Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഗൾഫിൽ നിന്ന് ലീവിനെത്തിയ ഭർത്താവിനെയും മകളെയും ഉപേക്ഷിച്ച് യുവതി കാമുകനൊപ്പം കടന്നു; സ്വർണവും പണവും മോഷ്ടിച്ച് കടന്നത് ദുബായിലേക്ക്

ഗൾഫിൽ നിന്ന് ലീവിനെത്തിയ ഭർത്താവിനെയും മകളെയും ഉപേക്ഷിച്ച് യുവതി കാമുകനൊപ്പം കടന്നു; സ്വർണവും പണവും മോഷ്ടിച്ച് കടന്നത് ദുബായിലേക്ക്

തൃശൂർ: ഗൾഫിൽ നിന്നും ലീവിനെത്തിയ ഭർത്താവിനെയും നാലു വയസുകാരി മകളെയും ഉപേക്ഷിച്ച് യുവതി കാമുകനൊപ്പം കടന്നു. ഭാര്യക്കും മകൾക്കുമായി ഗൾഫിൽ നിന്ന് കൊണ്ടുവന്ന സ്വർണവും പണവും മോഷ്ടിച്ചാണ് കാമുകനൊപ്പം ദുബായിലേക്ക് കടന്നത്.

യുവതിയുടെ ഭർത്താവ് ജിബീഷും ബന്ധുക്കളുമാണ് വാർത്താസമ്മേളനത്തിൽ യുവതിക്കെതിരെ ആരോപണം ഉന്നയിച്ചത്.

കാഞ്ഞാണി വാലപറമ്പിൽ സ്വദേശിയായ ജിബീഷ് ഒരു മാസം മുമ്പാണ് കുവൈറ്റിൽ നിന്ന് നാട്ടിലെത്തിയത്. ഡ്രൈവറായി ജോലി ചെയ്യുന്ന ജിബീഷ് ഭാര്യയെയും മകളെയും കാണാൻ ലീവെടുത്ത് നാട്ടിലെത്തിയപ്പോഴാണ് ദുരനുഭവം ഉണ്ടായത്.

മകൾക്കുവേണ്ടി ആറ് പവന്റെ സ്വർണാഭരണങ്ങളും ജിബീഷ് കൊണ്ടുവന്നിരുന്നു. ഇതും ജിബീഷിന്റെ അഞ്ച് പവൻ മാലയും ഭാര്യയുടെ കഴുത്തിൽ അണിയിച്ചിരുന്ന 8 പവൻ വരുന്ന താലിമാലയും 20 പവൻ സ്വർണാഭരണവും യുവതി കവർന്നു. വീട്ടിൽ സൂക്ഷിച്ചിരുന്ന അരലക്ഷം രൂപയും ഭാര്യ മോഷ്ടിച്ചെന്ന് ജിബീഷ് പറഞ്ഞു.

സംഭവത്തെക്കുറിച്ച് അന്തിക്കാട് പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP