Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

രാവിലെ ഭർത്താവിനൊപ്പം ആശുപത്രിയിലേക്ക് പോയ യുവതി നടുറോഡിൽ പ്രസവിച്ചു; പ്രസവിച്ചത് കരുവാരക്കുണ്ടിലെ ആദിവാസി പെൺകുട്ടി; ഇരുപത്കാരിയായ യുവതിയേയും കുഞ്ഞിനേയും ആശുപത്രിയിലേക്ക് മാറ്റി

രാവിലെ ഭർത്താവിനൊപ്പം ആശുപത്രിയിലേക്ക് പോയ യുവതി നടുറോഡിൽ പ്രസവിച്ചു; പ്രസവിച്ചത് കരുവാരക്കുണ്ടിലെ ആദിവാസി പെൺകുട്ടി; ഇരുപത്കാരിയായ യുവതിയേയും കുഞ്ഞിനേയും ആശുപത്രിയിലേക്ക് മാറ്റി

മലപ്പുറം: മലപ്പുറത്ത് നടുറോഡിൽ യുവതി കുഞ്ഞിനു ജന്മം നൽകി. മലപ്പുറം കരുവാരക്കുണ്ടിൽ ആദിവസി യുവതി വീട്ടിക്കുന്ന് പറയന്മേട് രാധിക(20)യാണു നടു റോഡിൽ കുഞ്ഞിനു ജന്മം നൽകിയത്. ബുധനാഴ്ച രാവിലെ ആറരയോടെ പ്രസവത്തിനായി ഭർത്താവിനൊപ്പം ആശുപത്രിയിലേയ്ക്കു നടന്നു പോകുന്നതിനിടയിലാണു രാധികയ്ക്കു വേദന അനുഭവപ്പെട്ടത്.

തുടർന്നു വേദന കൂടുകയും യുവതി റോഡരികിൽ തന്നെ പ്രസവിക്കുകയും ചെയ്തു. സംഭവം കണ്ട നാട്ടുകാർ ആരോഗ്യ പ്രവർത്തകരെ വിവരമറിയിച്ചു എങ്കിലും പ്രസവശേഷമാണ് അവർ സംഭവസ്ഥലത്ത് എത്തിയത്. തുടർന്നു യുവതിയേയും കുഞ്ഞിനേയും ആശുപത്രിയിലേയ്ക്കു മാറ്റി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP