Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

മരക്കുരിശ് സ്ഥാപിച്ചതും പൊളിച്ചുമാറ്റിയതും സ്പിരിറ്റ് ഇൻ ജീസസ് പ്രവർത്തകർതന്നെ; രണ്ടു പേർ കസ്റ്റഡിയിൽ; സബ്കളക്ടർ ശ്രീറാം പൊളിച്ചു കളഞ്ഞ കുരിശ് പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടത് ടോം സക്കറിയ

മരക്കുരിശ് സ്ഥാപിച്ചതും പൊളിച്ചുമാറ്റിയതും സ്പിരിറ്റ് ഇൻ ജീസസ് പ്രവർത്തകർതന്നെ; രണ്ടു പേർ കസ്റ്റഡിയിൽ; സബ്കളക്ടർ ശ്രീറാം പൊളിച്ചു കളഞ്ഞ കുരിശ് പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടത് ടോം സക്കറിയ

ശാന്തൻപാറ: മൂന്നാർ പാപ്പാത്തിച്ചോലയിൽ സബ്കളക്ടർ ശ്രീരാം വെങ്കിട്ടരാമൻ നീക്കം ചെയ്തിടത്തു വീണ്ടും മരം കൊണ്ടുള്ള കുരിശു സ്ഥാപിച്ചത് സ്പിരിറ്റ് ഇൻ ജീസസ് പ്രവർത്തകർതന്നെയെന്നു വ്യക്തമായി. ഭൂമി കൈയേറി കുരിശു സ്ഥാപിച്ചതെന്ന് ആരോപണവിധേയരായ സ്പിരിറ്റ് ഇൻ ജീസസിന്റെ തലവൻ ടോം സക്കറിയയുടെ നിർദ്ദേശപ്രകാരമാണ് കുരിശു പൊളിച്ചതിനു പിന്നാലെ മരക്കുരിശു സ്ഥാപിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് രണ്ടു പേരെ പൊലീസ് അറസ്റ്റ് ചെയ്തു.

കൽപറ്റ് സ്വദേശി രാജു, മഞ്ഞക്കുഴി സിബി എന്നിവരാണ് പിടിയിലായത്. വെള്ളിയാഴ്ച വൈകിട്ടാണ് പുതിയ മരക്കുരിശ് സ്ഥാപിച്ചത്. അതു പുലർച്ചെ കാണാതാവുകയും ചെയ്തു. പൊളിച്ചുമാറ്റിയ കൂറ്റൻ ഇരുമ്പുകുരിശിന്റെ സമീപത്തായാണ് അഞ്ചടി ഉയരത്തിൽ പുതിയ മരക്കുരിശ് സ്ഥാപിച്ചിരുന്നത്. മരക്കുരിശ് സ്ഥാപിച്ചതിനു പിന്നിൽ ജീസസ് ഇൻ സ്പിരിറ്റിന് പങ്കില്ലെന്ന് ടോം സക്കറിയ വ്യക്തമാക്കിയിരുന്നു. എന്നാൽ മരക്കുരിശ് സ്ഥാപിച്ചത് തങ്ങളാണെന്നു പിടിയിലായവർ പറഞ്ഞു.

മരക്കുരിശ് സ്ഥാപിച്ചതറിഞ്ഞ് ശനിയാഴ്ച പുലർച്ചെ പാപ്പാത്തിച്ചോലയിലെത്തിയ പൊലീസ് സംഘത്തിന് അവിടെ അത് കണ്ടെത്താൻ കഴിഞ്ഞില്ല. പൊലീസെത്തുംമുമ്പ് ആരോ നീക്കുകയായിരുന്നു. തുടർന്നു സംശയകരമായ സാഹചര്യത്തിൽ സമീപപ്രദേശത്ത് വാഹനത്തിൽ കണ്ട രാജുവിനെയും സിബിയെയും പൊലീസ്‌കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഇവർ ഉപയോഗിച്ച വാഹനം സ്പിരിറ്റ് ഇൻ ജീസസ് പ്രാർത്ഥനാ ഗ്രൂപ്പ് ചെയർമാൻ ടോം സഖറിയയുടേതാണെന്ന് കണ്ടെത്തിയിട്ടുണ്ട്. വാഹനവും പൊലീസ് കസ്റ്റഡിയിലെടുത്തു.

ചിന്നക്കനാൽ വില്ലേജ് ഓഫീസറുടെ നേതൃത്വത്തിലുള്ള സംഘമാണ് വെള്ളിയാഴ്ച വൈകീട്ട് കൈയേറ്റഭൂമിയിൽ വീണ്ടും കുരിശ് സ്ഥാപിച്ചതായി കണ്ടെത്തിയത്. അത് മേലധികാരികൾക്ക് റിപ്പോർട്ട് ചെയ്തിരുന്നു. ശനിയാഴ്ച രാവിലെ സംഘം വീണ്ടും എത്തിയപ്പോൾ മരക്കുരിശ് നീക്കംചെയ്തിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP