Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

മീനച്ചിലാറ്റിൽ കുളിക്കാനിറങ്ങിയ യുവതി മുങ്ങിത്താഴുന്നത് ബസിൽ യാത്രക്കാർ കണ്ടു; ചുമട്ടുതൊഴിലാളികളും നാട്ടുകാരും ചേർന്ന് അതിസാഹസികമായി രക്ഷപെടുത്തി

മീനച്ചിലാറ്റിൽ കുളിക്കാനിറങ്ങിയ യുവതി മുങ്ങിത്താഴുന്നത് ബസിൽ യാത്രക്കാർ കണ്ടു; ചുമട്ടുതൊഴിലാളികളും നാട്ടുകാരും ചേർന്ന് അതിസാഹസികമായി രക്ഷപെടുത്തി

പാലാ: പാല ടൗണിലെ നാട്ടുകാരുടെയും ചുമട്ടുതൊഴിലാളികളുടെയും അവസരോചിതയായ ഇടപെടൽ ഒരു ജീവൻ രക്ഷിച്ചു. അനുവെന്ന 27കാരിയുടെ ജീവനാണ് നാട്ടുകാരുടെ ഉചിതമായി സമയത്തെ ഇടപെടൽ കൊണ്ട് രക്ഷപെടുത്താൻ സാധിച്ചത്. ഇന്നലെ രാവിലെ മീനച്ചിലാറ്റിൽ ഒഴിക്കിൽപ്പെട്ട യുവതിയെ അതിസാഹസികമായാണ് നാട്ടുകാർ രക്ഷപെടുത്തിയത്.

ഇന്നലെ രാവിലെ ഒമ്പത് മണിയോടെയായിരുന്നു സംഭവം. ആറ്റിൽ കുളിക്കാനിറങ്ങിയ അനു (27) വാണ് ഒഴുക്കിൽ പെട്ടത്. പാലാ ടൗൺ ഭാഗത്തു നിന്നും ഒഴുക്കിൽപെട്ട യുവതി മൂന്നൂറ് മീറ്ററോളം ഒഴുകിനീങ്ങി. ഇതോസമയം റിവർവ്യൂ റോഡിലൂടെ ബസിൽ യാത്ര ചെയ്തവരാണ് യുവതി മുങ്ങിത്താഴ്ന്ന് ഒഴുകി നീങ്ങുന്നത് കണ്ടത്.

തുടർന്ന് ബസ് നിർത്തി ഉടൻ തന്നെ വിവരം സമീപത്തുള്ള ചുമട്ടുതൊഴിലാളികളെ അറിയിക്കുകയായിരുന്നു. ചുമട്ടുതൊഴിലാകളിൽ ചിലർ ചേർന്ന് ആറ്റിൽ ചാടി യുവതിയെ രക്ഷപെടുത്തുകയായിരുന്നു. ഇതേസമയം നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് പാലാ പൊലീസും ഫയർഫോഴ്‌സും സ്ഥലത്തെത്തി. യുവതിയെ ഉടൻതന്നെ ആശുപത്രിയിൽ പ്രവേശിച്ചിരിക്കുന്നു.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP