രീകളുമായി ബന്ധമെന്ന് സംശയം; ഭർത്താവിനെ കൊല്ലാൻ ഭാര്യയുടെ ക്വട്ടേഷൻ; വെട്ടേറ്റ് യുവവ്യവസായിക്ക് ഗുരുതര പരിക്ക്; പാലക്കാട് യുവതി പിടിയിൽ

പാലക്കാട്: ഭർത്താവിന്റെ പരസ്ത്രീ ബന്ധങ്ങൾ കണ്ട് ഒന്നും മിണ്ടാതെ നിൽക്കുന്ന പരിവ്രതയായ ഭാര്യാ സങ്കൽപ്പമൊക്കെ പണ്ട്. മറ്റ് സ്ത്രീയുമായി ബന്ധമുണ്ടെന്ന് സംശയം തോന്നിയാൽ പോലും ക്വട്ടേഷൻ കൊടുത്ത് ആളെ തീർക്കുന്നതാണ് ന്യൂജനറേഷൻ ഭാര്യമാർ. ഇതിന്റെ ഒരു ഉദാഹരണമായി പ്രമുഖ യുവ വ്യവസായി അമൃതം റെജിക്ക് നേരെ ഉണ്ടായ ക്വട്ടേഷൻ ആക്രമണം. ഭർത്താവിന് പരസ്ത്രീ ബന്ധമുണ്ടെന്ന സംശയത്താൽ കൊല്ലാൻ ക്വട്ടേഷൻ കൊടുത്തത് സ്വന്തം ഭാര്യ തന്നെയാണ്. സംഭവവുമായി ബന്ധപ്പെട്ട് റെജിയുടെ ഭാര്യ മഞ്ജുവിനെ പൊലീസ് അറസ്റ്റുചെയ്തു.

ജൈവവളനിർമ്മാണ കമ്പനിയായ അമൃതംബയോ ഓർഗാനിക് റിസർച് സെന്റർ എംഡിയായ റെജിയെ ആറംഗ ക്വട്ടേഷൻ സംഘമാണ് നേരത്തെ ആക്രമിച്ചത്. ക്വട്ടേഷൻ സംഘത്തെ പൊലീസ് പിടികൂടിയപ്പോഴാണ് ആക്രമിച്ചത് ഭാര്യയുടെ നിർദേശപ്രകാരമാണെന്ന് വ്യക്തമായത്. ഒന്നാം പ്രതിയാക്കി കേസെടുത്തത് അറിഞ്ഞതോടെ ഒളിവിൽ പോയ മഞ്ജു ജില്ലാ സെക്ഷൻസ് കോടതിയിൽ ജാമ്യത്തിനായി ശ്രമിച്ചെങ്കിലും തള്ളി. തുടർന്ന് മഞ്ജു ഇന്നലെ അന്വേഷണ ഉദ്യോഗസ്ഥൻ സിഐ. സി.ആർ. സന്തോഷിനു മുന്നിൽ കീഴടങ്ങുകയായിരുന്നു.

റെജിക്ക് അന്യസ്ത്രീകളുമായി അവിഹിത ബന്ധമുണ്ടെന്നും മറ്റൊരു സ്ത്രീയുമായി വിദേശത്തേക്ക് മുങ്ങുമെന്നും സംശയിച്ചാണ് മർദിക്കാൻ ഭാര്യ ക്വട്ടേഷൻ നൽകിയത്. ഇതിനു സുഹൃത്തായ കിഴക്കഞ്ചേരി ദിനു, റെജിയുടെ ഡ്രൈവർ പെരുമ്പാവൂർ സ്വദേശി ജെയ്ബി എന്നിവരുടെ സഹായം തേടി.

കേസിലെ രണ്ടും മൂന്നും പ്രതികളായ ഇവർ മുഖേന തൃശൂർ പുതുക്കാടുള്ള ആറംഗ ക്വട്ടേഷൻ സംഘത്തെ കൃത്യനിർവഹണത്തിനായി ഏൽപ്പിച്ചു. 50,000 രൂപ മുൻകൂറായി നൽകി. ബാക്കി തുക പിന്നീട് നൽകാമെന്നുമായിരുന്നു വ്യവസ്ഥ. ആക്രമണം നടന്ന ദിവസം സെക്യൂരിറ്റിയെ കടയിൽ പറഞ്ഞയച്ച് ക്വട്ടേഷൻ സംഘത്തിന് വീട്ട് വളപ്പിൽ കടക്കാനുള്ള സാഹചര്യം മഞ്ജു ഒരുക്കി. റെജി രാത്രി വീട്ടിൽ എത്തും മുൻപ് സംഘത്തെ വീട്ടിൽ ഒളിച്ചിരിക്കാൻ മഞ്ജു സൗകര്യമൊരുക്കി. സംഘത്തിന്റെ കൈവശമുള്ള ആയുധങ്ങൾക്കുപുറമെ ഇരുമ്പുവടിയും നൽകി.

അടുത്തുള്ള തിയറ്ററിൽ സിനിമ കണ്ടു രാത്രി ഒൻപതിന് മഞ്ജുവിന്റെ സഹോദരൻ മനോജിനോടൊപ്പം മടങ്ങിയെത്തിയ റെജിയെ ക്വട്ടേഷൻ സംഘം ആക്രമിക്കുകയായിരുന്നു. തടയാൻ ശ്രമിച്ച മനോജിനു നേരെയും ആക്രമണമുണ്ടായി. റെജിയുടെ രണ്ടുകാലുകളും ഒരു കയ്യും ഒടിഞ്ഞുതൂങ്ങി. മനോജിന്റെ തലയ്ക്കും ഒരു കാലിനും സാരമായി പരുക്കേറ്റു. ഇരുവരും തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിൽസയിലാണ്. മഞ്ജുവിനെ ആലത്തൂർ കോടതി റിമാൻഡുചെയ്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP