Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

മദ്യം വിതരണം ചെയ്യാൻ ഇനി സ്ത്രീകളും; പുത്തൻവേലിക്കര ബിവറേജസ് ഔട്ട്‌ലെറ്റിൽ ആദ്യ ജീവനക്കാരി ഷൈനി രാജീവിന് നിയമനം; ഷൈനിയുടെ നിയമനം വർഷങ്ങളുടെ നിയമ പോരാട്ടത്തിന് ഒടുവിൽ

മദ്യം വിതരണം ചെയ്യാൻ ഇനി സ്ത്രീകളും; പുത്തൻവേലിക്കര ബിവറേജസ് ഔട്ട്‌ലെറ്റിൽ ആദ്യ ജീവനക്കാരി ഷൈനി രാജീവിന് നിയമനം; ഷൈനിയുടെ നിയമനം വർഷങ്ങളുടെ നിയമ പോരാട്ടത്തിന് ഒടുവിൽ

മറുനാടൻ മലയാളി ബ്യൂറോ

സംസ്ഥാനത്തെ ബിവറേജസ് ഔട്ട്ലെറ്റിൽ ഇനി വനിതകളുടെ സേവനവും. പിഎസ്‌സിയുടെ എൽഡിസി റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട ഷൈനി രാജീവിന് എറണാകുളം പുത്തൻവേലിക്കര കണക്കൻകടവിലെ ബിവറേജസ് ഔട്ട്ലെറ്റിൽ നിയമനം ലഭിച്ചതോടെയാണ് ഇത്. ഇതുവരെ പുരുഷന്മാർ ൈകയാളിയിരുന്ന ബിവറേജസ് ഔട്ട്ലെറ്റിലെ ലക്ഷങ്ങളുടെ മദ്യക്കച്ചവടം ഇതോടെ സ്ത്രീകളുടെ അധീനതയിലും മേൽനോട്ടത്തിലുമാവുകയാണ്.

കെയ്സുകളിൽ നിറച്ചു വരുന്ന വിവിധബ്രാർഡ് മദ്യത്തിന്റെ സ്റ്റോക്കും വിൽപ്പനയും ഉൾപ്പെടെ കൃത്യമായ രജിസ്റ്റർ സൂക്ഷിക്കുന്ന ചുമതലയാണ് ഷൈനിയുടേത്. പിഎസ്‌സി വിജ്ഞാപന പ്രകാരം 2010 ൽ കേരളാ സ്റ്റേറ്റ് ബിററേജസ് കോർപറേഷനിൽേയ്ക്കായി നടത്തിയ എൽഡിസി പരീക്ഷയിൽ ഷൈനി 256ാം റാങ്കുകാരിയായിരുന്നു. റാങ്കിൽ മുകളിൽ എത്തിയ വനിതകളെ കോർപറേഷന്റെ ഹെഡ് ഓഫീസിൽ നിയമിച്ചു. ഈ നിയമനം കാത്തിരിക്കുന്നതിനിടെ റാങ്കിൽ തന്നെക്കാൾ താഴെയുള്ള പുരുഷന്മാർക്ക് കോർപറേഷനിൽ നിയമനം ലഭിച്ചതായി അറിയുകയും ഷൈനി ഉൾപ്പെടെയുള്ള ഏഴ് വനിതകൾ നിയമനടപടിയിലേയ്ക്ക് നീങ്ങുകയുമായിരുന്നു.

ഏതാനും വർഷത്തെ നിയമ പോരാട്ടം നടത്തേണ്ടി വന്നതായും ഷൈനി പറയുന്നു. പി.എസ്.സി. വിജ്ഞാപന പ്രകാരം 2010-ൽ കേരള സ്റ്റേറ്റ് ബിവറേജസ് കോർപ്പറേഷനിലേക്കായി നടത്തിയ എൽ.ഡി.സി. പരീക്ഷയിൽ ഷൈനി 526-ാം റാങ്കുകാരിയായി. റാങ്കിൽ മുകളിലെത്തിയ കുറച്ചു വനിതകളെ കോർപ്പറേഷന്റെ ഹെഡ് ഓഫീസിൽ നിയമിച്ചു. നിയമനം കാത്തിരിക്കുന്നതിനിടെ റാങ്ക് ലിസ്റ്റിൽ തന്നെക്കാൾ താഴെ സ്ഥാനത്തുള്ള പുരുഷന്മാർക്ക് കോർപ്പറേഷനിൽ നിയമനം ലഭിച്ചതായി അറിവായി. അതോടെ ഷൈനി ഉൾപ്പെടെ ഏഴു വനിതകൾ ഇതു ചൂണ്ടിക്കാട്ടി 2012-ൽ ഹൈക്കോടതിയിൽ ഹർജി ഫയൽ ചെയ്തു. കോർപ്പറേഷന്റെ ഔട്ട്ലെറ്റുകളിൽ സേവനം അനുഷ്ഠിക്കാൻ സന്നദ്ധരാണെന്ന് ഹർജിയിൽ ഇവർ അറിയിച്ചിരുന്നു.

ബിവറേജസ് കോർപ്പറേഷന്റെ ചാലക്കുടി വെയർഹൗസിൽ വ്യാഴാഴ്ച രാവിലെ എത്തിയ ഷൈനി മാനേജർ സി.എം. സുനിൽകുമാറിന്റെ മുമ്പാകെ റിപ്പോർട്ട് ചെയ്യുകയും ഉച്ചയോടെ കണക്കൻകടവിലെ ഷോപ്പിലെത്തി ജോലിയിൽ പ്രവേശിക്കുകയും ചെയ്തു. അദ്ധ്യാപികയാകാൻ ആഗ്രഹിച്ച് സോഷ്യൽ സയൻസിൽ ബിഎഡ് പാസായ ഷൈനി എച്ച്എസ്എ പരീക്ഷ എഴുതിയെങ്കിലും റാങ്ക് ലിസ്റ്റിൽ ഇടം നേടാനായില്ല. അതിനിടെ മൂന്ന് വർഷം മുമ്പ് പുത്തൻവേലിക്കര പഞ്ചായത്ത് ഓഫീസിൽ ലാസ്റ്റ് ഗ്രേഡ് ഓഫീസ് അസിസ്റ്റന്റായി നിയമനം ലഭിച്ചു. ആ ജോലിയിൽ തുടർന്ന് വരികെയാണ് ഇപ്പോൾ പുതിയ നിയമനം.

നിത്യവും രാവിലെ പത്തു മുതൽ രാത്രി ഒൻപതു വരെയാണ് ഷോപ്പുകളുടെ പ്രവർത്തന സമയം. കർഷകനായ പുത്തൻവേലിക്കര വെൺമനഃശേരിൽ രാജീവാണ് ഷൈനിയുടെ ഭർത്താവ്. രണ്ടാം വർഷം ഡിഗ്രിക്കു പഠിക്കുന്ന ചാർവാകൻ മകനും ഒൻപതിൽ പഠിക്കുന്ന ശബരി മകളുമാണ്. ജോലി ഒട്ടും ബുദ്ധിമുട്ടായി തോന്നുന്നില്ലെന്നും ഷോപ്പിലെ മറ്റു ജീവനക്കാരുടെ പൂർണമായ സഹകരണം തുടക്കത്തിലേ ലഭിക്കുന്നുണ്ടെന്നും ഷൈനി പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP