Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

അദ്ധ്യാപികമാർ സാരി മാത്രമേ ധരിക്കാവൂ എന്ന് നിർബന്ധിക്കരുത്; ചുരിദാറും സൽവാർ കമ്മീസും ഉപയോഗിക്കുന്നതിന് വിലക്കില്ല; സർക്കുലറുമായി വിദ്യാഭ്യാസ ഡെപ്യൂട്ടി സെക്രട്ടറി

അദ്ധ്യാപികമാർ സാരി മാത്രമേ ധരിക്കാവൂ എന്ന് നിർബന്ധിക്കരുത്; ചുരിദാറും സൽവാർ കമ്മീസും ഉപയോഗിക്കുന്നതിന് വിലക്കില്ല; സർക്കുലറുമായി വിദ്യാഭ്യാസ ഡെപ്യൂട്ടി സെക്രട്ടറി

കോട്ടയം: അദ്ധ്യാപികമാർ സാരി മാത്രമേ ധരിക്കാവൂ എന്ന് നിർബന്ധിക്കരുതെന്ന് വിദ്യാഭ്യാസ വകുപ്പിന്റെ സർക്കുലർ. വനിതാ അദ്ധ്യാപകരുടെ വസ്ത്രധാരണത്തെ കുറിച്ച് ചില പരാതികൾ ഉയർന്ന വേളയിലാണ് ഇത്തരമൊരു സർക്കുലർ ഉന്നതവിദ്യാഭ്യാസ ഡെപ്യൂട്ടി സെക്രട്ടറി പുറത്തിറങ്ങിയത്. ചില പ്രൊഫഷണൽ കോളേജുകളിൽ അദ്ധ്യാപികമാർക്ക് സാരി നിർബന്ധമാക്കിയെന്ന പരാതിയെത്തുടർന്നാണ് നടപടി. അദ്ധ്യാപികമാർ ചുരിദാറും സൽവാർ കമ്മീസും ഉപയോഗിക്കുന്നതിന് വിലക്കില്ലെന്നും സർക്കുലറിൽ പറയുന്നു.

2014-ൽ സർക്കാർ ഈ തർക്കം തീർത്തതാണ്. എന്നിട്ടും ചില സ്ഥാപനങ്ങളിൽ ഇപ്പോഴും സാരിപ്രശ്നം ഉയരുന്നുണ്ട്. വസ്ത്രധാരണത്തിലെ വിവേചനം സ്ത്രീകൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നതായി സർക്കാരിന് പരാതി ലഭിച്ചിരുന്നു. ഇതിന്റെയടിസ്ഥാനത്തിലാണ് സർക്കുലർ ഇറക്കിയത്.

നിലവിൽ പൊതുവിദ്യാഭ്യാസ വകുപ്പിന്റെ വിദ്യാലയങ്ങളിൽ ചുരിദാറും സൽവാർ കമ്മീസും അനുവദിക്കുന്നുണ്ട്. എന്നാൽ പ്രൊഫഷണൽ കോളേജുകളിലാണ് അപ്രഖ്യാപിത വിലക്ക്. കോളേജ് വിദ്യാഭ്യാസവകുപ്പ്, സാങ്കേതിക വിദ്യാഭ്യാസ വകുപ്പ്, സർവകലാശാലകൾ, ലോ കോളേജുകൾ എന്നിവയ്ക്കെല്ലാം സർക്കുലർ നൽകിയിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP