Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ക്ലാസെടുക്കാൻ ജീൻസ് ധരിച്ചാൽ കോളേജിന്റെ പടിക്ക് പുറത്ത്! തൃശ്ശൂർ അൻസാർ കോളജിൽ ജീൻസ് ധരിച്ച് ക്ലാസെടുക്കാൻ പ്രശസ്ത വന്യജീവി ഫോട്ടോഗ്രാഫർ സീമാ സുരേഷിന് വിലക്ക്

ക്ലാസെടുക്കാൻ ജീൻസ് ധരിച്ചാൽ കോളേജിന്റെ പടിക്ക് പുറത്ത്! തൃശ്ശൂർ അൻസാർ കോളജിൽ ജീൻസ് ധരിച്ച് ക്ലാസെടുക്കാൻ പ്രശസ്ത വന്യജീവി ഫോട്ടോഗ്രാഫർ സീമാ സുരേഷിന് വിലക്ക്

മറുനാടൻ മലയാളി ബ്യൂറോ

തൃശ്ശൂർ: ജീൻസ്, പർദ്ദ, ലെഗ്ഗിൻസ്.. മലയാളികൾക്ക് അടുത്താകാലത്തായി ഏറെ വിവാദത്തിനൊപ്പം പ്രചരിക്കുന്ന വസ്ത്രങ്ങളാണിത്. സ്ത്രീകൾ ജീൻസും ലെഗ്ഗിൻസും ധരിക്കുന്നതിനെ എതിർത്തുകൊണ്ട് രംഗത്തെത്തിയവർ നിരവധിയാണ്. മലബാറിലെ കോളേജുകളിൽ പെൺകുട്ടികൾ ജീൻസ് ധരിക്കുന്നതിന് വിലക്കേർപ്പെടുത്തിയ വാർത്തകളും അടുത്തിടെ പുറത്തുവന്നിരുന്നു. എംഇഎസ് കോളേജ് മാനേജ്‌മെന്റ് പർദ്ദയും ലെഗ്ഗിൻസും ധരിക്കുന്നതിനാണ് വിലക്കേർപ്പെടുത്തിയത് വിവാദമാകുകയും ചെയ്തിരുന്നു. ഇപ്പോഴിതാ ജീൻസിനെ ചൊല്ലി മറ്റൊരു വിവാദം കൂടി. പ്രശസ്ത വന്യജീവി ഫോട്ടാഗ്രാഫർ സീമ സുരേഷാണ് ഇത്തവണ ജീൻസിന്റെ പേരിൽ വാർത്താ കേന്ദ്രമായത്.

സീമ സുരേഷിന് ജീൻസ് ധരിച്ചു ക്ലാസെടുക്കാൻ കോളേജിൽ വിലക്കേർപ്പെടുത്തിയതാണ് വിവാദത്തിന് ഇടയാക്കിയത്. ജമാഅത്തെ ഇസ്ലാമിയുമായി ബന്ധമുള്ള പെരുമ്പിലാവ് അൻസാർ വനിതാ കോളജിൽ ക്ലാസെടുക്കാൻ ക്ഷണിച്ച ശേഷമാണ് ജീൻസിന്റെ പേരിൽ ഇവരെ അവഹേളിച്ചത്. നാളെ നടക്കേണ്ട ക്ലാസിലേക്കാണ് സീമയെ കോളേജ് അധികൃതർ ക്ഷണിച്ചിരുന്നത്. ക്ഷണിച്ചേ ശേഷം കോളേജ് അധികൃതർ സീമയെ ഫോണിൽ വിളിച്ച് ഡ്രസ് കോഡിനെ കുറിച്ച് ഓർമ്മപ്പെടുത്തുകയായിരുന്നു.

സീമയോട് എന്തു വസ്ത്രം ധരിച്ചാണ് ക്ലാസെടുക്കാൻ വരികയെന്നും, ജീൻസും ഓവർകോട്ടുമായിരിക്കുമെന്നു പറഞ്ഞപ്പോൾ വരേണ്ടെന്നു കോളജ് മാനേജ്‌മെന്റ് നിർദേശിക്കുകയായിരുന്നു. ചുരിദാറും ഷാളും ധരിച്ചു വരികയാണെങ്കിൽ മാത്രമേ ക്ലാസെടുക്കാൻ അനുവദിക്കൂവെന്നു കോളജ് അധികാരികൾ പറഞ്ഞതായും സീമ പറയുന്നു.

അൻസാർ ചാരിറ്റബിൾ ട്രസ്റ്റിന്റെ നിയന്ത്രണത്തിൽ കുന്നംകുളത്തിനടുത്തു പെരുമ്പിലാവിലാണ് കോളജ് പ്രവർത്തിക്കുന്നത്. പ്രകൃതി സംരക്ഷണത്തെക്കുറിച്ചുള്ള സെമിനാറിൽ പങ്കെടുക്കാനാണ് വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫറായ സീമയെ ക്ഷണിച്ചത്. ക്ഷണിച്ചശേഷം കോളജിന്റെ വൈസ് പ്രിൻസിപ്പലാണ് സീമയെ വിളിച്ചു വസ്ത്രധാരണത്തെക്കുറിച്ചു ചോദിച്ചതും ജീൻസാണെങ്കിൽ ക്ലാസെടുക്കാൻ വരേണ്ടെന്നു നിർദേശിച്ചതും. വൈസ് പ്രിൻസിപ്പലിന്റെ പ്രതികരണം തന്നെ ഞെട്ടിച്ചെന്നും അപമാനിക്കുന്നതു പോലെ തോന്നിയെന്നും സീമ പറഞ്ഞു.



കേരളത്തിലെ നിരവധി കോളജുകളിൽ ക്ലാസ് എടുക്കാൻ പോയ തനിക്ക് ആദ്യമായാണ് ഇത്തരം ഒരു അനുഭവമെന്നും പരിപാടി താൻ ഒഴിവാക്കുകയായിരുന്നുവെന്നും സീമ പറഞ്ഞു. കോളേജിലെ വിദ്യാർത്ഥികൾക്ക് ജീൻസ് ധരിക്കുന്നതിന് വിലക്കേർപ്പെടുത്തിയിട്ടുണ്ട്. എന്നാൽ, പുറത്തുനിന്നും ഒരാൾ വരുമ്പോൾ അതിനും ഡ്രസ് കോഡ് ഏർപ്പെടുത്തിയതാണ് വിവാദത്തിന് കാരണമായത്.

പുറമേ നിന്നും ഒരാൾ ക്ലാസെടുക്കാൻ വരുമ്പോൾ അവരുടെ ഡ്രസ് കോഡ് തീരുമാനിക്കാൻ കോളജ് അധികൃതർക്ക് എന്താണ് അവകാശം എന്നാണ് സീമയുടെ ചോദ്യം. അതേസമയം സീമയെ ക്ഷണിച്ചിരുന്നില്ലെന്നാണ് കോളേജ് അധികൃതരുടെ ന്യായീകരണം. അതിഥികളുടെ ഡ്രസ് കോഡിലും തങ്ങൾ ചില നിയന്ത്രണങ്ങൾ ഏർപ്പെടുത്താറുണ്ടെന്നും പരിപാടിയിലേക്ക് സീമ ക്ഷണിച്ചിരുന്നില്ലെന്നും കോളജ് പ്രിൻസിപ്പൾ പികെ യാക്കൂബ് പ്രതികരിച്ചു. ജീൻസ് ആരോഗ്യപ്രശ്‌നങ്ങൾക്ക് കാരണമാകാറുണ്ടെന്നതാണ് ജീൻസിനെതിരായ നിലപാടെടുക്കാൻ കാരണം ഇതാണെന്നം അധികൃതർ പറയുന്നു. എന്തായാലും സീമ സംഭവത്തിൽ തന്റെ നിലപാട് മാദ്ധ്യമങ്ങൾക്ക് മുമ്പിൽ തുറന്നുപറഞ്ഞതോടെ വിവാദം ദേശീയ തലത്തിൽ പോലും ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP