Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സംസ്ഥാനത്തു വനിതാ പൊലീസ് ബറ്റാലിയനു രൂപം നൽകും; 74 കായികതാരങ്ങൾക്കു സായുധസേനയിൽ ഹവിൽദാർ തസ്തികയിൽ നിയമനം; വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിനു പൊലീസ് സംരക്ഷണം നൽകാനും മന്ത്രിസഭാ യോഗ തീരുമാനം

സംസ്ഥാനത്തു വനിതാ പൊലീസ് ബറ്റാലിയനു രൂപം നൽകും; 74 കായികതാരങ്ങൾക്കു സായുധസേനയിൽ ഹവിൽദാർ തസ്തികയിൽ നിയമനം; വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിനു പൊലീസ് സംരക്ഷണം നൽകാനും മന്ത്രിസഭാ യോഗ തീരുമാനം

തിരുവനന്തപുരം: സംസ്ഥാനത്തു വനിതാ പൊലീസ് ബറ്റാലിയനു രൂപം നൽകാൻ ഇന്നു ചേർന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചു. 74 കായികതാരങ്ങൾക്കു സായുധസേനയിൽ ഹവിൽദാർ തസ്തികയിൽ നിയമനം നൽകും. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിനു പൊലീസ് സംരക്ഷണം നൽകാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു.

മന്ത്രിസഭയുടെ തീരുമാനങ്ങൾ ഇങ്ങനെ:

വനിതാ പൊലീസ് ബറ്റാലിയൻ രൂപീകരിച്ചു

സംസ്ഥാനത്ത് വനിതാ പൊലീസിന്റെ ഒരു ബറ്റാലിയൻ രൂപീകരിക്കുവാൻ സംസ്ഥാന മന്ത്രിസഭ തീരുമാനിച്ചു. കണ്ണൂരോ തിരുവനന്തപുരമോ ആസ്ഥാനമാക്കി 1 കമാണ്ടന്റ്, 20 വനിതാ പൊലീസ് ഹവിൽദാർ, 380 വനിതാ പൊലീസ് കോൺസ്റ്റബിൾ, 5 ഡ്രൈവർ, 10 ടെക്നിക്കൽ വിഭാഗം, 1 ആർമറർ എസ്.ഐ, 20 ക്യാമ്പ് ഫോളോവർമാർ, 1 അഡ്‌മിനിസ്ട്രേറ്റീവ് അസിസ്റ്റന്റ്, 1 ജൂനിയർ സൂപ്രണ്ട്, 1 കാഷ്യർ / സ്റ്റോർ അക്കൗണ്ടന്റ്, 8 ക്ലാർക്ക്, 2 ടൈപ്പിസ്റ്റ്, 1 ഓഫീസ് അറ്റന്റന്റ് എന്നീ തസ്തികകളാണ് സൃഷ്ടിക്കുക. വനിതാ പൊലീസിന്റെ അംഗസംഖ്യ ഘട്ടംഘട്ടമായി 15 ശതമാനമാക്കി ഉയർത്തുന്നതിന്റെ ഭാഗമായാണ് ഈ തീരുമാനം.

74 കായികതാരങ്ങൾക്ക് സായുധ സേനയിൽ ഹവിൽദാർ തസ്തികയിൽ നിയമനം നൽകും

പോലീസ് സേനയിൽ സ്പോർട്സ് ക്വാട്ട നിയമനത്തിന് വിവിധ കായിക ഇനങ്ങളിൽ ശ്രദ്ധേയ നേട്ടം കൈവരിച്ചവരും പ്രത്യേക തെരഞ്ഞെടുക്കൽ പ്രക്രിയയിലൂടെ നിയമന യോഗ്യത നേടിയവരുമായ 74 കായികതാരങ്ങൾക്ക് സായുധ സേനയിൽ ഹവിൽദാർ തസ്തികയിൽ നിയമനം നൽകും. അത്ലറ്റിക്സ് (സ്ത്രീകൾ) വിഭാഗത്തിൽ 12 പേർക്കും പുരഷന്മാരുടെ വിഭാഗത്തിൽ ഒമ്പത് പേർക്കും ബാസ്‌കറ്റ് ബോൾ വിഭാഗത്തിൽ സ്ത്രികൾക്കും പുരുഷന്മാർക്കും നാലു വീതവും നിയമനം ലഭിക്കും. ഫുട്ബോൾ വിഭാഗത്തിൽ ആറും, ജൂഡോ വിഭാഗത്തിൽ പത്തും നീന്തൽ വിഭാഗത്തിൽ പന്ത്രണ്ടും, വാട്ടർ പോളോ വിഭാഗത്തിൽ പന്ത്രണ്ടും, ഹാന്റ് ബോൾ വിഭാഗത്തിൽ പന്ത്രണ്ടും പേർക്ക് നിയമനം ലഭിക്കും.

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന് പൊലീസ് സംരക്ഷണം

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന് പൊലീസ് സംരക്ഷണം നൽകുന്നതിന്റെ പ്രാധാന്യം കണക്കിലെടുത്ത് വിഴിഞ്ഞം പുളിങ്കുടിയിൽ ഒരു പുതിയ ഡിറ്റാച്ച്മെന്റ് യൂണിറ്റ് ആരംഭിക്കുവാനുള്ള അനുമതി നൽകിക്കൊണ്ടും യൂണിറ്റിന്റെ പ്രവർത്തനത്തിന് സബ് ഇൻസ്പെക്ടർ (പുനർവിന്യാസം മുഖേന) 1, സിവിൽ പൊലീസ് ഓഫീസർ 30, വുമൺ സിവിൽ പൊലീസ് ഓഫീസർ 6, ഡ്രൈവർ 4 എന്നീ തസ്തികകൾ സൃഷ്ടിക്കാനും തീരുമാനിച്ചു.

ഏനാത്ത് പാലത്തിന്റെ പുനരുദ്ധാരണത്തിന് തുക അനുവദിച്ചു

നാത്ത് പാലത്തിന്റെ പുനരുദ്ധാരണത്തിന് തുക അനുവദിക്കാൻ തീരുമാനിച്ചു.

ലോക്കൽ ഗവൺമെന്റ് കമ്മീഷൻ പുനഃസംഘടിപ്പിച്ചു

ലോക്കൽ ഗവൺമെന്റ് കമ്മീഷൻ പുനഃസംഘടിപ്പിച്ചു. 21-10-2016-ലെ സ.ഉ (കൈ) 148/2016/തസ്വഭവ. ഉത്തരവിലെ കമ്മീഷൻ ഘടന സംബന്ധിച്ച വ്യവസ്ഥകൾ ഭേദഗതി ചെയ്ത്, ചെയർമാനായി ഡോ.സി.പി. വിനോദിനെയും മെമ്പറായി ഡോ.എൻ. രമാകാന്തനെയും മെമ്പർ സെക്രട്ടറിയായി തദ്ദേശസ്വയംഭരണ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി / പ്രിൻസിപ്പൽ സെക്രട്ടറി / സെക്രട്ടറി എന്നിവരെയും നിയമിക്കും.

ഗവൺമെന്റ് ഗ്യാരന്റി വർദ്ധിപ്പിച്ചു

കേരള സംസ്ഥാന പട്ടികജാതി പട്ടികവർഗ്ഗ വികസന കോർപ്പറേഷന് ദേശീയ പട്ടികവർഗ്ഗ ധനകാര്യ വികസന കോർപ്പറേഷനിൽനിന്നും ധനസഹായം ലഭ്യമാക്കുന്നതിന് നിലവിലുള്ള ഗവൺമെന്റ് ഗ്യാരന്റി മൂന്നു കോടി രൂപയിൽനിന്നും ആറു കോടിരൂപയാക്കി വർദ്ധിപ്പിച്ചു.

മാർക്കറ്റ് വില നൽകി തോട്ടണ്ടി ലഭ്യമാക്കും

കൃഷിവകുപ്പിന്റെയും പട്ടികജാതി പട്ടികവർഗ്ഗ വികസന വകുപ്പിന്റെയും കീഴിലുള്ള ഫാമുകളിൽ വരുന്ന സീസണിൽ ഉല്പാദിപ്പിക്കുന്ന തോട്ടണ്ടി, കശുവണ്ടി വികസന കോർപ്പറേഷനും കാപെക്സിനും ലഭ്യമാക്കും. കൃഷി വകുപ്പും പട്ടികജാതി പട്ടികവർഗ്ഗ വികസന വകുപ്പും ലഭ്യമാക്കുന്ന തോട്ടണ്ടി മാർക്കറ്റ് വില നൽകി വാങ്ങുന്നതിന് കശുവണ്ടി വികസന കോർപ്പറേഷനും കാപെക്സിനും അനുമതി നൽകാനും തീരുമാനിച്ചു.

കേരള റോഡ് സുരക്ഷാ അഥോറിറ്റിയിൽ മാനേജിരിയൽ തസ്തികകൾ സൃഷ്ടിച്ചു

കേരള റോഡ് സുരക്ഷാ അഥോറിറ്റിയിൽ കരാർ നിയമന വ്യവസ്ഥയിൽ മൂന്ന് വർഷത്തേക്ക് നിയമനം നടത്തുന്ന വ്യവസ്ഥകൾക്കു വിധേയമായി താല്ക്കാലികാടിസ്ഥാനത്തിൽ അഞ്ച് മാനേജിരിയൽ തസ്തികകൾ സൃഷ്ടിക്കും. എക്സിക്യൂട്ടീവ് ഡയറക്ടർ റോഡ് സേഫ്റ്റി, ഡയറക്ടർ റോഡ് യൂസർ സേഫ്റ്റി, ഡയറക്ടർ ഗവൺമെന്റ് സപ്പോർട്ട് ആൻഡ് കമ്മ്യൂണിറ്റി ലെയ്സൺ, ഡയറക്ടർ ഡാറ്റാ അനാലിസിസ് ആൻഡ് പെർഫോമൻസ് മോണിറ്ററിങ്, ഡയറക്ടർ ക്യാമ്പയിൻസ് ആൻഡ് പബ്ലിക്ക് റിലേഷൻസ് എന്നീ തസ്തികകളാണ് സൃഷിക്കുക.

അംഗപരിമിതർക്ക് പുനർ നിയമനം നൽകും

എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് മുഖേന താത്കാലിക നിയമനം ലഭിക്കുകയും പി.എസ്.സി മുഖേന സ്ഥിര നിയമനം, പ്രസവാവധി, അധ്യയന വർഷാവസാനം എന്നീ കാരണങ്ങളാൽ 179 ദിവസം സേവനം പൂർത്തീകരിക്കാൻ സാധിക്കാത്തവരുമായ അംഗപരിമിതർക്ക് പുനർ നിയമനം നൽകും. സാമൂഹിക നീതി ഡയറക്ടർ ശുപാർശ ചെയ്ത 157 അംഗ പരിമിതർക്ക് 2677 സൂപ്പർ ന്യൂമററി തസ്തികകളിൽ ഇതുവരെ നികത്തപ്പെടാത്ത ഒഴിവുകളിൽ ഉൾപ്പെടുത്തിയാണ് പുനർ നിയമനം നൽകുക.

ഭവന നിർമ്മാണ ബോർഡ് ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി: കാലാവധി ജൂൺ 30 വരെ ദീർഘിപ്പിക്കും

വന നിർമ്മാണ ബോർഡിന്റെ ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതിയുടെ കാലാവധി 2017 ജൂൺ 30 വരെ ദീർഘിപ്പിക്കും. ഇതുമൂലമുണ്ടാകുന്ന സാമ്പത്തിക ബാധ്യത നിലവിലുള്ള അതേ വ്യവസ്ഥയിൽ ഭവന നിർമ്മാണ ബോർഡ് ഏറ്റെടുക്കും.

ഔഷധ സസ്യ ബോർഡിൽ പുതിയ തസ്തികകൾ

ഷധ സസ്യ ബോർഡിൽ ജൂനിയർ സയന്റിഫിക് ഓഫീസർ, ലോവർ ഡിവിഷൻ ക്ലർക്ക് എന്നീ തസ്തികകൾ സൃഷ്ടിക്കും

എട്ടു തീരദേശ പൊലീസ് സ്റ്റേഷനുകളിൽ പുതിയ തസ്തികകൾ സൃഷ്ടിക്കും

നിർമാണം പൂർത്തീകരിച്ച എട്ടു തീരദേശ പൊലീസ് സ്റ്റേഷനുകളിൽ സർക്കിൾ ഇൻസ്പെക്ടർ-ഒന്ന്, സബ് ഇൻസ്പെക്ടർ-രണ്ട്, എഎസ്ഐ./സിവിൽ പൊലീസ് ഓഫീസർ-25, ഡ്രൈവർ-ഒന്ന് ക്രമത്തിൽ 29 തസ്തികകൾ സൃഷ്ടിക്കും. ഈ പൊലീസ് സ്റ്റേഷനുകളിൽ ആറായിരം രൂപ പ്രതിമാസ വേതനത്തിൽ ഓരോ കാഷ്വൽ സ്വീപ്പറെ നിയമിക്കും. ഈ സ്റ്റേഷനുകളിൽ ആവശ്യത്തിനുള്ള കുറഞ്ഞ എണ്ണം ബോട്ടുകൾ വാടകയ്ക്കെടുക്കാനും അനുമതിയായി.

ജീവനക്കാർക്ക് പത്താം ശമ്പള പരിഷ്‌കരണത്തിന്റെ ആനുകൂല്യങ്ങൾ ലഭ്യമാക്കും

കേരള തൊഴിലാളി ക്ഷേമനിധി ബോർഡിലെ ജീവനക്കാർക്ക് 2016 ജനുവരി 20-ലെ സർക്കാർ ഉത്തരവ് പ്രകാരമുള്ള പത്താം ശമ്പള പരിഷ്‌കരണത്തിന്റെ ആനുകൂല്യങ്ങൾ ധനകാര്യവകുപ്പ് നിർദ്ദേശിച്ച വ്യവസ്ഥകൾക്ക് വിധേയമായി ലഭ്യമാക്കും.

കേരള സംഗീത നാടക അക്കാദമിയിലെ സർക്കാർ അംഗീകാരമുള്ള തസ്തികകളുടെ ശമ്പളം, അലവൻസുകൾ, മറ്റാനുകൂല്യങ്ങൾ എന്നിവയും ധനകാര്യ വകുപ്പ് നിർദ്ദേശിച്ച വ്യവസ്ഥകൾക്ക് വിധേയമായി പരിഷ്‌ക്കരിക്കും

അക്കൗണ്ടന്റ് ജനറൽ ഓഫീസിന് ഭൂമി നൽകും

ക്കൗണ്ടന്റ് ജനറൽ ഓഫീസ് നിർമ്മാണത്തിനായി 22.77ആർ ഭൂമി സൗജന്യമായി നൽകും. തിരുവനന്തപുരം താലൂക്കിൽ തൈക്കാട് വില്ലേജിൽ ബ്ലോക്ക് നം. 129-ൽ റീസർവേ 22-ൽപ്പെട്ട ഭൂമിയാണ് ഓഫീസ് നിർമ്മാണത്തിനായി പതിച്ച് കൊടുക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP