Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

വീടിനടുത്ത് ജോലിക്ക് വന്ന കർണാടകകാരനൊപ്പം ഒളിച്ചോടിയ വീട്ടമ്മയെ പൊലീസ് തിരിച്ചുകൊണ്ട് വന്ന് ഭർത്താവിനെ ഏൽപ്പിച്ചു; തലസ്ഥാനത്ത് നിന്നും ഒരു പ്രണയകഥ

വീടിനടുത്ത് ജോലിക്ക് വന്ന കർണാടകകാരനൊപ്പം ഒളിച്ചോടിയ വീട്ടമ്മയെ പൊലീസ് തിരിച്ചുകൊണ്ട് വന്ന് ഭർത്താവിനെ ഏൽപ്പിച്ചു; തലസ്ഥാനത്ത് നിന്നും ഒരു പ്രണയകഥ

പോത്തൻകോട്: മക്കളുമൊത്ത് കർണാടകക്കാരനായ കാമുകനൊപ്പം ഒളിച്ചോടിയപ്പോൾ ശ്രീകാര്യത്തെ ഈ വീട്ടമ്മ കരുതിക്കാണില്ല തിരിച്ച് ഭർത്താവിന്റെ അടുത്ത് തന്നെ എത്തുമെന്ന്. കാമുകനുമൊത്ത് മക്കളുമായി കർണാടകയിൽ താമസിച്ചുവന്നിരുന്ന വീട്ടമ്മയെ പൊലീസാണ് തിരച്ചിലിനൊടുവിൽ പിടികൂടി ഭർത്താവിന്റെ അടുത്ത് എത്തിച്ചത്. മെഡിക്കൽകോളേജ് സി.ഐ ഷീൻ തറയിലിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് ബംഗളുരുവിൽ എത്തി കാമുകന്റെ വീട്ടിൽ നിന്ന് ശ്രീകാര്യം സ്വദേശിനിയായ വീട്ടമ്മയെയും മക്കളെയും കസ്റ്റഡിയിലെടുത്ത് കേരളത്തിലെത്തിച്ചത്. തുടർന്ന് ഹൈക്കോടതിയിൽ ഹാജരാക്കിയ ഇവരെ കോടതി നിർദേശപ്രകാരം ഭർത്താവിനൊപ്പം വിട്ടയക്കുകയായിരുന്നു.

മെഡിക്കൽകോളേജിലെ മാർജിൻ ഫ്രീ ഷോപ്പിലെ ജീവനക്കാരിയായ വീട്ടമ്മയാണ് ഒരു മാസം മുമ്പ് മക്കളെയും കൂട്ടി വീടിനടുത്ത് ജോലിക്ക് വന്ന കർണാടക സ്വദേശിക്കൊപ്പം ബംഗളൂരുവിലേക്ക് ഒളിച്ചോടിയത്. തുടർന്ന് വീട്ടമ്മയുടെ ഭർത്താവ് ശ്രീകാര്യം പൊലീസിൽ പരാതി നൽകിയെങ്കിലും വീട്ടമ്മയെ കണ്ടെത്താനാകാതെ വരികയും ഒടുവിൽ ഹൈക്കോടതിയിൽ ഹേബിയസ് കോർപ്പസ് ഹർജി നൽകുകയുമായിരുന്നു. തുടർന്നാണ് തിരച്ചിലിനൊടുവിൽ പൊലീസ് സംഘം ബംഗളുരുവിൽ എത്തി കാമുകന്റെ വീട്ടിൽ നിന്ന് വീട്ടമ്മയെയും മക്കളെയും കസ്റ്റഡിയിലെടുത്തത്.

ഏതാനും മാസം മുമ്പും കേരളത്തിൽനിന്നും കർണാടകയിലേക്ക് യുവതിയെയും കൂട്ടിപോയ നേമം സ്വദേശിയെയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. വാടകയ്ക്ക് താമസിച്ച് അയൽപക്കത്തെ വീട്ടമ്മമാരുമായി ഒളിച്ചോടുന്ന വിരുതനാണ് അന്ന് പൊലീസ് പിടിയിലായത്. എരുമേലി സ്വദേശിനിയായ യുവതിയെയും മകനെയും കൂട്ടി ഒളിച്ചോടിയ ഇയാൾ യുവതിയുടെ ഭർത്താവ് നൽകിയ ഹേബിയസ് കോർപ്പസിലാണ് പൊലീസ് പിടിയിലായത്. രണ്ടരമാസമായി വിവിധ സ്ഥലങ്ങളിൽ ഒളിവിൽ താമസിക്കുകയായിരുന്നു ഇവർ. ഈ യുവതിയെയും പിന്നീട് കോടതി ബന്ധുക്കൾക്കൊപ്പം വിട്ടു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP