Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഓമന അന്ധനായ ഭർത്താവിനെ വെട്ടിക്കൊന്നത് ഒപ്പം താമസിച്ചിരുന്ന അമ്മായിയുമായുള്ള അവിഹിത ബന്ധം കൈയോടെ പിടികൂടിയപ്പോൾ; എന്നും വഴക്കായിരുന്നെന്ന് നാട്ടുകാർ

ഓമന അന്ധനായ ഭർത്താവിനെ വെട്ടിക്കൊന്നത് ഒപ്പം താമസിച്ചിരുന്ന അമ്മായിയുമായുള്ള അവിഹിത ബന്ധം കൈയോടെ പിടികൂടിയപ്പോൾ; എന്നും വഴക്കായിരുന്നെന്ന് നാട്ടുകാർ

പാലക്കാട്: ഇന്നലെ പാലക്കാട്ടെ മുതലമമടയിൽ അന്ധനായ ഭർത്താവിനെ ഭാര്യ വെട്ടിക്കൊലപ്പെടുത്തിയതിന് പിന്നിൽ അവിഹിത ബന്ധം. ഭർത്താവിന് അമ്മായിയുമായുള്ള അവിഹിത ബന്ധം അവിചാരിതമായി കാണാനിടയായതാണ് ഭാര്യയെ കൊലപാതകത്തിന് പ്രേരിപ്പിച്ചത്. നെണ്ടൻകീഴായ കൊട്ടപ്പള്ളം കോളനിയിൽ വേലായുധ(52)നെ കൊലപ്പെടുത്തിയ കേസിലാണ് ഭാര്യ ഓമന (48) അറസ്റ്റിലായത്. വീട്ടിൽ ഒരുമിച്ച് താമസിക്കുന്ന അമ്മായിയുമായുള്ള ഇയാളുടെ അവിഹിത ബന്ധത്തെ ചൊല്ലി തർക്കങ്ങൾ പതിവായിരുന്നതായി നാട്ടുകാർ പറഞ്ഞു.

സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെയാണ്: ലോട്ടറി വിൽപ്പനക്കാരനായ വേലായുധൻ സ്ഥിരമായി മദ്യപിക്കുന്ന വ്യക്തിത്വമാണ്. ഭാര്യയുമായി വഴക്കിടുക പതിവായിരുന്നു. ഇവർക്കൊപ്പം താമസിക്കുന്ന അമ്മായി എന്ന് വിളിക്കുന്ന ബന്ധുവായ സ്ത്രീയുമായി വേലായുധനുണ്ടെന്നു പറയപ്പെടുന്ന അടുപ്പവും വഴക്കിനു കാരണമായി. ഇന്നലെ പുലർച്ചെ ഓമന എഴുന്നേറ്റപ്പോൾ വീടിന്റെ അടുക്കളഭാഗത്ത് ബന്ധുവിനൊപ്പം വേലായുധൻ കിടക്കുന്നത് കണ്ടു. തുടർന്നുണ്ടായ ദേഷ്യത്തിൽ കൊടുവാളു കൊണ്ടു കഴുത്തിൽ വെട്ടി കൊലപ്പെടുത്തി.

ഈ സമയം ഇവരുടെ മൂത്ത മകൻ ബിനു ഒഴികെ, മറ്റു മക്കളായ മനോജ്, ധനേഷ്, അനൂപ്കുമാർ എന്നിവർ വീട്ടിലുണ്ടായിരുന്നു. ബഹളം കേട്ട നാട്ടുകാർ പൊലീസിനെ വിവരം അറിയിച്ചതിനെ തുടർന്നു പൊലീസ് എത്തി ഓമനയെ കസ്റ്റഡിയിൽ എടുത്തു. അമ്മാവന്റെ മരണത്തോടെയാണ് അമ്മായി വേലായുധന്റെ വീട്ടിൽ താമസമാക്കിയത്. അന്ധനായ വേലായുധൻ നേരത്തെ ലോട്ടറി വിൽപ്പന നടത്തിയിരുന്നു. ഓമന കൂലിപ്പണി ചെയ്തുകൊണ്ടുവരുന്ന പണവും തട്ടിപ്പറിച്ച് മദ്യം വാങ്ങിയിരുന്നതായി പൊലീസ് പറഞ്ഞു. മദ്യപിച്ച് വീട്ടിൽ വഴക്കുണ്ടാക്കുന്നതും പതിവാണ്. അന്ധനാണെങ്കിലും നാട്ടിലെ വഴികളെല്ലാം ഇയാൾക്ക് സുപരിചിതമായിരുന്നു. പരസഹായമില്ലാതെയാണ് കാര്യങ്ങൾ ചെയ്തിരുന്നത്.

കുഴൽമന്ദം സി.ഐ പി.സി. ഹരിദാസ്, എസ്.ഐ വി. ഹരിദാസ്, വിരലടയാള വിദഗ്ധൻ രാജേഷ്‌കുമാർ എന്നിവർ സംഭവസ്ഥലത്തെത്തി തെളിവെടുപ്പ് നടത്തി. മക്കൾ: ബാബു എന്ന മണി, മനോജ്, ധനേഷ്, അനൂപ്കുമാർ. മൃതദേഹം തൃശൂർ മെഡിക്കൽ കോളജിൽ പോസ്റ്റ്‌മോർട്ടം നടത്തി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP