Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

കുട്ടികളുണ്ടാകാൻ സുഹൃത്തിനെക്കൊണ്ടു ഭാര്യയെ ബലാത്സംഗം ചെയ്യിച്ചു; പീഡനത്തിന് ഇരയായ യുവതിയുടെ പരാതിയിൽ ഭർത്താവും സുഹൃത്തും പിടിയിൽ

കുട്ടികളുണ്ടാകാൻ സുഹൃത്തിനെക്കൊണ്ടു ഭാര്യയെ ബലാത്സംഗം ചെയ്യിച്ചു; പീഡനത്തിന് ഇരയായ യുവതിയുടെ പരാതിയിൽ ഭർത്താവും സുഹൃത്തും പിടിയിൽ

കോഴിക്കോട്: കുട്ടിയുണ്ടാകാൻ യുവതിയെ ഭർത്താവ് സുഹൃത്തിനെക്കൊണ്ട് ബലാത്സംഗം ചെയ്യിച്ചു. പീഡനത്തിന് ഇരയായ യുവതിയുടെ പരാതിയിൽ ഭർത്താവും സുഹൃത്തും അറസ്റ്റിലായി.

വടകര സ്വദേശിനിയായ 25കാരിയാണ് പരാതി നൽകിയത്. നടക്കാവ് പൊലീസ് സ്റ്റേഷനിൽ യുവതി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണു ഭർത്താവിനെയും സുഹൃത്തിനെയും പൊലീസ് അറസ്റ്റ് ചെയ്തത്.

രണ്ട് വർഷമായി കുട്ടികളില്ലാഞ്ഞതിന് എരഞ്ഞിപ്പാലത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണു ഭർത്താവിന്റെ സാന്നിധ്യത്തിൽ കൂട്ടുകാരൻ പീഡിപ്പിച്ചത്.

ഭർത്താവിന്റെ കുഴപ്പം കൊണ്ടാണു കുട്ടികളുണ്ടാകാത്തതെന്നു പരിശോധനയിൽ വ്യക്തമായിരുന്നു. തുടർന്നു കൃത്രിമ ഗർഭധാരണത്തിന് ദമ്പതികൾ തീരുമാനിക്കുകയായിരുന്നു. ടെസ്റ്റ് ട്യൂബ് ചികിത്സയ്ക്കായി ആശുപത്രിയിൽ പ്രവേശിക്കാനിരിക്കെയാണ് സംഭവം.

ചികിത്സയ്ക്ക് എന്ന പേരിൽ ആശുപത്രിയിൽ പ്രവേശിച്ച യുവതിയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ ഭർത്താവ് അനുമതി നൽകുകയായിരുന്നു. സംഭവ സമയത്ത് ഭർത്താവ് മുറിയിൽ ടി.വി കണ്ടു കൊണ്ടിരിക്കുകയായിരുന്നു. ഇടയ്ക്ക് നിലവിളിച്ച യുവതിയുടെ വായ് പൊത്തിപ്പിടിച്ച് ഭർത്താവ് സഹായം ചെയ്തുവെന്നും ആരോപണമുണ്ട്. ഭാര്യയും കുട്ടിയുമുള്ള യുവാവാണ് യുവതിയെ ബലാത്സംഗം ചെയ്തത്. സംഭവം യുവതി സഹോദരനോട് പറഞ്ഞതോടെയാണ് പൊലീസിൽ പരാതി നൽകിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP