Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

ഭർത്താവ് മണ്ണെണ്ണയൊഴിച്ച് തീകൊളുത്തിയ യുവതി മരിച്ചു; കൊലപാതകം മദ്യപിക്കാൻ പണം നൽകാത്തതിനാൽ; രേഖകളിൽ യുവതിയുടെ പേര് തെറ്റിച്ചതിന് ആശുപത്രിയിൽ സംഘർഷം

ഭർത്താവ് മണ്ണെണ്ണയൊഴിച്ച് തീകൊളുത്തിയ യുവതി മരിച്ചു; കൊലപാതകം മദ്യപിക്കാൻ പണം നൽകാത്തതിനാൽ; രേഖകളിൽ യുവതിയുടെ പേര് തെറ്റിച്ചതിന് ആശുപത്രിയിൽ സംഘർഷം

തിരുവനന്തപുരം: മദ്യപിക്കാൻ പണം നൽകാത്തതിനെ തുടർന്ന് ഭർത്താവ് മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തിയ യുവതി മരിച്ചു. തിരുവനന്തപുരം മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെയാണ് ചിറയിൻകീഴ് കടകം പുളുന്തുരുത്തിയിൽ ശുഭ (33) മരിച്ചത്. 90 ശതമാനത്തിലധികം പൊള്ളലേറ്റിരുന്ന ശുഭ, ഭർത്താവാണ് തന്നെ പൊള്ളലേല്പിച്ചതെന്ന് മൊഴി നൽകിയിരുന്നു. ഇതേത്തുടർന്ന് കല്ലറ സ്വദേശി ജിത്തു എന്ന ശ്രീകാന്തിനെ (29) പോത്തൻകോട് പൊലീസ് നേരത്തെ അറസ്റ്റുചെയ്തിരുന്നു.

നാലുദിവസംമുമ്പ് കഴക്കൂട്ടം ചന്തവിളയിലെ വാടകവീട്ടിൽ കഴിയവെയാണ് സംഭവം. രാത്രി മദ്യപിച്ച് വീട്ടിലെത്തിയ ശ്രീകാന്ത് വീണ്ടും മദ്യപിക്കാൻ പണം ആവശ്യപ്പെട്ടു. പണം നൽകാൻ ശുഭ വിസമ്മതിച്ചപ്പോൾ ക്രൂരമായി മർദിച്ചു. ഇതേത്തുടർന്ന് ആത്മഹത്യ ചെയ്യാൻ പോകുകയാണെന്ന് പറഞ്ഞ് മണ്ണെണ്ണപ്പാത്രം കൈയിലെടുത്ത ശുഭയിൽനിന്ന് അത് ബലമായി പിടിച്ചുവാങ്ങി ശുഭയുടെ ശരീരത്തിലേക്കൊഴിച്ച് ശ്രീകാന്ത് തീപ്പെട്ടി ഉരച്ചിടുകയായിരുന്നു.

തീ ആളിക്കത്തിയപ്പോൾ ഇയാൾ സ്ഥലത്തുനിന്ന് മുങ്ങി. ഓടിക്കൂടിയ നാട്ടുകാരാണ് ശുഭയെ മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചത്. ശുഭയുടെ മൊഴിയെതുടർന്ന് ശ്രീകാന്തിനെ അന്വേഷിച്ചിറങ്ങിയ പൊലീസ് വെഞ്ഞാറമൂട്ടിലെ ബാറിൽനിന്നാണ് അറസ്റ്റുചെയ്തത്. ചെറുതായി പൊള്ളലേറ്റിരുന്ന ഇയാളെ കന്യാകുളങ്ങര ആശുപത്രിയിൽ ചികിത്സയ്ക്ക് വിധേയനാക്കിയശേഷം കോടതിയിൽ ഹാജരാക്കി റിമാൻഡുചെയ്തു.

ശുഭയും ശ്രീകാന്തും മൂന്നുവർഷമായി ഒന്നിച്ച് താമസിച്ചുവരികയായിരുന്നു. ഇരുവരും വേറെ വിവാഹം കഴിച്ചവരാണ്. ശുഭയ്ക്ക് രണ്ടു കുട്ടികളുണ്ട്.

അതിനിടെ ശുഭയുടെ പേര് ആശുപത്രിരേഖകളിൽ തെറ്റായി രേഖപ്പെടുത്തിയതിൽ പ്രതിഷേധിച്ച് ബന്ധുക്കൾ മൃതദേഹം ഏറ്റെടുക്കാൻ വിസമ്മതിച്ചത് സംഘർഷത്തിനിടയായി. ആശുപത്രിരേഖകളിൽ ശുഭയുടെ പേര് ശില്പയെന്ന് തെറ്റായാണ് രേഖപ്പെടുത്തിയിരുന്നത്. മറ്റു നടപടികൾക്ക് പേര് തെറ്റായി രേഖപ്പെടുത്തിയത് തടസ്സം സൃഷ്ടിക്കുമെന്നതിനാൽ ശരിയായ പേര് രേഖപ്പെടുത്താതെ മൃതദേഹം ഏറ്റെടുക്കില്ലെന്ന് ബന്ധുക്കൾ പറഞ്ഞു. തർക്കം മൂർച്ഛിച്ചതോടെ മൃതദേഹം വാർഡിൽനിന്ന് മോർച്ചറിയിലേക്ക് മാറ്റാൻ വൈകി. തുടർന്ന് പൊലീസ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ നടന്ന ചർച്ചയിൽ ആശുപത്രിരേഖകളിലും പോസ്റ്റുമോർട്ടം റിപ്പോർട്ടിലും ശരിയായ പേര് ചേർക്കാമെന്ന് ഉറപ്പ് ലഭിച്ചതോടെയാണ് മൃതദേഹം മോർച്ചറിയിലേക്ക് മാറ്റാൻ ബന്ധുക്കൾ അനുവദിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP