Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

കുരുന്നുകൾക്കും ഇനി പുത്തൻ ജാലവിദ്യാ ആശയങ്ങൾ നൽകാം; ഇന്ദ്രജാലത്തെ കാലോചിതമായി വികസിപ്പിക്കാൻ സ്റ്റാർട്ടപ്പ് മാജിക്ക് ഒരുങ്ങി; ലോകത്തിലെ ആദ്യ ഇന്നവേഷൻ മാജിക് ഹബ്ബായി കിൻഫ്ര പാർക്കിലെ മാജിക് ഇൻകുബേറ്റർ

കുരുന്നുകൾക്കും ഇനി പുത്തൻ ജാലവിദ്യാ ആശയങ്ങൾ നൽകാം; ഇന്ദ്രജാലത്തെ കാലോചിതമായി വികസിപ്പിക്കാൻ സ്റ്റാർട്ടപ്പ് മാജിക്ക് ഒരുങ്ങി; ലോകത്തിലെ ആദ്യ ഇന്നവേഷൻ മാജിക് ഹബ്ബായി കിൻഫ്ര പാർക്കിലെ മാജിക് ഇൻകുബേറ്റർ

തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ കെ.എസ്.ഐ.ഡി.സി, കിൻഫ്ര എന്നിവരുടെ സഹകരണത്തോടെ മാജിക് അക്കാദമി സംയുക്തമായി ഒരുക്കിയ സ്റ്റാർട്ടപ്പ് മാജിക്കിന്റെ ഉദ്ഘാടനം മന്ത്രി ഇ പി ജയരാജൻ നിർവഹിച്ചു. അന്തർദേശീയ നിലവാരത്തോടെയുള്ള മാജിക് ഇൻകുബേറ്റർ കഴക്കൂട്ടത്തെ കിൻഫ്ര ഫിലിം ആൻഡ് വീഡിയോ പാർക്കിലാണു സജ്ജമാക്കിയിരിക്കുന്നത്.

അന്തർദ്ദേശീയ നിലവാരത്തിൽ നിർമ്മിച്ചിരിക്കുന്ന മാജിക് ഇൻക്യുബേറ്ററിൽ ശാസ്ത്ര സാങ്കേതിക രംഗത്തെ അത്യാധുനിക ഉപകരണങ്ങളുടെ സഹായം മാന്ത്രിക പഠനത്തിനായി ലഭ്യമാക്കിയിട്ടുണ്ട്. ഇന്ദ്രജാലത്തെ സംബന്ധിക്കുന്ന വിദേശവും സ്വദേശവുമായ അപൂർവങ്ങളായ പുസ്തകങ്ങളുടെ ശേഖരം, ഇ-ബുക്കുകളുടെ ശേഖരം, വീഡിയോ കോൺഫറൻസിങ് സംവിധാനം, വിശാലമായ മാജിക് വീഡിയോകളുടെ ശേഖരം, വിദഗ്ദ്ധരായ ഫാക്കൽറ്റികളുടെ സേവനം, ലക്ചർ-ഡെമോൻസ്‌ട്രേഷൻ ക്ലാസുകളെടുക്കുന്നതിനുള്ള സംവിധാനം, മാജിക്കിന്റെ വിവിധ വിഭാഗങ്ങൾ നേരിൽ കാണാൻ കഴിയുന്നതിനുള്ള ക്രമീകരണങ്ങൾ, ഇത്തരം വിഭാഗങ്ങൾ കൈകാര്യം ചെയ്യുന്ന അതി പ്രശസ്തരായ മാന്ത്രികരുമായി നേരിട്ട് സംവദിക്കുന്നതിനുള്ള സൗകര്യം എന്നിവ ഇവിടെ ലഭ്യമാണ്.

ശാസ്ത്ര സാങ്കേതിക വിദ്യയുടെ സഹായത്തോടെ ഇന്ദ്രജാലത്തെ കാലോചിതമായി വികസപ്പിക്കുന്നതിന് സ്റ്റാർട്ടപ്പ് മാജിക് ഉപകരിക്കുമെന്നു മന്ത്രി വ്യക്തമാക്കി. ഇന്ദ്രജാലത്തെയും ശാസ്ത്രത്തേയും സമന്വയിപ്പിച്ച് പുതിയ സംരംഭങ്ങൾക്ക് സർക്കാർ പദ്ധതികൾ തയ്യാറാക്കുമെന്നും മന്ത്രി പറഞ്ഞു. കഴക്കൂട്ടം കിൻഫ്ര ഫിലിം ആൻഡ് വീഡിയോ പാർക്കിലെ മാജിക് പ്ലാനറ്റിൽ നടന്ന ചടങ്ങിൽ കിൻഫ്ര ആൻഡ് കെ.എസ്.ഐ.ഡി.സി മാനേജിങ് ഡയറക്ടർ ഡോ.എം.ബീന അദ്ധ്യക്ഷയായി. സ്റ്റാർട്ടപ് മാജിക്കിനെ രൂപകൽപ്പന ചെയ്ത വൈശാഖനെ മന്ത്രി ആദരിച്ചു. കിൻഫ്ര ഫിലിം ആൻഡ് വീഡിയോ പാർക്ക് മാനേജിങ് ഡയറക്ടർ ജി.സുധാകരൻ, മാജിക് അക്കാദമി എക്‌സിക്യുട്ടീവ് ഡയറക്ടർ ഗോപിനാഥ് മുതുകാട്, ഡയറക്ടർ ചന്ദ്രസേനൻ മിതൃമ്മല, മാജിക് പ്ലാനറ്റ് മാനേജർ ജിൻജോസഫ് തുടങ്ങിയവർ പങ്കെടുത്തു.

സംസ്ഥാനത്തെ സ്‌കൂളുകളിൽ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന വിദ്യാർത്ഥി പ്രതിഭകളുടെ ഗ്രൂപ്പുകൾ പ്രദേശത്തെ എംഎ‍ൽഎയുടെ കത്തുമായെത്തിയാൽ സ്റ്റാർട്ടപ് മാജിക് ഹബിൽ സൗജന്യമായി പ്രവേശിക്കാം. കുട്ടികളുടെ പുതിയ പുതിയ ആശയങ്ങൾക്കും ജാലവിദ്യാ സൃഷ്ടികൾക്കും ആകർഷകങ്ങളായ സമ്മാനങ്ങളും ക്യാഷ് പ്രൈസുകളും ഒരുക്കിയിട്ടുണ്ട്. ഒട്ടേറെ വിഭാഗങ്ങളാണ് മാജിക് ഇൻക്യുബേറ്റർ സെന്ററിൽ ഒരുക്കിയിരിക്കുന്നത്. ഇന്ദ്രജാലക്കാർക്കും ഇന്ദ്രജാലത്തെ സ്‌നേഹിക്കുന്നവർക്കും ഇന്ദ്രജാലത്തെക്കുറിച്ച് ഗവേഷണം നടത്തുന്നവർക്കുമായി ഒരുക്കിയിരിക്കുന്ന ഈ സംരംഭം ലോകത്തിലെ ആദ്യത്തെ ഇന്നവേഷൻ മാജിക് ഹബ് കൂടിയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP