Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പാതയോരത്ത് യുവതിയുടെ അഴുകിയ ജഡം; ഒപ്പം താമസിച്ചിരുന്ന യുവാവ് കൊലപ്പെടുത്തി കൊണ്ടുത്തള്ളിയതെന്ന് സംശയിച്ച് പൊലീസ്; യുവാവിനെ തേടി പൊലീസ് തിരച്ചിൽ തുടങ്ങി

പാതയോരത്ത് യുവതിയുടെ അഴുകിയ ജഡം; ഒപ്പം താമസിച്ചിരുന്ന യുവാവ് കൊലപ്പെടുത്തി കൊണ്ടുത്തള്ളിയതെന്ന് സംശയിച്ച് പൊലീസ്; യുവാവിനെ തേടി പൊലീസ് തിരച്ചിൽ തുടങ്ങി

പ്രകാശ് ചന്ദ്രശേഖർ

പെരുമ്പാവൂർ: പാതയോരത്ത് യുവതിയുടെ അഴുകിയ ജഡം. ഒപ്പം താമസിച്ചിരുന്ന യുവാവ് കൊലപ്പെടുത്തി സമീപത്തെ വീട്ടിൽസൂക്ഷിച്ച ശവശരീരം ഇന്നലെ രാത്രി പാതവക്കിൽ കൊണ്ടിടുകയായിരുന്നെന്നാണ് പൊലീസിന്റെ പ്രാഥമീക നിഗമനം. യുവാവിനെ കണ്ടെത്താനും യുവതിയെ തിരിച്ചറിയാനും പൊലീസ് നീക്കം ശക്തമാക്കി.

തടിയിട്ടപറമ്പ്് പൊലീസ് സ്‌റ്റേഷനിലെ ചെമ്പറക്കി കവലയ്ക്കടുത്ത് പാതയോരത്താണ് ഇന്ന് രാവിലെയാണ് 30 നും 40 നും ഇടയിൽ പ്രായം തോന്നിക്കുന്ന യുവതിയുടെ ജഡം കാണപ്പെട്ടത്. പാവാടയും ഷർട്ടുമാണ് വേഷം. തോട്ടം മേഖലയിൽ ജോലിചെയ്തിരുന്ന യുവതിയാണോ എന്നും സംശയമുയർന്നിട്ടുണ്ട്. അഞ്ച് ദിവസത്തോളം പഴക്കം തോന്നിക്കുന്ന ജഡം അഴുകിത്തുടങ്ങിയിട്ടുണ്ട്.

ഏകദേശം നൂറ് മീറ്ററോളം അകലെ പ്രദേശവാസിയായ എബ്രാഹം വാടകയ്ക്കു നൽകിയികരുന്ന വീട്ടിൽ നിന്നും ജഡം വലിച്ചിഴച്ച് പാതയോരത്ത് എത്തിക്കുകയായിരുന്നെന്നാണ് പൊലീസ് നിഗമനം.വീടിനുള്ളിൽ രക്തക്കറ ഉള്ളതായും പൊലീസ് വെളിപ്പെടുത്തി.

വീടെടുക്കാൻ എത്തിയപ്പോൾ ഇടുക്കി സ്വദേശിയെന്ന് പരിചയപ്പെടുത്തിയെത്തിയ യുവാവിന്റെ കൈവശം തിരിച്ചറിയൽ കാർഡ് ഇല്ലായിരുന്നെന്നും ഇയാളുടെ കൂടെ താമസിച്ചിരുന്ന കാന്തല്ലൂർ സ്വദേശിനി രുഗ്മിണി യുടെ തിരിച്ചറിയൽ കാർഡ് പിരിശോധിച്ചാണ് വീട് വാടകയ്ക്ക് നൽകിയതെന്നും ഇന്നലെവരെ വീട്ടിൽ ആളുണ്ടായിരുന്നെന്നും കെട്ടിട ഉടമ സൂചിപ്പിച്ചതായും പൊലീസ് അറിയിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP