Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

വനിതാ ദിനത്തിൽ പൊലീസ് സ്റ്റേഷൻ വനിതകൾ 'കീഴടക്കി'; ഡ്രൈവർ മുതൽ എസ്‌ഐ വരെ എല്ലാം വനിതാ പൊലീസുകാർ; പെൺഭരണം കണ്ട് സ്റ്റേഷനിലെത്തിയവർക്കു കൗതുകവും വിസ്മയവും

വനിതാ ദിനത്തിൽ പൊലീസ് സ്റ്റേഷൻ വനിതകൾ 'കീഴടക്കി'; ഡ്രൈവർ മുതൽ എസ്‌ഐ വരെ എല്ലാം വനിതാ പൊലീസുകാർ; പെൺഭരണം കണ്ട് സ്റ്റേഷനിലെത്തിയവർക്കു കൗതുകവും വിസ്മയവും

ആർ.പീയൂഷ്

 

കരുനാഗപ്പള്ളി: ലോക വനിതാദിനം ആഭ്യന്തരവകുപ്പ് ആഘോഷിച്ചത് പൊലീസ് സ്റ്റേഷനിലെ മുഴുവൻ ചുമതലയും വനിതാ പൊലീസുകാരെ ഏൽപ്പിച്ചുകൊണ്ടാണ്. കൊല്ലം സിറ്റി പൊലീസ് കമ്മീഷണർ ഡോ: സതീഷ് ബിനോയുടെ നിർദ്ദേശപ്രകാരം പൊലീസ് സ്റ്റേഷൻ ഭരണം പെൺപൊലീസിന്റെ കൈയിൽ ഭദ്രമായി.

സ്റ്റേഷൻ എസ്.ഐ ആയി സൂസിമാത്യു 'ചുമതലയേറ്റു'. സ്റ്റാൻഡിൽ പാർക്കു ചെയ്തിരുന്ന ഓട്ടോറിക്ഷയിൽ നിന്നും താക്കോൽ ഊരിക്കൊണ്ടുപോയ ആദ്യപരാതി 10 മണിയോടെ സ്വീകരിച്ചു. ഇ.ഡി. ചാർജ്ജ് മിനിയും റിസപ്ഷൻ ചാർജ്ജ് സനീഷയും സ്മിതയും പങ്കിട്ടു. പെറ്റീഷൻ സ്‌ക്വാഡ് ബിന്ദുവിനെ ഏൽപ്പിച്ചപ്പോൾ റൈറ്ററായിരുന്നത് സമീനായിയിരുന്നു.

വയർലസ് ഓപ്പറേറ്ററായി ആശയും ഡ്രൈവറായി ജീപ്പിന്റെ വളയം പിടിച്ചത് ജയയുമായിരുന്നു. വനിതാദിനത്തിൽ കിട്ടിയ അധികാരം പെൺപൊലീസുകാർ ആസ്വദിച്ചും പരാതിക്ക് ഇടനൽകാതെയും നിറവേറ്റി. ആകെ അഞ്ചു പരാതികൾ മാത്രമാണ് ഇന്ന് ലഭിച്ചത്.

മറ്റ് ദിവങ്ങളെ അപേക്ഷിച്ച് ഇത് കുറവാണെന്നും സ്ത്രീകൾക്കെതിരെ അതിക്രമം കാട്ടിയ ഒരു പരാതിയും ഇന്ന് ലഭിച്ചില്ലെന്നും എസ്.ഐ. ചാർജ്ജുള്ള സൂസിമാത്യു പറഞ്ഞു. പൊലീസ് സ്റ്റേഷനിൽ പരാതിയായി എത്തിയവർക്ക് കാഴ്ച കൗതുകമായി. വനിതാദിനത്തിലെ താല്ക്കാലിക ചുമതലയാണെന്നറിയാതെ പുത്തൻ പെൺഭരണം കണ്ട് ചിലർ വിസ്മയിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP