Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ബൈക്ക് നിയന്ത്രണം വിട്ട് വൈദ്യുതി പോസ്റ്റിലിടിച്ച് ഗർഭിണി മരിച്ചു; ശസ്ത്രക്രിയയിലൂടെ പുറത്തെടുത്ത എട്ടുമാസം പ്രായമുള്ള കുഞ്ഞ് ചികിത്സയിൽ

പാലക്കാട്: ബൈക്ക് നിയന്ത്രണം വിട്ടു വൈദ്യുതി പോസ്റ്റിലിടിച്ച് ഗർഭിണി മരിച്ചു. നെന്മാറ മാങ്കുറിശ്ശി പയ്യാങ്കോട് ബിനു മാത്യുവിന്റെ ഭാര്യ ജിഷ (31) ആണ് മരിച്ചത്.

ഭർത്താവിനൊപ്പം യാത്ര ചെയ്യവെയാണ് അപകടം. യുവതിയുടെ മരണത്തിനു പിന്നാലെ ജീവനോടെ പുറത്തെടുത്ത പെൺകുഞ്ഞ്, പാലക്കാട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രത്യേക നിരീക്ഷണത്തിലാണ്. അപകടത്തിൽ തലയ്ക്കു ഗുരുതരമായി പരുക്കേറ്റ ജിഷയെ ഉടൻ നെന്മാറയിലെ ഗവ. ആശുപത്രിയിലെത്തിച്ചു. വിദഗ്ധ ചികിത്സയ്ക്കായി ആലത്തൂരിലെ സ്വകാര്യ ആശുപത്രിയിലേക്കു മാറ്റിയെങ്കിലും മരിച്ചു.

യുവതിയെ പരിശോധിച്ച ഡോക്ടർമാർ, എട്ടു മാസം വളർച്ചയുള്ള ഗർഭസ്ഥ ശിശുവിനു ചലനമുണ്ടെന്നു മനസിലാക്കിയതോടെ ശസ്ത്രക്രിയയിലൂടെ പുറത്തെടുക്കുകയായിരുന്നു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP