Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

കോഴിക്കോട്ട് മകന്റെ കൈവശമിരുന്ന തോക്കിൽ നിന്ന് വെടിയുതിർന്ന് യുവതി മരിച്ചു; കാട്ടിൽ നിന്ന് കിട്ടിയ തോക്കെന്ന് മൊഴി; പതിനാറുകാരനെ കസ്റ്റഡിയിലെടുത്ത് പൊലീസ്; ചക്കിട്ടപ്പാറയിൽ ഉണ്ടായ സംഭവത്തിലെ ദുരൂഹത നീക്കാൻ അന്വേഷണം ശക്തമാക്കി

കോഴിക്കോട്ട് മകന്റെ കൈവശമിരുന്ന തോക്കിൽ നിന്ന് വെടിയുതിർന്ന് യുവതി മരിച്ചു; കാട്ടിൽ നിന്ന് കിട്ടിയ തോക്കെന്ന് മൊഴി; പതിനാറുകാരനെ കസ്റ്റഡിയിലെടുത്ത് പൊലീസ്; ചക്കിട്ടപ്പാറയിൽ ഉണ്ടായ സംഭവത്തിലെ ദുരൂഹത നീക്കാൻ അന്വേഷണം ശക്തമാക്കി

കോഴിക്കോട്: പൂഴിത്തോട്ടിൽ വീട്ടമ്മയായ യുവതി ദുരൂഹ സാഹചര്യത്തിൽ വെടിയേറ്റ് മരിച്ചു. പൂഴിത്തോട് മാവട്ടം പള്ളിക്കാം വീട്ടിൽ ചിത്രാംഗദന്റെ ഭാര്യ ഷൈജി (38) ആണ് മരിച്ചത്. ചക്കിട്ടപ്പാറയിലാണ് സംഭവം. മരിച്ച യുവതിയുടെ 16 വയസുകാരനായ മകനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ രാത്രിയാണ് സംഭവം നടന്നത്.

ചക്കിട്ടപ്പാറയിലെ ഫോറസ്റ്റ് ഏരിയ വേട്ടക്കാരുടെ വിഹാരകേന്ദ്രമാണ്. ചെറുമൃഗങ്ങളുടെ നായാട്ട് സ്ഥിരം നടക്കുന്ന പ്രദേശവുമാണ്. ഇവിടെ ഉപേക്ഷിക്കപ്പെട്ട നിലയിൽ തോക്ക് കണ്ടെത്തിയെന്നും ഇത് കയ്യിലെടുത്ത് പരിശോധിക്കുന്നതിടെ വെടിയുതിരുകയായിരുന്നു എന്നുമാണ് പൊലീസിന് ലഭിച്ച മൊഴി. ഇക്കാര്യം പരിശോധിച്ചുവരികയാണ്. തോക്ക് ആരുടേതാണെന്ന് കണ്ടെത്താൻ പൊലീസ് പരിശോധന ആരംഭിച്ചു. അതേസമയം, പ്രദേശത്ത് സ്ഥിരമായി നായാട്ട് നടക്കാറുണ്ടെന്നും അധികൃതർ ഇത് തടയാൻ നടപടിയെടുക്കുന്നില്ലെന്നും ഉള്ള ആക്ഷേപവും ശക്തമായിട്ടുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP