Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഈ വർഷം തന്നെ എല്ലാ സ്‌കൂളുകളിലും ഇന്റർനെറ്റ്; അടുത്ത വർഷത്തോടെ സമ്പൂർണ്ണ വൈഫൈ: സംസ്ഥാനത്തെ സ്‌കൂളുകൾ ഹൈടെക്കാക്കാൻ നടപടി തുടങ്ങി

ഈ വർഷം തന്നെ എല്ലാ സ്‌കൂളുകളിലും ഇന്റർനെറ്റ്; അടുത്ത വർഷത്തോടെ സമ്പൂർണ്ണ വൈഫൈ: സംസ്ഥാനത്തെ സ്‌കൂളുകൾ ഹൈടെക്കാക്കാൻ നടപടി തുടങ്ങി

തിരുവനന്തപുരം: സംസ്ഥാനത്തെ സ്‌കൂളുകൾ ഹൈടെക്കാക്കാൻ സർക്കാർ തലത്തിൽ നടപടി തുടങ്ങി. ഈ വർഷം തന്നെ എല്ലാ സ്‌കൂളുകളിലും ഇന്റർനെറ്റ് സംവിധാനം ലഭ്യമാക്കാൻ ഉദ്ദേശിക്കുന്നതോടെപ്പം അടുത്ത വർഷം മുതൽ വൈഫൈ സംവിധാനം ലഭ്യമാക്കാനാണ് നടപടി ആരംഭിച്ചത്. ഐടി അറ്റ് സ്‌കൂളിന്റെ ആഭിമുഖ്യത്തിലാണ് പദ്ധതി നടപ്പിലാക്കന്നത്.

ഒപ്പം ഹയർസെക്കണ്ടറിയിൽ ഇ ലേണിങ്, ഇ ഗവേണൻസ്, ഇ സർവീസ് ഉൾപ്പെടെ ഐടി പഠനവും ഉൾപ്പെടുത്തി +2 പഠനം പൂർത്തിയാകുമ്പോൾ ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ(സിസിഎ) സർട്ടിഫിക്കറ്റും നൽകും വിധം പാഠ്യപദ്ധതി പരിഷ്‌ക്കരിക്കും. ഈ വർഷം തന്നെ എല്ലാ സ്‌കൂളുകളിലും ഇന്റർനെറ്റെ ലഭ്യത ഉറപ്പാക്കുമെന്നും സ്‌കൂളുകളിൽ കുട്ടികളെ കൂടുതൽ ഇന്റർനെറ്റുമായി ബന്ധപ്പെടുത്തുന്ന പരിപാടികൾ ആവിഷ്‌ക്കരിക്കുമെന്നും വിദ്യാഭ്യാസ വകുപ്പ് അധികൃതർ അറിയിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP