Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ബ്രാസിയറിനടിയിൽ സ്വർണം ഒളിപ്പിച്ചു കടത്തിയ യുവതി തിരുവന്തപുരത്ത് പിടിയിലായി; മാറിടത്തിൽ ഒളിപ്പിച്ചത് ഒന്നര കിലോ സ്വർണം

ബ്രാസിയറിനടിയിൽ സ്വർണം ഒളിപ്പിച്ചു കടത്തിയ യുവതി തിരുവന്തപുരത്ത് പിടിയിലായി; മാറിടത്തിൽ ഒളിപ്പിച്ചത് ഒന്നര കിലോ സ്വർണം

തിരുവന്തപുരം: സ്വർണ്ണക്കടത്തു തടയാൻ പരിശോധനകൾ കർശനമാക്കിയെങ്കിലും പുതുവഴികൾ കേടി കള്ളക്കടത്തുകാർ വീണ്ടും സജീവമാകുകയാണ്. സ്ത്രീകളെ കൂടുതലായി ഉപയോഗിച്ച് സ്വർണ്ണക്കടത്തിനാണ് കള്ളക്കടത്തുകാർ ശ്രമിക്കുന്നതെന്നാണ് വ്യക്തമാകുന്നത്. ഇന്നലെ അടിവസ്ത്രത്തിൽ ഒന്നരക്കിലോ സ്വർണം ഒളിപ്പിച്ചു കടത്തിയ യുവതിയാണ് തിരുവന്തപുരത്ത് അറസ്റ്റിലായത്. തമിഴ്‌നാട് തിരുനൽവേലി സ്വദേശിനി റാബിയത്ത് സെയ്താലിയാണ് (39) ബ്രാസിയറിനുള്ളിൽ സ്വർണം ഒളിപ്പിച്ചു കടത്തുന്നതിനിടെ തിരുവന്തപുരം വിമാനത്താവളത്തിൽ പിടിയിലായത്.

ഇന്നലെ രാവിലെ ഏഴ് മണിക്ക് ദുബായിൽ നിന്നും തിരുവന്തപുരത്ത് എത്തിയ എമിറേറ്റ്‌സ് വിമാനത്തിലെ യാത്രക്കാരിയായിരുന്നു. ഒന്നരക്കിലോ സ്വർണം 12 ചെയിനുകളാക്കി ബ്രായിൽ ഒളിപ്പിച്ചാണ് കടത്താൻ ശ്രമിച്ചത്. രഹസ്യവിവരം ലഭിച്ചതിനെ തുടർന്ന് കസ്റ്റംസ് അസിസ്റ്റന്റ് കമ്മിഷണർമാരായ പാർവതി, രാകേഷ് മെദാദിയ, സൂപ്രണ്ടുമാരായ പത്മകുമാർ, അജിത് പ്രകാശ്, ഇന്റലിജൻസ് ഓഫീസർമാർ എന്നിവരടങ്ങിയ സംഘമാണ് സ്വർണം പിടിച്ചെടുത്തത്.

ബ്രാസിയറിനുള്ളിൽ 11 സ്വർണ്ണമാകലളാണ് യുവതി ഒളിപ്പിച്ചത്. ഇതിന് 50 ലക്ഷത്തോളം രൂപ വില വരുമെന്ന് കസ്റ്റംസ് അധികൃതർ അറിയിച്ചു പിഴയും ഡ്യൂട്ടിയും അടച്ചാൽ ഇവർക്ക് ജാമ്യത്തിൽ പോകാം ബന്ധുക്കളെ അറിയിച്ചിട്ടുണ്ട്. ഒരു കോടിയിലേറെ രൂപയുടെ സ്വർണ്ണക്കടത്താണെങ്കിൽ മാത്രമേ പൊലീസിന് കൈമാറുകയുള്ളൂ.

വെള്ളിയാഴ്ച രാത്രി മറ്റൊരു യാത്രക്കാരനിൽ നിന്ന് അരക്കിലോ സ്വർണം പിടിച്ചിരുന്നു. ജെറ്റ് എയർവേയ്‌സിലെ യാത്രക്കാരനായിരുന്ന തിരുനെൽവേലി സ്വദേശി നാഗുർ ഖാനിയിൽ (44) നിന്നാണ് സ്വർണം പിടിച്ചെടുത്തത്. കഴിഞ്ഞ മൂന്നാഴ്‌ച്ചക്കിടെ അഞ്ചരക്കിലോ സ്വർണ്ണമാണ് തിരുവന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നും പിടികൂടിയത്.

ഓഗസ്റ്റ് 31ന് സിംഗപ്പൂർ വിമാനത്തിലെ യാത്രക്കാരനിൽ നിന്ന് 340 ഗ്രാം സ്വർണമാണ് പിടികൂടിയത്. മൂന്നു മൊബൈൽ കവറുകളിലും വാച്ചിലും സിഗരറ്റ് ലാംബിലുമാണ് സ്വർണം ഒളിപ്പിച്ചിരുന്നത്. സെപ്റ്റംബർ 11ന് തമിഴ്‌നാട് സ്വദേശിയായ യാത്രക്കാരനിൽ നിന്ന് ഒന്നേകാൽ കിലോ സ്വർണം പിടികൂടി. പാന്റിനകത്ത് പ്രത്യേക അറകളുണ്ടാക്കി 12 ചെറിയ കഷ്ണങ്ങളാക്കിയാണ് സ്വർണം സൂക്ഷിച്ചിരുന്നത്.

17നാണ് മലദ്വാരത്തിൽ ഒളിപ്പിച്ച നിലയിൽ സ്വർണം കടത്താൻ ശ്രമിച്ചത്. ഒരു കിലോ 600 ഗ്രാം നൂറു ഗ്രാം വീതമുള്ള 16 കട്ടികളാക്കി 12 എണ്ണം മലദ്വാരത്തിലും നാലെണ്ണം കൈയിൽ ഒളിപ്പിച്ചുമാണ് തമിഴ്‌നാട് രാമനാഥപുരം സ്വദേശി നൈനാ മുഹമ്മദ് കടത്താൻ ശ്രമിച്ചത്. ഇതിനു പിന്നാലെയാണ് ഇന്നലെയും സ്വർണം പിടികൂടിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP