Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മകനെ ഡോക്ടറെ കാണിക്കാൻ ആശുപത്രിയിൽ എത്തി; ഇപ്പോൾ വരാമെന്ന് പറഞ്ഞ് പുറത്തേക്കിറങ്ങിയ വീട്ടമ്മ ആശുപത്രി കെട്ടിടത്തിന്റെ മുകളിൽ നിന്നും ചാടി മരിച്ചു

മകനെ ഡോക്ടറെ കാണിക്കാൻ ആശുപത്രിയിൽ എത്തി; ഇപ്പോൾ വരാമെന്ന് പറഞ്ഞ് പുറത്തേക്കിറങ്ങിയ വീട്ടമ്മ ആശുപത്രി കെട്ടിടത്തിന്റെ മുകളിൽ നിന്നും ചാടി മരിച്ചു

പന്തളം: പന്തളത്ത് സ്വകാര്യ ആശുപത്രി കെട്ടിടത്തിന്റെ മുകളിൽ നിന്നും ചാടി യുവതി മരിച്ചു. മകന്റെ ചികിത്സയ്ക്കായി ഭർത്താവിനൊപ്പം ആശുപത്രിയിൽ എത്തിയ യുവതിയാണ് കെട്ടിടത്തിന്റെ ആശുപത്രി കെട്ടിടത്തിന്റെ മുകളിൽ നിന്നും ചാടി മരിച്ചത്.

മാന്തുക സ്വദേശി സജയകുമാറിന്റെ ഭാര്യ ശ്രീകല (35) ആണ് മരിച്ചത്. പന്തളത്തെ ചിത്ര ആശുപത്രിയിൽ രാവിലെ 11 ഓടെയായിരുന്നു സംഭവം. മകനെ ഡോക്ടറെ കാണിച്ച ശേഷം ആശുപത്രിക്ക് പുറത്തേക്ക് പോകുന്നതിനിടെ ഭർത്താവിനോട് ഇപ്പോൾ തിരിച്ചു വരാം എന്ന് പറഞ്ഞ് യുവതി കെട്ടിടത്തിന്റെ മുകളിലേക്ക് പോവുകയായിരുന്നു. മൂന്നാം നിലയിൽ എത്തിയ യുവതി ആശുപത്രിയുടെ നടുത്തളത്തിലേക്ക് ചാടുകയായിരുന്നു.

ഇവർക്ക് മാനസികാസ്വാസ്ഥ്യം ഉണ്ടെന്ന് ഭർത്താവ് പൊലീസിനോട് പറഞ്ഞു. മൃതദേഹം ചിത്ര ആശുപത്രിയിൽ തന്നെ സൂക്ഷിച്ചിരിക്കുകയാണ്. പത്തനംതിട്ട പിഎസ്‌സി ഓഫീസിലെ ജീവനക്കാരിയായിരുന്നു മരിച്ച ശ്രീകല.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP