Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ആദ്യം പ്രചരിപ്പിച്ചത് മുല്ലപ്പെരിയാർ പൊട്ടിയെന്നും എറണാകുളവും ആലുവയും പൂർണമായും മുങ്ങുമെന്നും; ഇപ്പോൾ പ്രചരിപ്പിക്കുന്നത് ഏനാമാവ് ബണ്ട് പൊട്ടിയെന്നും തൃശ്ശൂർ മൂഴുവൻ മുങ്ങാൻ തുടങ്ങുന്നുവെന്നും ; ദുരിതകാലത്തും വ്യാജ സന്ദേശങ്ങളും നുണ പ്രചാരണങ്ങളുമായി ചില ഞരമ്പ് രോഗികൾ സജീവമായി; കടുത്ത നടപടിയെന്ന മുന്നറിപ്പുമായി ടി.വി. അനുപമ ഐഎഎസ്

ആദ്യം പ്രചരിപ്പിച്ചത് മുല്ലപ്പെരിയാർ പൊട്ടിയെന്നും എറണാകുളവും ആലുവയും പൂർണമായും മുങ്ങുമെന്നും; ഇപ്പോൾ പ്രചരിപ്പിക്കുന്നത് ഏനാമാവ് ബണ്ട് പൊട്ടിയെന്നും തൃശ്ശൂർ മൂഴുവൻ മുങ്ങാൻ തുടങ്ങുന്നുവെന്നും ; ദുരിതകാലത്തും വ്യാജ സന്ദേശങ്ങളും നുണ പ്രചാരണങ്ങളുമായി ചില ഞരമ്പ് രോഗികൾ സജീവമായി; കടുത്ത നടപടിയെന്ന മുന്നറിപ്പുമായി ടി.വി. അനുപമ ഐഎഎസ്

മറുനാടൻ ഡെസ്‌ക്‌

തൃശ്ശൂർ: സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷമായിരിക്കുന്ന അവസരത്തിലും സമൂഹ മാധ്യമത്തിലൂടെ വ്യാജ സന്ദേശങ്ങൾ പ്രചരിക്കുകയാണ്. ഈ അവസരത്തിലാണ് തൃശ്ശൂർ ജില്ലാ കലക്ടർ ടി.വി അനുപമ ഫേസ്‌ബുക്കിലൂടെ വിശദീകരണവുമായി രംഗത്തെത്തിയത്‌. ഏനാമാവ് ബണ്ട് പൊട്ടിയെന്ന തരത്തിൽ പ്രചരിക്കുന്ന വാർത്ത അടിസ്ഥാന രഹിതമാണെന്നും ജനങ്ങൾ ആശങ്കപ്പെടേണ്ട സ്ഥിതിയല്ലെന്നും പരിസരത്തുള്ളവർ മാറി താമസിക്കേണ്ടതില്ലെന്നും അനുപമ അറിയിച്ചു. ഏനാമാവ് ബണ്ട് പൊട്ടിയെന്നും തൃശ്ശൂർ മുഴുവൻ വെള്ളത്തിലാകുമെന്നും ഉള്ള തരത്തിലാണ് കഴിഞ്ഞ ദിവസം മുതൽ സമൂഹ മാധ്യമങ്ങളിലൂടെ വാർത്ത പ്രചരിച്ചത്. ബണ്ടിന്റെ പരിസരത്തുള്ളവരെയൊക്കെ ഒഴിപ്പിച്ചെന്നും വൻ ദുരന്തമാണ് ഉണ്ടാകാൻ പോകുന്നതെന്നും പ്രചാരണമുണ്ടായിരുന്നു.

യാഥാർത്ഥ്യം മനസ്സിലാക്കാതെ നിരവധിയാളുകൾ തങ്ങൾക്ക് ലഭിച്ച സന്ദേശങ്ങൾ വാട്സാപ്പിലൂടെയും ഫേസ്‌ബുക്കിലൂടെയും ഷെയർ ചെയ്യുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് വിശദീകരണവുമായി ജില്ലാ കളക്ടർ രംഗത്തെത്തിയത്. ഏനാമാവ് ബണ്ടുമായി ബന്ധപ്പെട്ട് നിലവിൽ കാര്യമായ പ്രശ്നങ്ങളൊന്നുമില്ലെന്ന് കളക്ടർ ടി.വി അനുപമ ഫേസ്‌ബുക്കിലൂടെ അറിയിച്ചു. മഴ ശക്തമായപ്പോൾ തന്നെ ബണ്ട് തുറന്നിരുന്നു. വെള്ളം അധികമായതോടെ ബണ്ടിനു മുകളിലൂടെ ഒഴുകിയതാകാം പരിഭ്രാന്തിക്കും വ്യാജസന്ദേശങ്ങൾക്കും കാരണമായതെന്ന് കരുതുന്നു.ഏനാമാവ് സ്വദേശികളായ ചില യുവാക്കൾ ബണ്ടിനു സമീപത്തുനിന്ന് വീഡിയോ എടുത്ത് സത്യാവസ്ഥ മറ്റുള്ളവരിലേക്ക് എത്തിക്കുന്നുമുണ്ട്. ബണ്ടിന്റെ സുരക്ഷ പരിഗണിച്ച് അവിടേക്കുള്ള വാഹനഗതാഗതം നിയന്ത്രിച്ചിട്ടുണ്ടെന്ന് മാത്രമേയുള്ളെന്നും ഭയപ്പെടേണ്ട സ്ഥിതിയില്ലെന്നും യുവാക്കൾ പറയുന്നു.

സമൂഹ മാധ്യമം വഴി വ്യാജ പ്രചരണം നടത്തിയവർക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. സമൂഹ മാധ്യമത്തിലൂടെ പ്രചരിച്ച വ്യാജ സന്ദേശങ്ങളെ സംബന്ധിച്ച് സൈബർ ഡോം റിപ്പോർട്ട് സമർപ്പിച്ചതിന്റെ അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഐ.ജി മനോജ് എബ്രഹാമിന്റെ നിർദ്ദേശപ്രകാരമാണ് മ്യൂസിയം പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. മുല്ലപ്പെരിയാർ ഡാം പൊട്ടിയെന്നതുൾപ്പെടെയുള്ള പ്രചാരണം നടത്തിയവർക്കെതിരെയാണ് കേസ്. ജാമ്യമില്ലാത്ത വകുപ്പ് പ്രകാരമാണ് കേസെടുത്തതെന്നും ഇവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും ഐ. ജി അറിയിച്ചു. ഭീതിപരത്തുന്ന രീതിയിൽ യൂടൂബ് വഴി പ്രചരിപ്പിച്ച വീഡിയോകളും ഫേസ്‌ബുക്ക് പോസ്റ്റുകളും സൈബർ ഡോം നീക്കം ചെയ്തിട്ടുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP