Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മദ്യനയം പിൻവലിക്കണമെന്ന് രാഹുൽ ഗാന്ധിയോട് ഐ എൻ ടി യു സി

മദ്യനയം പിൻവലിക്കണമെന്ന് രാഹുൽ ഗാന്ധിയോട് ഐ എൻ ടി യു സി

ന്യൂഡൽഹി: മദ്യനയത്തിനും കെപിസിസി. പ്രസിഡന്റ് വി എം. സുധീരനുമെതിരെ രൂക്ഷ വിമർശനവുമായി ഐ.എൻ.ടി.യു.സി സംസ്ഥാന പ്രസിഡന്റ് ആർ ചന്ദ്രശേഖർ രംഗത്ത്. മദ്യ നയം പിൻവലിക്കണമെന്ന് കോൺഗ്രസ് വൈസ് പ്രസിഡന്റ് രാഹുൽ ഗാന്ധിയോട് ചന്ദ്രശേഖർ ആവശ്യപ്പെട്ടു. സുധീരന്റെ പ്രതിശ്ചായ വർദ്ധിപ്പിക്കാനാണ് മദ്യ നയം. അത് പ്രായോഗികമല്ലെന്നാണ് ഐ.എൻ.ടി.യു.സിയുടെ നിലപാട്.

മദ്യനയം പൂർണ്ണമായും പിൻവലിക്കണമെന്ന് രാഹുൽ ഗാന്ധിയോട് ആവശ്യപ്പെട്ടതായി ചന്ദ്രശേഖർ വ്യക്തമാക്കി. സർക്കാരിനെ പത്മവ്യൂഹത്തിൽപ്പെടുത്തിയാണ് മദ്യ നയത്തെ അംഗീകരിപ്പിച്ചത്. കെപിസിസി. പ്രസിഡന്റിന്റെ ഈ നടപടി സമൂഹത്തിന് ഗുണകരമല്ലെന്നും രാഹുൽ ഗാന്ധിയോട് ചന്ദ്രശേഖർ പറഞ്ഞു. മദ്യ നയത്തിൽ മാറ്റം വേണമെന്ന അഭിപ്രായമാണ് രാഹുൽ ഗാന്ധിയും പങ്കുവച്ചതെന്നും ചന്ദ്രശേഖർ പറയുന്നു.

എന്നാൽ മാറ്റമല്ല, പിൻവലിക്കുകയാണ് വേണ്ടതെന്ന് രാഹുൽ ഗാന്ധിയോട് ചന്ദ്രശേഖർ ആവശ്യപ്പെട്ടു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP