Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഒപ്പമിരിക്കുന്ന 25 തെരുവ് പട്ടികളെ കൂടി രക്ഷിക്കാമെങ്കിൽ തന്നെയും രക്ഷിച്ചാൽ മതിയെന്ന് യുവതി; ഒടുവിൽ ഉപേക്ഷിച്ച് രക്ഷാ സംഘം; രക്ഷയ്ക്കായി എത്തിയത് മൃഗസ്‌നേഹികളുടെ സംഘടന; വെള്ളപ്പൊക്ക ദുരന്ത വാർത്തയ്ക്കിടയിൽ തൃശ്ശൂരിൽ നിന്നും ഒരു വിചിത്ര കഥ

ഒപ്പമിരിക്കുന്ന 25 തെരുവ് പട്ടികളെ കൂടി രക്ഷിക്കാമെങ്കിൽ തന്നെയും രക്ഷിച്ചാൽ മതിയെന്ന് യുവതി; ഒടുവിൽ ഉപേക്ഷിച്ച് രക്ഷാ സംഘം; രക്ഷയ്ക്കായി എത്തിയത് മൃഗസ്‌നേഹികളുടെ സംഘടന; വെള്ളപ്പൊക്ക ദുരന്ത വാർത്തയ്ക്കിടയിൽ തൃശ്ശൂരിൽ നിന്നും ഒരു വിചിത്ര കഥ

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: ആ മിണ്ടാപ്രാണികളെ രക്ഷിക്കാതെ താനും ഭർത്താവും കൂടെ വരില്ലെന്ന് രക്ഷാപ്രവർത്തകരോട് സുനിത ഉറച്ച ശബ്ദത്തിൽ പറഞ്ഞു. തെരുവിൽ അലഞ്ഞു നടന്നിരുന്ന 25 നായ്ക്കളെ സ്വന്തം മക്കളെപ്പോലെ നോക്കി വീട്ടിൽ അഭയം നൽകി വരികയായിരുന്നു തൃശ്ശൂരിലെ മൃഗ സംരക്ഷക കൂടിയായ സുനിത. എന്നാൽ പ്രളയജലം കുതിച്ചെത്തിയിട്ടും ഈ മിണ്ടാപ്രാണികളെ ഉപേക്ഷിച്ച് സ്വന്തം ജീവൻ രക്ഷിക്കാൻ ഇവർ തയാറായില്ല. തന്റെ നായ്ക്കളെ രക്ഷിക്കാതെ താൻ വരില്ലെന്ന് ഇവർ പറഞ്ഞതോടെ രക്ഷാപ്രവർത്തകർ തിരികെ പോകുകയും ചെയ്തു. മൃഗസംരക്ഷണ വകുപ്പ് അധികൃതർ എത്തിയപ്പോൾ വെള്ളം നിറഞ്ഞ് കിടക്കുന്ന വീട്ടിൽ നായ്ക്കളെ പുതപ്പിച്ച നിലയിലായിരുന്നു.

നായ്ക്കളെ ഇപ്പോൾ രക്ഷിക്കാനാവില്ലെന്ന് പറഞ്ഞ് രക്ഷാപ്രവർത്തകർ തിരികെ പോയതിനെ തുടർന്ന് ഹ്യൂമൺ സൊസൈറ്റ് ഇന്റർനാഷണലുമായി സുനിത ബന്ധപ്പെട്ടു. ഇവരെത്തിയാണ് യുവതിയേയും നായ്ക്കളേയും രക്ഷിച്ചത്. രക്ഷാപ്രവർത്തകർ എത്തുമ്പോൾ നായ്ക്കൾ മുഴുവൻ അവശനിലയിലായിരുന്നു. ഇപ്പോൾ തൃശൂരിലെ ഒരു പ്രത്യേക ദുരിതാശ്വാസ കേന്ദ്രത്തിലാണ് സുനിതയും ഭർത്താവും 25 നായ്ക്കളും കഴിയുന്നത്. വെള്ളപ്പൊക്കത്തിന് ശേഷം സുനിതയുടെ നായ്ക്കൾക്ക് കൂട് പണിയാനായി പണം കണ്ടെത്തുമെന്ന് ഹ്യൂമൺ സൊസൈറ്റ് ഇന്റർനാഷണൽ അറിയിച്ചു.

പല ആളുകളും ഇപ്പോഴും ബോട്ടുകളിലും ഹെലികോപ്റ്ററിൽ കയറാതെ വീട്ടിൽ തന്നെ തങ്ങാനുള്ള പ്രവണത കാണിക്കുന്നതായി രക്ഷാപ്രവർത്തകർ അറിയിക്കുന്നതായി മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു. ദയവു ചെയ്ത് രക്ഷാപ്രവർത്തകരോട് സഹകരിക്കണമെന്ന് എല്ലാവരോടും ആവശ്യപ്പെടുന്നു. രക്ഷാപ്രവർത്തകരുടെ സമയവും മറ്റൊരാൾക്ക് രക്ഷപ്പെടാനുള്ള സമയവും ആരും നഷ്ടപ്പെടുത്തരുതെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP