Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഭർത്താവിന്റെ വഴിവിട്ട ബന്ധങ്ങളെ ചൊല്ലി വഴക്കിട്ടു; ഒടുവിൽ ശരീരത്തിൽ ആത്മഹത്യക്കുറിപ്പ് എഴുതി വച്ചു യുവതി ആത്മഹത്യ ചെയ്തു; ഭർത്താവു പൊലീസ് കസ്റ്റഡിയിൽ

ഭർത്താവിന്റെ വഴിവിട്ട ബന്ധങ്ങളെ ചൊല്ലി വഴക്കിട്ടു; ഒടുവിൽ ശരീരത്തിൽ ആത്മഹത്യക്കുറിപ്പ് എഴുതി വച്ചു യുവതി ആത്മഹത്യ ചെയ്തു; ഭർത്താവു പൊലീസ് കസ്റ്റഡിയിൽ

തിരുവനന്തപുരം: ദേഹത്ത് ആത്മഹത്യാക്കുറിപ്പ് എഴുതിവച്ചശേഷം യുവതി തൂങ്ങിമരിച്ചു. ആലിന്തറ മാമ്മൂട് അജി ഭവനിൽ അഞ്ജുവിനെയാണു തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.

ഭർത്താവിന്റെ വഴിവിട്ട ബന്ധങ്ങളിൽ മനംമടുത്താണ് അഞ്ജു ജീവനൊടുക്കിയതെന്നാണ് ആക്ഷേപം. അതേസമയം, അഞ്ജുവിന്റെ ശരീരത്തിൽ മർദനമേറ്റ പാടുകളുണ്ടെന്ന് ആരോപിച്ചു ബന്ധുക്കൾ രംഗത്തെത്തി.

പരാതിയെത്തുടർന്നു ഭർത്താവ് അജിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. കിടപ്പു മുറിയിലാണ് അഞ്ജുവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഉടൻ തന്നെ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

എട്ടുവർഷം മുൻപാണ് അജിയും അഞ്ജുവും പ്രണയിച്ച് വിവാഹിതരായത്. അജിയുടെ വഴിവിട്ട ബന്ധങ്ങളെ ചൊല്ലി ഇരുവരും വഴക്ക് കൂടുമായിരുന്നുവെന്നു ബന്ധുക്കൾ പരാതിപ്പെട്ടു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP