Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പൂട്ടിയ ബാറുകൾ തുറക്കില്ലെന്ന് എക്‌സൈസ് മന്ത്രി ടി പി രാമകൃഷ്ണൻ; ഇവിടെ ഒരുബാറും പൂട്ടിയിട്ടില്ലെന്ന് ഇന്നസെന്റിനെ മുൻ നിർത്തി പരസ്യം; ഈ പൂട്ടാത്ത ബാറുകളിൽ വിദേശമദ്യം തിരിച്ചെത്തുമോയെന്ന ചോദ്യം ബാക്കി

പൂട്ടിയ ബാറുകൾ തുറക്കില്ലെന്ന് എക്‌സൈസ് മന്ത്രി ടി പി രാമകൃഷ്ണൻ; ഇവിടെ ഒരുബാറും പൂട്ടിയിട്ടില്ലെന്ന് ഇന്നസെന്റിനെ മുൻ നിർത്തി പരസ്യം; ഈ പൂട്ടാത്ത ബാറുകളിൽ വിദേശമദ്യം തിരിച്ചെത്തുമോയെന്ന ചോദ്യം ബാക്കി

തിരുവനന്തപുരം: പൂട്ടിയ ബാറുകൾ തുറക്കില്ലെന്ന് എക്‌സൈസ് മന്ത്രി ടി പി രാമകൃഷ്ണൻ. മദ്യത്തിനെതിരെ വിപുലമായ ബോധവൽക്കരണമാണ് നടത്തുകയെന്നും എൽഡിഎഫ് പ്രകടന പത്രികയിൽ പറഞ്ഞ കാര്യങ്ങൡ നിന്നുതന്നെ എല്ലാം വ്യക്തമാണെന്നും മദ്യ ഉപഭോഗം കുറയ്ക്കുകയാണ് സർക്കാർ നിലപാടെന്നും അദ്ദേഹം ആവർത്തിച്ചു. ഇതിനായി സർക്കാർ തലത്തിൽ വിപുലമായ ബോധവൽക്കരണ പരിപാടികളും ചർച്ചകൾ നടത്തുകയും ചെയ്യുമെന്ന് പുതിയ എക്‌സൈസ് മന്ത്രി വ്യക്തമാക്കുന്നു. എങ്കിലും വ്യക്തതവരാത്ത ഒരുകാര്യമുണ്ട്. ഇപ്പോൾ തുറന്നുവച്ചിരിക്കുന്ന, ബിയറും വൈനും വിൽക്കുന്ന ബാറുകളിൽ വിദേശമദ്യം തിരിച്ചെത്തുമോ എന്ന ചോദ്യം.

ഒരു ബാറും പൂട്ടിയിട്ടില്ലെന്നും എല്ലാബാറും തുറന്നുതന്നെ വച്ചിരിക്കുകയാണെന്നും ബിയറും വൈനും അവിടെ ഇഷ്ടംപോലെ വിൽക്കുന്നുണ്ടെന്നുമായിരുന്നു ഇന്നസെന്റിനെയും കെപിഎസി ലളിതയെയും മുൻനിർത്തി എൽഡിഎഫിന്റെ ചാനൽ പരസ്യങ്ങൾ. അതിനാൽത്തന്നെ പൂട്ടിയ ബാറുകൾ തുറക്കില്ലെന്നു പറയുമ്പോഴും നിലവിൽ തുറന്നുപ്രവർത്തിക്കുകയും ബിയറും വൈനും വിൽക്കുകയും ചെയ്യുന്ന ബാറുകളിൽ വിദേശമദ്യവിൽപന പുനഃസ്ഥാപിക്കുകയില്ലെന്ന് ഒരിടത്തും പറയുന്നുമില്ല. മദ്യവർജനമാണ് എൽഡിഎഫ് നയമെന്നും അതിന്റെ ബോധവൽക്കരണത്തിനാണ് ഊന്നൽ നൽകുകയെന്നുമാണ് എൽഡിഎഫ് നിലപാട്. ബാറുകളിലെ വിദേശമദ്യവിൽപന നിർത്തലാക്കിയത് മദ്യവിൽപന കുറച്ചിട്ടില്ലെന്നതാണ് യാഥാർത്ഥ്യം. ബിവറേജസ് ഔട്ട്‌ലെറ്റുകളിലൂടെ യഥേഷ്ടം മദ്യം ലഭിക്കുന്നുണ്ട് എന്നതിനാൽ യുഡിഎഫ് സർക്കാർ നടപ്പിലാക്കിയെന്ന് അവകാശപ്പെടുന്ന മദ്യനിരോധനം മദ്യവിൽപനയിലും ഉപഭോഗത്തിലും ഒരു കുറവും വരുത്തിയിട്ടില്ലെന്നതാണ് കണക്കുകളും വ്യക്തമാക്കുന്നത്. എൽഡിഎഫ് നിലപാടും ഇതുതന്നെ.

കേരളത്തിൽ എൽഡിഎഫ് അധികാരത്തിൽ വന്നാൽ നിലവിലെ മദ്യനയം തിരുത്തില്ലെന്ന് സിപിഐ(എം) ജനറൽ സെക്രട്ടരി സീതാറാം യെച്ചൂരി പറഞ്ഞിരുന്നു. എന്നാൽ തിരഞ്ഞെടുപ്പിൽ ജയിച്ചാൽ എൽഡിഎഫിന്റെ മദ്യനയം അപ്പോൾ പ്രഖ്യാപിക്കുമെന്നാണ് പിണറായി വിജയൻ വ്യക്തമാക്കിയത്. അതേസമയം, കേരളത്തിൽ സിഗരറ്റുവലിക്കാരുടെ എണ്ണം കുറഞ്ഞത് ബോധവൽക്കരണത്തിലൂടെയായിരുന്നെന്നും അല്ലാതെ ലഭ്യമാകുന്ന സ്ഥലങ്ങൾ കുറഞ്ഞതിനാൽ അല്ലെന്നുമായിരുന്നു കഴിഞ്ഞദിവസം വ്യവസായമന്ത്രി ഇ പി ജയരാജന്റെ പ്രതികരണം. മുമ്പ് ബസ്സിലും ട്രെയിനിലുമുൾപ്പെടെ സിഗരറ്റും ബീഡിയും വലിച്ചിരുന്നവരെ കാണാമായിരുന്നെങ്കിൽ ഇപ്പോൾ പൊതുസ്ഥലങ്ങളിൽ പുകവലിക്കാരെ അപൂർവമായി മാത്രമേ കാണുന്നുള്ളൂ. ഇത് സിഗരറ്റ് വിൽക്കുന്ന കടകൾ കുറഞ്ഞതുകൊണ്ടല്ലെന്നും പുകവലിക്കെതിരായ ശക്തമായ ബോധവൽക്കരണത്തെ തുടർന്നാണെന്നുമായിരുന്നു ജയരാജന്റെ വാദം.

എൽഡിഎഫ് അധികാരത്തിലെത്തിയാൽ ബാറുകളെല്ലാം തുറക്കുമെന്നായിരുന്നു യുഡിഎഫിന്റെ തിരഞ്ഞെടുപ്പുകാലത്തെ പ്രധാന ആരോപണം. അതിനാൽത്തന്നെ ബാറുകളൊന്നും പൂട്ടിയിട്ടില്ലെന്ന പരസ്യം നൽകിയ എൽഡിഎഫ് അവിടെ വിദേശമദ്യവിൽപന പുനഃസ്ഥാപിക്കുമോ എന്നതാണ് ഇപ്പോഴുയരുന്ന ചോദ്യം. സ്ഥാനമേറ്റതിന് പിറ്റേന്ന് എക്‌സൈസ് മന്ത്രി ടി. പി രാമകൃഷ്ണൻ പൂട്ടിയ ബാറുകളൊന്നും തുറക്കില്ലെന്ന് മാദ്ധ്യമപ്രവർത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുമ്പോഴും ഈ സംശയം ബാക്കിനിൽക്കുകയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP