Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

ആദ്യം ഓട്ടോക്കാരന്റെ ചെകിട്ടത്തടിച്ചു; അച്ചാപോറ്റി പറഞ്ഞ ഭർത്താവിന്റെ കരണത്തും; വാപൊളിച്ച് നാട്ടുകാർ: തലസ്ഥാനത്തെ ഒരു വക്കീലമ്മയുടെ കഥ

ആദ്യം ഓട്ടോക്കാരന്റെ ചെകിട്ടത്തടിച്ചു; അച്ചാപോറ്റി പറഞ്ഞ ഭർത്താവിന്റെ കരണത്തും; വാപൊളിച്ച് നാട്ടുകാർ: തലസ്ഥാനത്തെ ഒരു വക്കീലമ്മയുടെ കഥ

തിരുവനന്തപുരം: കാർ ഉരസിയതിനെ ചൊല്ലി തർക്കം മൂത്തപ്പോൾ ഓട്ടോറിക്ഷക്കാരന്റെ കരണം ആദ്യം പുകച്ചു.. ഇതിനിടെ മയപ്പെടുത്തി തടയാൻ ചെന്ന ഭർത്താവിനും കിട്ടി കരണത്ത് അടി.. പമ്പിൽ നിന്ന ജീവനക്കാർക്ക് തെറിവിളിയും വേണ്ടുവോളം. ഒടുവിൽ ഓട്ടോക്കാർ സംഘടിച്ചെത്തി പൊലീസ് സ്‌റ്റേഷനിൽ എത്തിച്ചു.. ഒടുവിൽ എല്ലാം കോംപ്രമൈസ് ആക്കി പൊലീസ് വിട്ടയച്ചു..തലസ്ഥാനത്തെ ഒരു വക്കീലമ്മയ്ക്ക് ദേഷ്യം വന്നപ്പോൾ ഇന്നലെ കാട്ടിക്കൂട്ടിയ കാര്യങ്ങളാണ് ഇത്. എല്ലാ അർത്ഥത്തിലും നഗരത്തെ ഇളക്കി മറിച്ചാണ് വീട്ടമ്മ നഗരസവാരി നടത്തിയത്.

ഇന്നലെ രാവിലെ 11 മണിയോടെയാണ് സംഭവങ്ങളുടെ തുടക്കം. കണിയാപുരത്തുള്ള പെട്രോൾ പമ്പിൽവച്ച് ഓട്ടോറിക്ഷയുമായി ഉരസിയതോടെയാണ് പ്രശ്‌നം തുടങ്ങിയത്. കഴക്കൂട്ടത്തുനിന്നും മംഗലപുരത്തേയ്ക്കു കാറിൽ പോകുകയായിരുന്നു വീട്ടമ്മ. ഇവരുടെ ഭർത്താവാണ് കാർ ഓടിച്ചിരുന്നത്. ഇതോടെ എവിടെ നോക്കിയാടാ.. നീയൊക്കെ വണ്ടി ഓടിക്കുന്നേ.. എന്നു തുടങ്ങി അസഭ്യ വർഷത്തോടെ മുൻസീറ്റിൽ നിന്നും 45കാരിയായ വീട്ടമ്മ ചാടിയിറങ്ങി. വാക്കുതർക്കം മൂത്തപ്പോൾ ഓട്ടോ ഡ്രൈവറുടെ കരണത്തു നോക്കി ഒന്നു അടിച്ചു.

ഭാര്യയുടെ നിലവിട്ടുള്ള പെരുമാറ്റംകണ്ട് കാര്യങ്ങൾ പന്തിയല്ലെന്ന് അറിഞ്ഞ് തടയാൻ ചെന്ന ഭർത്താവിനും കിട്ടി വേണ്ടുവോളും. ഡ്രൈവറെ വീണ്ടും കരണത്തടിക്കുവാൻ ശ്രമിക്കുമ്പോൾ കാർ ഓടിച്ചിരുന്ന ഭർത്താവ് ചാടിയിറങ്ങി ഭാര്യയെ വിലക്കി. ഇതിൽ ക്ഷുഭിതയായാണ് ഭാര്യ സ്വന്തം ഭർത്താവിന്റെ ചെകിട്ടത്ത് അടിച്ചത്. നാട്ടുകാർ നോക്കിനിൽക്കേ ചെകിട്ടത്ത് അടികിട്ടിയ ഭർത്താവ് ചമ്മി കാറിൽ കയറി. ഇതിനിടെ പ്രശ്‌നം വഷളാകുമെന്ന് കണ്ട് ഒരു വിധത്തിൽ ഭാര്യയെയും കയറ്റി കാർ ഓടിച്ചുപോകാൻ ഭർത്താവ് ശ്രമിച്ചു. എന്നാൽ നഗരത്തെ ഇളക്കിമറിച്ച കൊച്ചമ്മ അങ്ങനെ വെറുതേ പോകേണ്ടെന്ന നിലപാടെടുത്തു, ഓട്ടോറിക്ഷ ഡ്രൈവർമാരും നാട്ടുകാരും.

ഓട്ടോക്കാരന്റെ ചെകിട്ടത്തടിച്ച കാര്യത്തിന് ഒരു തീരുമാനം ആക്കിയിട്ടു പോയാൽ മതിയെന്ന് നാട്ടുകാർ തീർത്തു പറഞ്ഞു. കാർ തടഞ്ഞിടുകയും ചെയ്തു. തുടർന്ന് മംഗലപുരം പൊലീസ് എത്തി ഇവരെ സ്‌റ്റേഷനിൽ കൊണ്ടുപോകുകയായിരുന്നു. ഓട്ടോറിക്ഷക്കാരും സംഘടിച്ച് സ്‌റ്റേഷനിലെത്തി. ഭർത്താവിനെ അടിച്ചതിൽ തങ്ങൾക്ക് പ്രശ്‌നമില്ലെന്നും തങ്ങളുടെ കൂട്ടത്തിൽ ഒരുത്തനെ തല്ലിയതിന് തീരുമാനം ഉണ്ടാക്കണമെന്നും ഡ്രൈവർമാർ വാദിച്ചു.

ഒടുവിൽ പൊലീസ് ഇടപെട്ട് സംസാരിച്ചതോടെ തനിക്ക് പരാതിയില്ലെന്ന് മർദ്ദനമേറ്റ ഓട്ടോ ഡ്രൈവർ വ്യക്തമാക്കി. തുടർന്ന് കേസെടുക്കാതെ വിട്ടയക്കുകയായിരുന്നു. ഡ്രൈവറുടെയും ഭർത്താവിന്റെയും ചെകിട്ടത്തടിച്ച വീട്ടമ്മ ഹൈക്കോടതിയിലെ തീപ്പൊരി അഭിഭാഷകയണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP