Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

എസ്. രാജേന്ദ്രൻ എംഎൽഎ ഭൂമി കയ്യേറിയെന്ന ആരോപണം പാർട്ടി അന്വേഷിക്കുമെന്ന് കോടിയേരി; മൂന്നാറിലെ കയ്യേറ്റക്കാർ കോൺഗ്രസുകാർ; കയ്യേറ്റക്കാരെ പുറത്താക്കാൻ കെപിസിസി അധ്യക്ഷൻ ഹസൻ തയാറാകുമോയെന്നും സി.പി.എം സെക്രട്ടറിയുടെ ചോദ്യം

എസ്. രാജേന്ദ്രൻ എംഎൽഎ ഭൂമി കയ്യേറിയെന്ന ആരോപണം പാർട്ടി അന്വേഷിക്കുമെന്ന് കോടിയേരി; മൂന്നാറിലെ കയ്യേറ്റക്കാർ കോൺഗ്രസുകാർ; കയ്യേറ്റക്കാരെ പുറത്താക്കാൻ കെപിസിസി അധ്യക്ഷൻ ഹസൻ തയാറാകുമോയെന്നും സി.പി.എം സെക്രട്ടറിയുടെ ചോദ്യം

തിരുവനന്തപുരം: ദേവികുളം എംഎൽഎ എസ്. രാജേന്ദ്രനെതിരേ ഉയർന്ന കയ്യേറ്റ ആരോപണം പാർട്ടി പരിശോധിക്കുമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. മൂന്നാറിലെ കൈയേറ്റക്കാർ കോൺഗ്രസുകാരാണെന്നും ഇവരെ പുറത്താക്കാൻ കോൺഗ്രസ് നേതാവ് എംഎം ഹസൻ തയ്യാറാണോയെന്നും അദ്ദേഹം ചോദിച്ചു. പുതിയ മദ്യനയം മൂന്നുമാസത്തിനകം പ്രഖ്യാപിക്കും. അതിനുള്ളിൽ നിലവിലെ പ്രതിസന്ധി പരിഹരിക്കും. ഇപ്പോഴത്തെ പ്രതിസന്ധിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങളിൽ മുഖ്യമന്ത്രി പിണറായി വിജയൻ തീരുമാനം എടുക്കുമെന്നും അദ്ദേഹം പറഞ്ഞു.

രാജേന്ദ്രന്റേത് വ്യാജപട്ടയമാണെന്നും പൊതുമരാമത്ത് വകുപ്പ് പുറമ്പോക്കിലുൾപ്പെടുന്ന സ്ഥലത്താണ് അദ്ദേഹം വീട് നിർമ്മിച്ചതെന്നുമാണ് ആരോപണം. എന്നാൽ എട്ടുസെന്റ് ഭൂമി തനിക്കുണ്ടെന്നും അതിന് പട്ടയം ലഭിച്ചിട്ടുണ്ടെന്നുമാണ് രാജേന്ദ്രൻ വിശദമാക്കുന്നത്. രാജേന്ദ്രന്റെ വാദം പൊളിയുന്ന വിവരാവകാശ രേഖകൾ നേരത്തെ പുറത്തുവന്നിരുന്നു.

2000ൽ തന്റെ വീടിന് പട്ടയം ലഭിച്ചെന്നായിരുന്നു രാജേന്ദ്രന്റെ അവകാശവാദം. എ.കെ മണി ലാൻഡ് ആസൈന്മെന്റ് കമ്മിറ്റി ചെയർമാനായിരുന്ന കാലയളവിലാണ് തനിക്ക് പട്ടയം ലഭിച്ചതെന്നായിരുന്നു വിശദീകരണവും. എന്നാൽ രാജേന്ദ്രൻ പറഞ്ഞ വർഷത്തിൽ ലാൻഡ് അസൈന്മെന്റ് കമ്മിറ്റി കൂടിയിട്ടില്ലെന്നാണ് പുറത്തുവരുന്ന വിവരാവകാശ രേഖകൾ പറയുന്നത്. 2000 മുതൽ 2003 വരെയുള്ള വർഷങ്ങളിൽ ലാൻഡ് അസൈന്മെന്റ് കമ്മിറ്റി കൂടിയതായുള്ള രേഖകൾ തങ്ങൾക്ക് ലഭിച്ചിട്ടില്ലെന്നാണ് ദേവികുളം തഹസിൽദാർ ഓഫിസിൽ നൽകിയ മറുപടി.

വിവരാവകാശ രേഖയെ തള്ളിക്കൊണ്ടായിരുന്നു എംഎൽഎ നേരത്തെ പ്രതികരിച്ചിരുന്നത്. താൻ കൂടിയ അംഗമായ കമ്മിറ്റിയാണ് ചേർന്നത്. ഇന്നത്തെ തഹൽസിദാർക്ക് അതിനെക്കുറിച്ച് അറിയണമെന്നില്ല.അവിടെ അതിന്റെ രേഖകളില്ല എന്നതിന് താൻ കുറ്റക്കാരനല്ലെന്നും അദ്ദേഹം പറഞ്ഞു. നിലവിൽ റവന്യുവകുപ്പ് രാജേന്ദ്രന്റെ പട്ടയത്തിൽ അന്വേഷണം നടത്തുന്നുണ്ട്.

മൂന്നാർ ടൗണിലെ ഇക്കാനഗർ എന്നറിയപ്പെടുന്ന സ്ഥലത്താണ് രാജേന്ദ്രന്റെ വീട്. വൈദ്യുതി ബോർഡിന്റെയും പൊതുമരാമത്ത് വൈകുപ്പിന്റെയും ഈ സ്ഥലത്ത് പത്തേക്കർ ഭൂമി രാജേന്ദ്രൻ കയ്യേറിയെന്നും ആരോപണം ഉയർന്നിരുന്നു. കണ്ണൻദേവൻ ഹിൽസ് പ്ലാന്റേഷൻ വില്ലേജിലെ സർവെനമ്പർ 62-9 പ്രകാരം എസ് രാജേന്ദ്രന്റെ വീടിരിക്കുന്ന സ്ഥലം പൊതുമരാമത്ത് പുറമ്പോക്കിലാണെന്നും ഇവിടെ ആർക്കും പട്ടയം നൽകിയിട്ടില്ലെന്നും കോൺഗ്രസ് നേതാക്കൾ ഉൽപ്പെടെയുള്ളവർ ആരോപണം ഉന്നയിച്ചിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP