Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

പീരുമേട്ടിൽ യുവതിയെ കൂട്ടബലാത്സംഗം ചെയ്ത കേസിലെ മുഖ്യപ്രതി പിടിയിൽ; ആശുപത്രിയിൽ കഴിയുന്ന 24കാരി അപകടനില തരണം ചെയ്തു

പീരുമേട്ടിൽ യുവതിയെ കൂട്ടബലാത്സംഗം ചെയ്ത കേസിലെ മുഖ്യപ്രതി പിടിയിൽ; ആശുപത്രിയിൽ കഴിയുന്ന 24കാരി അപകടനില തരണം ചെയ്തു

തൊടുപുഴ: പീരുമേട്ടിൽ 24 വയസുകാരിയായ യുവതിയെ കൂട്ടബലാത്സംഗം ചെയ്ത കേസിലെ മുഖ്യപ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. യുവതിയുടെ കാമുകനും ഓട്ടോറിക്ഷ ഡ്രൈവറുമായ മുല്ലയാണ് പിടിയിലായത്.

മുല്ലയും രണ്ടു സുഹൃത്തുക്കളും ചേർന്നാണ് യുവതിയെ കൂട്ടബലാത്സംഗം ചെയ്തത്. സുഹൃത്തുക്കൾക്ക് വേണ്ടിയുള്ള തെരച്ചിൽ തുടരുകയാണ്.

രണ്ടു ദിവസം മുൻപാണ് മുല്ല യുവതിയെ വീട്ടിൽ നിന്നും വിളിച്ചുകൊണ്ടുപോയത്. തുടർന്ന് മറ്റൊരു വീട്ടിൽ കൊണ്ടുപോയാണ് സുഹൃത്തുക്കൾക്കു കൂടി ഇവരെ കാഴ്ചവച്ചത്. പീഡനത്തിന് ശേഷം റോഡിൽ തള്ളിയ യുവതിയെ ഓട്ടോ ഡ്രൈവർമാരാണ് പെരിയാർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കാമുകൻ മുല്ല അറസ്റ്റിലായത്. ഇയാൾക്കൊപ്പമുണ്ടായിരുന്നവരെ അറിയില്ലെന്നാണ് യുവതി പറഞ്ഞത്. ചികിത്സയിൽ കഴിയുന്ന യുവതി അപകടനില തരണം ചെയ്തുവെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.

ഭർത്താവുമായി പിണങ്ങിക്കഴിയുന്ന സ്ത്രീയെയാണ് കാമുകനും സുഹൃത്തുക്കളും കൂട്ട ബലാത്സംഗം ചെയ്തത്. കൂട്ടമാനഭംഗത്തിനിരയാക്കിയ യുവതിയെ അവശനിലയിലാണ് പീരുമേട് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ശരീരത്തിൽ മുറിവുകൾ ഉണ്ടെങ്കിലും ഗുരുതരമല്ലെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP